0%

Chapter Title : അളിയൻ ആള് പുലിയാ 14 [ജി.കെ]

Author : ജി.കെ Read All Parts 4.8K

...എനിക്കും എന്റെ മകനും വേണ്ടി.....അത്ര തന്നെ....അല്ലാതെ എന്റെ ഭർത്താവിനെ പോലെ പെട്ടെന്ന് കാശുണ്ടാക്കി കോടീശ്വരനാകാൻ നടക്കുമ്പോൾ മറ്റുള്ളവരുടെ ദുഖവും പ്രയാസവും ഒന്നും കാണുകയുമില്ല....അതിനെന്താ ...ദൈവം തമ്പുരാൻ ഉണ്ടായിരുന്ന മുതലും അതിൽ ഉപരി കടവുമായി എല്ലാം തുലപ്പിച്ചു...ആൾക്കാരുടെ ശാപമാണന്നേ....ഒരു ഭർത്താവ് എന്ന നിലയിൽ അയാൾ എനിക്ക് വേണ്ടുന്ന സുഖ സൗകര്യം ഒന്നും തന്നിട്ടില്ല....കാശേ...എന്നുള്ള ചിന്തയിൽ എന്റെ ശരീര സൗന്ദര്യം കാണിച്ചു മറ്റുള്ളവരെ മോഹിപ്പിക്കുക.....അതിൽ വീഴുന്നവരെ ഞാൻ സന്തോഷിപ്പിക്കണം.....എനിക്ക് വെറുപ്പായി തുടങ്ങി ആ മനുഷ്യനോട്.....ഇദ്ദേഹം വേണ്ടതെല്ലാം ചെയ്തു തരുന്നുണ്ട്.....കാശ്....ഒരു പെണ്ണിന് വേണ്ടത് എല്ലാം...ഞാൻ മനസ്സുകൊണ്ട് ഇപ്പോൾ ഖത്താണിയുടെ.....എന്താ പറയുക....ചീപ്പോ.....കീപ്പോ.....അങ്ങനെ എന്തും.....നോക്ക്....എന്റെ മനസ്സിൽ സുനീർ സാബിനെ വഞ്ചിക്കണമെന്നോ പറ്റിക്കണമെന്നോ ഒന്നുമില്ല....എന്റെയും എന്റെ മകന്റെയും കാര്യങ്ങൾ നടന്നു പോകണം....അത്രതന്നെ......പിന്നെ സുനീർ സാബിനെ കാണാൻ നല്ല സൗന്ദര്യമാണ് കേട്ടോ......പക്ഷെ ഇന്ന് കണ്ടപ്പോൾ ആ നടത്തത്തിനു അത്ര സുമാറു പോരാ......ഒന്ന് സ്ട്രോങ്ങായി നടക്കാമെങ്കിൽ.....സാബിനെ കാണാൻ നൂറു മൊഞ്ചാണ്......വീണ്ടും ഞാൻ പറയുന്നു സാബിനെന്നെ വിശ്വസിക്കാം.....ഞാൻ കാരണം സാബ് ആ വലിയ സാബുമായിട്ടുള്ള ബിസിനസ്സ് ഒന്നും അവസാനിപ്പിക്കണ്ടാ......സാബ് ഞങ്ങളെ കൈവിടാതിരുന്നാൽ മതി...അതും പറഞ്ഞു സുബീന സുന്നീറിന്റെ കൈകളിൽ പിടിച്ചു തല കുമ്പിട്ടിരുന്നു.....ആദ്യമായിട്ടാണ് ഒരു പെണ്ണ് തന്റെ കൈകളിൽ പിടിച്ചുകൊണ്ട് ...അയ്യേ....അവനാകെ ഇക്കിളിപോലെ തോന്നി....പക്ഷെ അവന്റെ മനസ്സൊന്നു ചഞ്ചലപ്പെട്ടു.....

"ഏയ്....നോക്ക്...എനിക്ക് പ്രശ്നമൊന്നുമില്ല......നിങ്ങൾ എന്റെ ശമ്പളവുമല്ല വാങ്ങുന്നത്....പിന്നെ അതൊരു സ്ഥാപനമാണ്......ഒരു അന്നം നൽകുന്ന...അല്ലെങ്കിൽ എന്നെ ഞാൻ ആക്കിയ ...എന്റെ വിയര്പ്പുമണികൾ വീഴ്ത്തി പടുത്തുയർത്തിയ ഒരു സ്ഥാപനം.....അവിടെ മറ്റു അനാശാസ്യ പ്രവർത്തികൾക്ക് വഴി വെക്കരുത്....ഒരു അപേക്ഷയാണ്......നിങ്ങൾ ഇവിടെ വന്നു എന്തുമായിക്കോ.....പക്ഷെ ആ സ്ഥാപനത്തിനെ അതിന്റെ പവിത്രതയോടെ കാണണം.....

"തീർച്ചയായും.....ഇനി അവിടെ വച്ച് അങ്ങനെ

💬 Comments

View all comments