Chapter Title : അളിയൻ ആള് പുലിയാ 14 [ജി.കെ]
അധികം കടിച്ചു തൂങ്ങാൻ നിൽക്കണ്ടാ.....അവരെന്തെങ്കിലും സംശയം പറയുന്നെങ്കിൽ നമുക്ക് പോസ്റ്റ്മോർട്ടത്തിന് റിക്വസ്റ് ചെയ്‌താൽ മതി...ഇല്ലെങ്കിൽ തമിഴന്മാരല്ലേ...പോലീസുകാർ.....അവന്മാർ ഹാർട്ടറ്റാക്കിന്റെ പേപ്പർ ഏതെങ്കിലും ഡോക്ടറെ കൊണ്ട് ഉണ്ടാക്കിക്കോളും......അവർ ടെൻ ബിയുടെ മുന്നിൽ എത്തി.....ബെൽ നിർത്താതെ മുഴക്കി.....ഒരനക്കവും ഇല്ല........കതകും തുറക്കുന്നില്ല........
ഇവിടെങ്ങും ആരുമില്ലെന്നാടോ തോന്നുന്നത്.....അല്ലെങ്കിൽ കതകു തുറന്നേനെ....പോലീസുകാരൻ എസ.ഐ യെ നോക്കി പറഞ്ഞു.....എന്നിട്ടവർ താഴേക്കിറങ്ങി.....ഫ്ലാറ്റ് ജീവിതം.....പരസ്പരം മനുഷ്യൻ അറിയാത്ത ചുവരുകൾ.....എസ ഐ പിറു പിറുത്തുകൊണ്ട് ലിഫ്റ്റിൽ കയറി.....ഫ്ലാറ്റിനു മുന്നിലെ പോലീസ് ജീപ്പ് കണ്ടു കൊണ്ട് അസോസിയേഷൻ സെക്രട്ടറിയും പ്രസിഡന്റും ഒക്കെ പോലീസ് ജീപ്പിനു സമീപം നിന്ന്....പോലീസുകാരുടെ വരവും പ്രതീക്ഷിച്ചു.....ഒപ്പം വാച്ച്മാനും ഉണ്ട്.....സുഗതൻ എസ.ഐ യും പോലീസുകാരും ലിഫ്റ്റിറങ്ങി താഴേക്കെത്തി....അസ്സോസിയേഷൻ സെക്രട്ടറി തന്റെ ബെർമുഡ ഒന്ന് കൂടി അരയിൽ ഉറപ്പിച്ച ശേഷം എസ ഐ യുടെ അരികിലേക്ക് ചെന്ന്....
"ഗുഡ് മോർണിംഗ് സാർ...ഞാൻ ഔസേപ്പച്ചൻ.....ഈ ഫ്ലാറ്റ് അസോസിയേഷന്റെ സെക്രട്ടറിയാണ്.....
"ഈ ഫാറൂക്ക് എന്ന് പറയുന്നത്.....
"അറിയാം സാർ...ടെൻ ബിയിലെ ...പുള്ളിക്കാരന് ബിസിനസ്സ് ആയിരുന്നു.....ഈ അടുത്ത സമയത്തു പുള്ളിയുടെ ഫാദർ ഇൻ ലോ മരണപ്പെട്ടു.....ഒപ്പം പുള്ളിക്കും എന്തെക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.....ആരോഗ്യ പരമായ.....എന്താണ് സാർ വിഷയം....എന്തെങ്കിലും ബാഡ്...ന്യൂസ്.....
"ഏയ്....പുള്ളിയുടെ വീട്ടിൽ ഇപ്പോൾ ആരുമില്ലേ.....ഒരു സീരിയസ് മാറ്റർ...പുള്ളിക്ക് പെട്ടെന്ന് ഒരു ഹാർട് അറ്റാക്ക്.....കോയമ്പത്തൂർ വച്ച്....അവിടുത്തെ പോലീസിൽ ഹോട്ടൽ ഉടമസ്ഥർ വിവരം അറിയിച്ചതിനെ തുടർന്നാണ്...ഞങ്ങൾ വന്നത്....
ആരെയെങ്കിലും ഒന്നറിയിക്കാൻ....അല്ലെങ്കിൽ ആരെങ്കിലും ഉണ്ടെങ്കിൽ മരട് സ്റ്റേഷനുമായി ബന്ധപ്പെടാൻ പറ.....
"ഒരു നിമിഷം സാറേ.....ഞാൻ എന്റെ വൈഫ് മോളമ്മയോടു ഒന്ന് തിർക്കട്ടെ...അവിടുത്തെ ആരുടെയെങ്കിലും നമ്പർ ഉണ്ടോയെന്ന്......അവൾ മഹിളാ സെക്രട്ടറിയാണ്.....ഔസേപ്പച്ചൻ ഫോണെടുത്തു മോളമ്മക്കു വിളിച്ചു......മോളമ്മ ആലിയയുടെ നമ്പർ നൽകി....എസ.ഐ ഫോൺ നമ്പർ വാങ്ങി
💬 Comments
View all comments