Chapter Title : അളിയൻ ആള് പുലിയാ 12 [ജി.കെ]
അറിയാം....നമുക്ക് ഒരു സമാധാനപരമായ ഒത്തു തീർപ്പ്.....അതാണ് ഞാൻ ആഗ്രഹിക്കുന്നത്....
"എന്ത് വർത്തമാന കെ വി ഈ പറയുന്നത്.....അതെന്റെ മകളാണ്......മരപ്പാവയല്ല...ഒരേ ഒരു മകൾ......
"തന്റെ വികാരമറിയാം ജികെ...നാളെ കോടതി കേസ്....നമ്മടെ കുഞ്ഞുങ്ങടെ മാനം.....അതൊക്കെയല്ലേ നോക്കേണ്ടത്......ഇതുവരെയും അവന്റെ പേരിൽ കേസൊന്നും ചാർജ്ജ് ചെയ്തിട്ടില്ല...ജികെ യുടെ വാക്കിനുപുറത്താണ് ഹോം മിനിസ്റ്റർ കാത്തിരിക്കുന്നത്.....പിന്നെ ഈ സേട്ടു എനിക്ക്.....അല്ല നമ്മക്ക് വേണ്ടപ്പെട്ട ഒരാളാണ് എന്ന് കൂട്ടിക്കോ.....
"ഇയാളുടെ മകൾക്കാണ് ഇങ്ങനെ ഒരു ഗതി വന്നതെങ്കിൽ ഇയാൾ ഇങ്ങനെ ഒത്തു തീർപ്പിനു ശ്രമിക്കുമോ സാറേ.....ഞാൻ ചോദിച്ചു.....
"രോക്ഷം കൊള്ളാതെ അനിയാ.....നമ്മൾ എടി പിടി എന്ന് പ്രതികരിക്കേണ്ടുന്ന കാര്യമാണോ.....തന്നെയുമല്ല ഈ സേട്ടു ഒരു മീഡിയേറ്റർ മാത്രമാണ്......പിന്നെ ഞാൻ ഒന്നും മിണ്ടാതെ ജികെയുടെ മുഖത്തേക്ക് നോക്കി....
"കെ വി എന്റെ മകളുടെ മാനത്തിനു വിലയിടാനാണോ....ഈ പച്ച പാതിരാക്ക് വന്നത്....നാളെ ഈ ബാരിക്ക് വൈകുന്നേരം തിരികെ പോകേണ്ടതാണ്.....
"അങ്ങനെ പറയല്ലേ ജി.കെ തന്റെ മോൾ എന്റെയും മോൾ അല്ലിയോടോ...അവൾക്കങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഞാൻ മുന്നേ നിന്നേനെ ....ആ നായിന്റെ മോനെ അകത്താക്കാൻ.....ഇതിപ്പം നമ്മടെ കുട്ടിക്ക് ഒരു പ്രശനം വേണ്ടാ എന്ന് കരുതിയല്ലേ......താൻ പറയുന്ന എന്ത് കാര്യവും അവനെ കുരുക്കുന്നതൊഴിച്ചു നമുക്ക് പരിഗണിക്കാം....അടുത്ത ബൈ ഇലക്ഷന് ഇതൊരു അപവാദമായി ചാനലുകാർ എടുത്തുകാട്ടിയാൽ.....അല്ലെങ്കിൽ തന്നെ അകെ നാറും .....
"ഞാനെന്തു പറയാനാ.....ബാരി......എന്നെ നോക്കി ജികെ വിളിച്ചു.....
ഒരു കണക്കിന് കോടതിയും കോപ്പുമൊക്കെയായി ആകെ നാറും...ഇതിപ്പോൾ എനിക്ക് മാത്രമേ അറിയൂ...രാവിലെ ഷബീറിനെ കൊണ്ടുവിടാൻ വരുന്ന വഴിയിലാണ് ജികെ വിളിച്ചു വിവരം പറഞ്ഞത്....കോയമ്പത്തൂർ മോളുടെ വണ്ടി സ്റ്റാക്കായി എന്നും പറഞ്ഞു ഇറങ്ങിയതാ...ഇതിനോടകം നാല് തവണ നൈമ വിളിച്ചു.....പിന്നെ ഈ പ്രശ്നത്തിന്റെ പേരിൽ അവളെയും കൊണ്ട് കോടതി കയറിയിറങ്ങുന്നതും ഒക്കെ ആരാ........ഞാൻ മനസ്സിൽ ഓർത്തു......ഇപ്പോൾ ഫാറൂഖ് ഇക്കയ്ക്ക് കാശിനാണ് ആവശ്യം.....
"ഇതിപ്പോൾ ജി.കെ എം പി സാറുമൊക്കെ ഇടപെട്ട കേസായത്കൊണ്ട് സാർ തന്നെ പറ.....ഞാൻ പറഞ്ഞു....
"ഒരു പത്തു രൂപ വീതം വാങ്ങി തരാം.....അത് പോരെ.....
"അത് പോരല്ലോ സാറേ.....മുപ്പതു ലക്ഷം വീതം...ഇല്ലെങ്കിൽ ജികെ സാർ ഇല്ലാതെ ഞാൻ ഈ കേസുമായി മുന്നോട്ടു പോകും.....ഞാൻ പറഞ്ഞു.... അനിയൻ എന്തോ ഉണ്ടാക്കാനാ...ഒന്നും ചെയ്യില്ല.....ജികെയുടെ ബുദ്ധിമുട്ടും പ്രയാസവും അറിയാവുന്നതു കൊണ്ടാണ് ഒരു പത്തുരൂപ വീതം വാങ്ങി തരാം എന്ന് വിചാരിച്ചത്....അത് പറ്റില്ലെങ്കിൽ ചെറുക്കനെ ഊരിയെടുക്കാനുള്ള വഴിയൊക്കെ ഞങ്ങൾക്കുമറിയാം.....പിന്നെ ഈ കേസിൽ ജി കെയും ഉൾപ്പെട്ടിട്ടുള്ളതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു ഒത്തു തീർപ്പിനു തന്നെ വന്നത്.....
"എനിക്കും
💬 Comments
View all comments