Chapter Title : അളിയൻ ആള് പുലിയാ 12 [ജി.കെ]
ബാരി പറഞ്ഞത് തന്നെ പറയാനുള്ളൂ കെ.വി....ജി കെ യും പറഞ്ഞു....ഇല്ലെങ്കിൽ ഞങ്ങൾ ഈ കേസുമായി മുന്നോട്ടു പോകും....പിന്നെ അറിയാമല്ലോ കെ വിക്കു കെ വിയുടെ മണ്ഡലത്തിലുള്ള സ്വാധീനം പോലെ തന്നെ എനിക്കും എന്റെ മണ്ഡലത്തിലുമുണ്ട്....ആഭ്യന്തരം ഞങ്ങടെ കയ്യിലും.....അതുകൊണ്ട് ബാരി ,കെ വി ഞാൻ ഒരു നിർദ്ദേശം പറയാം....ചെറുക്കനെ ഊരിക്കൊ.....തടിക്കും ഇളക്കും കേടില്ലാത്ത രീതിയിൽ ഇരുപത്തിയഞ്ചു രൂപ വച്ച് ഞങ്ങൾക്ക് കിട്ടണം.....സമ്മതമാണെങ്കിൽ കേസില്ല എന്ന് ഞങ്ങൾ എഴുതി ഒപ്പിട്ടു തരാം...ഇല്ലെങ്കിൽ കെ വിക്കു പോകാം....
എം.പി തിരിഞ്ഞു സേട്ടുവിനെ നോക്കി.....സേട്ടു എം പിയെ വിളിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.....
"നമ്മളല്ലല്ലോ നേതാവ് മറുപടി പറയണ്ടത് ...അയാളല്ലേ.....അയാളെ വിളിക്കാം....
"വേണ്ടാ......അവരുടെ മുന്നിലോട്ടു അയാളെ കൊണ്ട് പോകണ്ടാ.....ഇടനിലക്കാരൻ സേട്ടു തന്നെ......അയാളെ വിളിച്ചു സേട്ടുവിന്റെ മുറിയിലോട്ടിരുത്ത്.....ഞാൻ ദാ വരുന്നു....സേട്ടു റൂമിലേക്ക് ചെന്ന് സീറോ ഡയൽ ചെയ്തു...റിസപ്‌ഷനിൽ ഫോണെടുത്തപ്പോൾ പറഞ്ഞു അവിടെ നിൽക്കുന്ന നവാസിനെ കയറ്റിവിടാൻ......കെ വി റൂമിലേക്ക് വന്നിട്ട് പറഞ്ഞു...നിങ്ങൾ ഇരിക്ക്.....ഒരു പത്തു മിനിറ്റിനകം മറുപടി തരാം....
"ഓ ശരി...പിന്നെ തുകയിൽ ബാർഗൈനിങ് ഇല്ല...ജി കെ പറഞ്ഞു.....
"കെ വി ഒന്നാക്കി ചിരിച്ചു കൊണ്ട് സേട്ടുവിന്റെ മുറിയിലേക്ക് പോയി.....നവാസ് അവിടെ ഉണ്ടായിരുന്നു.......താനെന്തെങ്കിലും പറഞ്ഞോ സേട്ടു.....
"ഇല്ല...എം പി വരട്ടെ എന്ന് കരുതി......
"ആ തന്റെ മോന് അവരിട്ടിരിക്കുന്ന വില ഒന്നരക്കോടി രൂപയാണ്......സേട്ടുവിന്റെ കണ്ണ് തള്ളിപ്പോയി...നവാസ് ഞെട്ടിപ്പോയി.....സേട്ടുവിന്റെ കണ്ണ് തള്ളിയത് കുശാഗ്രബുദ്ധിക്കാരനായ എം പിയുടെ വിലപറച്ചിലിലായിരുന്നു.......ഞാൻ പിന്നെ പറഞ്ഞു ഒരു കോടി മുപ്പതു ലക്ഷം ആക്കിയിട്ടുണ്ട്......അത്രയും എടുക്കാൻ കാണുമോ? കാണുമല്ലോ മോന് നല്ല ബിസിനസ്സ് അല്ലിയോ.....പിന്നെ താനും ഗൾഫ് അല്ലിയോ.....ഇനി മറുപടി പറയേണ്ടത് താനാണ്....കാശ് റെഡിയാണെങ്കിൽ എപ്പോൾ കൊടുക്കാൻ പറ്റും....അതാണ് അറിയേണ്ടത്......
നവാസ് കരച്ചിലിന്റെ വക്കിലെത്തി.....സാറേ ഞാൻ കൂട്ടിയാൽ അത്രയും കൂടുമെന്നു തോന്നുന്നില്ല......പിന്നെ ആകെയുള്ളത് കോഴിക്കോട് കുറച്ചു വസ്തുവാണ്.....അത് കൊടുത്താലും ഉടനെ കച്ചവടക്കാരെ കിട്ടാനും പാടാ.....ഒരു എമ്പതു രൂപക്കുള്ള മുതലേ ഉള്ളൂ അത്.....ബാക്കി എങ്ങനെ ഉണ്ടാക്കും...സാറേ......
"അതെനിക്കെങ്ങനെ അറിയാം.....ആ പിന്നെ തന്റെ വസ്തു എടുക്കാൻ ആളില്ല എന്ന് കരുതണ്ടാ.....ഞാൻ താൻ പറഞ്ഞ തുകക്ക് വസ്തു എടുക്കാം.....ബാക്കി അമ്പതിനു അവരോടു ഒരു മാസത്തെ സമയം ചോദിക്കാം....സമ്മതമാണോ.......
"അങ്ങനെയാണെങ്കിൽ നാളെ കരാർ എഴുതിക്കോ.....എന്റെ ആള് അവിടെ വരും...എന്താ സേട്ടു സാഹിബ്.....
"എം.പി വിചാരിച്ച നടക്കാത്ത കാര്യങ്ങളുണ്ടോ......നാളെ എന്റെ ആളുമായിട്ടു കോഴിക്കോടിന് പോകാൻ തയാറായിക്കോ.....അവർക്കുള്ള ചെക്ക് സേട്ടു കൊടുക്കും.....
"ഓ...അങ്ങനെ ആയിക്കോട്ടെ....സേട്ടു പറഞ്ഞു...ആ കെ വി സാറേ പിന്നെ ഇതിന്റെ പേരിൽ ഇനി ഒന്നും
💬 Comments
View all comments