0%

Chapter Title : അളിയൻ ആള് പുലിയാ 14 [ജി.കെ]

Author : ജി.കെ Read All Parts 4.7K

"സാറേ...ഞാൻ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് പറയുകയാ....ഞാൻ ഷൊർണുർ ആണ് എന്റെ പ്രവർത്തി മണ്ഡലം....ആ എന്നെ മറ്റുള്ള സ്ഥാനാർത്ഥികൾ ബഹുദൂരം മുന്നിൽ എത്തിയ നെന്മാറയിലേക്കു പരിഗണിച്ചത് മനസ്സിലായില്ല....മറിച്ചു ഒരു ചാവേർ ആകാനാണെങ്കിലും ഞാൻ തയാറാണ്.....

"ഹാ തനിക്കറിയില്ലിയോ ജി കെ ഇവിടുത്തെ കാര്യങ്ങൾ....തമ്മിൽ തല്ലും കുതികാൽ വെട്ടും എല്ലാം ആണ്...അക്കൂട്ടത്തിൽ ഞാൻ എന്റെ താത്പര്യപ്രകാരം സംശുക്ത രാഷ്ട്രീയ വക്താക്കളെയും ഉൾപ്പെടുത്തുന്നു.....അത്ര തന്നെ...താൻ നെന്മാറ പിടിച്ചു വന്നാൽ തനിക്കു മന്ത്രിസ്ഥാനം ഓഫർ ചെയ്യുന്നു....താനുണ്ടാകും അടുത്ത മന്ത്രിസഭയിലെ മന്ത്രിയായി ...പോരെ.....

"ഉവ്വ....ഭരണ തുടർച്ച കിട്ടുമെന്ന് സാർ ഇപ്പോഴും വിശ്വസിക്കുന്നു അല്ലെ....നമ്മുടെ വിശ്വാസം നമ്മളെ രക്ഷിക്കട്ടെ....ആ പിന്നെ ഫണ്ട് ഇറക്കി കളിക്കാനുള്ള സാമ്പത്തിക സ്ഥിതി ഒന്നും എനിക്കില്ല.....

"അതൊന്നും വിഷമിക്കണ്ടെടോ.....അതൊക്കെ ഹൈ കമാന്റ് ഒന്ന് അംഗീകരിച്ചുകൊള്ളട്ടെ അത് കഴിഞ്ഞു നോക്കാം....താൻ എന്തായാലും നെന്മാറ കേന്ദ്രീകരിച്ചു ചെറിയ രീതിയിൽ പ്രവർത്തനം തുടങ്ങി വച്ചോ.....

"ഓ കെ സാർ.....ജി കെ ഫോൺ വച്ച്.....എന്നിട്ടു സാധാരണ മനുഷ്യനെ പോലെ വീണ്ടും തന്റെ പ്രവർത്തികളിൽ മുഴുകി....ഒരു പ്രഹസനത്തിനും തയാറാകാതെ......സഹധർമിണി കൊണ്ട് വന്ന കരിങ്ങാലി വെള്ളം കുടിച്ചു കൊണ്ട് പറഞ്ഞു....."എടോ...ഞാൻ ചിലപ്പോൾ ഇന്ന് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും നെന്മാറ വരെ പോകും...ഉച്ചക്ക് ഉണ്ണാൻ കാണില്ല.....ഒരാഴ്ച കഴിഞ്ഞു ദൈവം അനുഗ്രഹിച്ചാൽ ഞാൻ ഉച്ചക്കുള്ള ഊണ് അങ്ങ് നെമ്മാറയിലോട്ടു മാറ്റും.....

"അതെന്താ ഏട്ടാ...

"ആരോടും പറയാൻ നിൽക്കണ്ടാ.....നെന്മാറയിലേക്കു എന്റെ പേര് പരിഗണിച്ചിട്ടുണ്ട്.....

"സത്യം.....സഹധര്മിണിയുടെ കണ്ണുകളിലെ തിളക്കം ജി കെ കണ്ടു....ആ കൈകളിൽ പിടിച്ചു കൊണ്ട് ആ നാലുകെട്ടിന്റെ മുന്നിലെ തിണ്ണയിൽ ഇരുന്നു.....

"ഊം...തന്നോട് ഞാൻ കള്ളം പറയുവോടോ.....സുധീന്ദ്രൻ സാർ ആണ്

💬 Comments

View all comments