Chapter Title : അളിയൻ ആള് പുലിയാ 18 [ജി.കെ]
കരുത്തറിയും...ഞാൻ അല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു....
"പോട്ടെ ബാരി ഇക്ക...ആലിയ ഇത്ത എന്തെങ്കിലും പറഞ്ഞൂന്നു വച്ച്.....നസീറ എന്നെ തടഞ്ഞു.....
"തടയേണ്ട .....വിട്ടേ...അവനെന്നെ എന്തോ ചെയ്യുമെന്ന.....അടിച്ചിട്....അണപ്പല്ല്.....ബാക്കി നമുക്ക് കാണാം....പിന്നെ വേറെ ആരുമല്ല അവളെ വിളിച്ചത്.....അവളുടെ ഭർത്താവാണ്.....
അമ്മായി അപ്പോഴും കാഴ്ചക്കാരിയെ പോലെ ഇരിക്കുന്നത് എന്നെ വല്ലാതെ ചൊടിപ്പിച്ചു....."നിങ്ങൾ തള്ളയല്ലേ.....
"ഞാനെന്തു പറയാനാണ്.....റംല അമ്മായി നെഞ്ചു തടവി ഒരു ഏമ്പക്കം വിട്ടുകൊണ്ട് പറഞ്ഞു......
"ആരും ഒന്നും പറയാനില്ല.....അവളുടെ ഭർത്താവ് വിളിക്കുന്നു.....അവൾ പോകുന്നു...അത്ര തന്നെ...ആലിയ ഉറഞ്ഞു തുള്ളി പറഞ്ഞപ്പോൾ...അഷീമ മുന്നിലേക്ക് വന്നു.....
"നിങ്ങള് നിങ്ങടെ വീട്ടിലെ കാര്യം നോക്കിയാൽ മതി....ഇതെന്റെ ജീവിത പ്രശ്നമാണ്....പിന്നെ എന്താ പറഞ്ഞത്...ഇയാൾ എന്റെ ഭർത്താവാണ് എന്നോ.....ആര് പറഞ്ഞു.....ഞാൻമൊഴിച്ചെല്ലി വേറെ കെട്ടി.....എന്താ സംശയമുണ്ടോ......ഇയാൾ നിയമപരമായി എന്റെ ഭർത്താവ് ആയിരിക്കും..അതും അറത്തു മുറിക്കാൻ തന്നെ ഇരിക്കുകയാ.....മൊഴി ചെല്ലിയാൽ മതാചാര പ്രകാരം ഇയാളെന്റെ ഭർത്താവല്ല...പിന്നെ ഇനി ഞാൻ ആരെയാ കെട്ടിയതു എന്ന് അറിയണമെന്നുണ്ടെങ്കിൽ ദേ ഇങ്ങോട്ടു നോക്കിക്കോ.....അവൾ മൊബൈലിലെ ഗ്യാലറി തുറന്നു സുഹൈലും അഷീമായും മകനും കൂടി ഇരിക്കുന്ന ഫോട്ടോ കാണിച്ചു കൊടുത്തു....
ആലിയയെക്കാളും മുന്നേ ഞെട്ടിയത് ബീന ആയിരുന്നു.....ബീന മാമി വാ തുറക്കും മുമ്പ് ഞാൻ മാമിയെ നോക്കി ഒന്നും മിണ്ടരുത് എന്ന് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു......
ഹോ....ഉമ്മയേയും മോനും കൂടി അതായിരിക്കും ഇങ്ങോട്ടു കെട്ടിയെടുത്ത.....ആലിയ പറഞ്ഞു....
"അതെ....എന്റെ അമ്മായിയമ്മയും ഭർത്താവുമാണ്........അവർക്ക് നിങ്ങള് വരുന്നതുപോലെ എപ്പോൾ വേണമെങ്കിലും വരാം...പോകാം....ഇനിയും സംശയമുണ്ടോ.....ദേ....എന്റെ മോൻ പറയും ബാക്കി.....അഷീമ ആദിയുടെ കൈ പിടിച്ചുകൊണ്ട് ചോദിച്ചു.....മോന്റെ ബാപ്പി എന്തിയെ?
"ദാണ്ടെ എന്റെ വാപ്പി എന്നും പറഞ്ഞു ആദിമോൻ സുഹൈലിനടുത്തേക്ക് ഓടിപോയി ......
"ഹാലോ.....കഴിഞ്ഞോ.....അസ്‌ലം മുരടനക്കി ചോദിച്ചു......അവൻ അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി.....
"നിയമപരമായി ഞാൻ തന്നെയാണ് ഭർത്താവ്.....നീ മൊഴി ചെല്ലി എന്ന് പറഞ്ഞല്ലോ...അതിനും സാക്ഷികളും മൊല്ലാക്കയും ഒക്കെ വേണം.....ഞാൻ എല്ലാം ബുദ്ധിമുട്ടുകളും സഹിച്ചു നിനക്ക് വേണ്ടി വന്നതാണ്.....നിയമപരമായി വേർപെടാതെ ഏതവനെ കെട്ടിയെന്നു പറഞ്ഞാലും ഞാൻ നിയമപരമായി നേരിടും......
"അത് അസ്‌ലം മാത്രം തീരുമാനിച്ചാൽ പോരല്ലോ അസ്ലാമേ......ഞാൻ പറഞ്ഞു....
"നിങ്ങളോടു അല്പം ബഹുമാനം ഉണ്ട്...ദയവു ചെയ്തു അത് കളയരുത് ബാരി ഇക്ക...ഇത് ആലിയ ചേട്ടത്തി പറഞ്ഞത് പോലെ ഞാനും എന്റെ ഭാര്യയും തമ്മിലുള്ള വിഷയമാണ്.....നിങ്ങൾ ഇടപെടേണ്ട.....പിന്നെ നിങ്ങളുടെ ഉള്ളിലിരുപ്പ് ആലിയ ചേട്ടത്തി പറഞ്ഞുതന്നത് എല്ലാരും കേട്ടതാണ്....അല്ലെങ്കിൽ ആദ്യം ഞാൻ നിങ്ങളെ കണ്ടു സംസാരിച്ച വിവരം നിങ്ങൾ ആരെങ്കിലുമായിട്ടു ഷെയർ ചെയ്തോ......ഇല്ല.....കാരണം ഈ പറഞ്ഞതുമായി കൂട്ടി വായിക്കാൻ വേറെങ്ങും പോകണ്ടാ.....
"തെമ്മാടിത്തരം
💬 Comments
View all comments