Chapter Title : അളിയൻ ആള് പുലിയാ 18 [ജി.കെ]
പറയരുത്.....ഞാൻ ആകെ വിറച്ചുകൊണ്ട് പറഞ്ഞു....
"ഓ ഇയാൾക്ക് കാണിക്കാം.....പറഞ്ഞാലേ ഉള്ളൂ കുഴപ്പം......
ഞാൻ ആകെ ദേഷ്യാവസ്ഥയിലായിരുന്നു.....ഓടി ചെന്ന് അസ്ലമിന്റെ കറുത്ത് തള്ളി നിൽക്കുന്ന കൊങ്ങക്ക് കുത്തിപ്പിടിച്ചു....സുഹൈലും ,ബീനമാമിയും ,നസീറയും ,റംല അമ്മായിയും പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ പിറകിൽ കൂടി ആലിയ ചേട്ടത്തി എന്തോ കൊണ്ട് എന്റെ പുറത്തടിച്ചു......ഞാൻ അവനെ വിട്ടിട്ടു ചേട്ടത്തിയുടെ നേരെ തിരിഞ്ഞപ്പോഴാണ് വെട്ടിയിട്ട വാഴപോലെ റംല അമ്മായി കസേരയിൽ നിന്നും താഴെ വീണത്.....റംല അമ്മായി വീണതും എല്ലാരും അങ്ങോട്ടേക്കോടി.....അവരെ പൊക്കിയെടുത്തു സെറ്റിയിൽ കിടത്തി.....മുഖത്തേക്ക് വെള്ളം തളിച്ച്.....
"നാവു കുഴയുന്നു.....എന്റെ കൈകാല് തളരുന്നു...എന്നെ ആശുപത്രിയിൽ കൊണ്ട് പോ...റംല അമ്മായി പറഞ്ഞപ്പോൾ...അസ്ലമിനോട് ആലിയ ചേട്ടത്തി പറഞ്ഞു...വണ്ടിയെടുക്ക് അനിയാ......ഒരുത്തി കാരണം എന്റെ തള്ളയെ കൂടി എനിക്ക് നഷ്ടപ്പെടുമെന്ന തോന്നുന്നത്....അസ്‌ലം ഓടിപോയി വണ്ടി സ്റ്റാർട്ട് ചെയ്തു.....റംല അമ്മായിയെ താങ്ങി കൊണ്ട് ബീനമാമിയും ആലിയ ചേട്ടത്തിയും നസീറയും കൂടി വണ്ടിയിലേക്ക് കിടത്തി....ഞാനും വരാം എന്ന വാക്ക് കേൾക്കാതെ അസ്ലമും ആലിയ ചേട്ടത്തിയും കൂടി അമ്മായിയേയും കൊണ്ട് വണ്ടി വിട്ടു.....
"ഇക്ക ഞാൻ ഇറങ്ങുകയാ....വിഷാദ മുഖത്തോടെ സുഹൈൽ പറഞ്ഞു.....
"നിക്ക്.....ബീന മാമി....ഇങ്ങോട്ടു വന്നേ......ബീനമാമിയെയും വിളിച്ചു കൊണ്ട് ഹാളിൽ കയറി.....
"ഞാൻ ഒരു കാര്യം പറഞ്ഞാൽ മാമിക്കൊന്നും തോന്നരുത്....ഇവർ തമ്മിൽ ഇഷ്ടത്തിലാണ്.....
"ബാരി അത് അഷീമ ഇവനെക്കാളും ......
"അതെനിക്കറിയാം......നോക്ക്....അഷീമയെ കുറിച്ച് എല്ലാം സുഹൈലിനും അറിയാം......സുഹൈലിനെ കുറിച്ച് അഷീമാക്കും...ഇല്ലായ്മകളും പൊല്ലായ്മകളും എല്ലാം....പക്ഷെ അവനു സമയം വേണം ഒരു വർഷം...അവനവളെ സ്വീകരിക്കാൻ തയ്യാറാണെങ്കിൽ അവളുടെ ജീവിതം മെച്ചപ്പെടുമെങ്കിൽ ഞാൻ ഉറപ്പു തരുന്നു.....അവനു കിട്ടാൻ യോഗ്യതയുള്ള എല്ലാം ഞാനായിട്ട് നല്കിയിരിക്കും.....
"ബാരി..അത്......ബീന മാമി ആലോചിച്ചു കൊണ്ട് നിന്ന്.....
"അമ്മാ.....അമ്മയല്ലേ പറഞ്ഞത് എന്റെ ആഗ്രഹങ്ങൾക്ക് എതിര് നിൽക്കില്ല എന്ന്.....
"അപ്പോൾ അസ്‌ലാമോ മോനെ.....ഒരു വർഷം എങ്ങനെയാ മോനെ....അത് ശരിയാകുന്നെ.......
"'അമ്മ എല്ലാം ശരിയാകും...അമ്മാ.....എനിക്ക് എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് അഷിയെ ഉള്ളൂ.....സുഹൈലിന്റെ കണ്ണുകൾ നനഞ്ഞു....അപ്പോഴേക്കും പരിസരം മറന്നുകൊണ്ട് അഷീമ ഓടി വന്നു സുഹൈലിനെ കെട്ടിപ്പിടിച്ചു....
"മോളെ...അഷീമ.....എന്നും പറഞ്ഞു ബീന മാമി അഷീമയെ അവനിൽ നിന്നടർത്തി തന്നിലേക്ക് ചേർത്ത് പിടിച്ചു....ബാരി റംലയെ എവിടെക്കാ കൊണ്ട് പോയത് എന്നൊന്ന് അറിയേണ്ടേ.....
"ഊം...നസി...ആ പിശാചിനെ ഒന്ന് വിളിക്ക്....ഞാൻ വിളിച്ചാൽ ചിലപ്പോൾ അവര് വായിൽ വരുന്നതൊക്കെ പറഞ്ഞു കൊണ്ടിരിക്കും....
നസീറ ആലിയയെ വിളിച്ചു....ആലിയാ വണ്ടാനം മെഡിക്കൽ കോളേജിൽ ഉണ്ടെന്നു പറഞ്ഞു....ഞാനും ബീനമാമിയും നസീറയും അഷീമായും മക്കളും തയാറായി.....പതിനഞ്ചു മിനിറ്റ് കൊണ്ട് വണ്ടാനത്ത് എത്തി.....
"ഐ സി യു വിൽ
💬 Comments
View all comments