Chapter Title : അളിയൻ ആള് പുലിയാ 18 [ജി.കെ]
വെള്ളവുമായി വന്നത് സുഹൈലിനടുക്കലേക്കാണ്......ആദി മോൻ അത് സുഹൈലിന് നേരെ നീട്ടി.....
"മോനെ മാമായിക്കല്ല.....വാപ്പിക്കു കൊടുക്ക്....ആലിയ ചേട്ടത്തി വീണ്ടും
പറയുന്നു.....
"ഞാനെന്റെ വാപ്പിക്ക കൊടുക്കുന്നെ....എന്നും പറഞ്ഞു അവൻ സുഹൈലിന് നേരെ വെള്ളം നീട്ടി......
ഈ ചെക്കന്റെ ഒരു കാര്യം....എന്നും പറഞ്ഞു കൊണ്ട് ആലിയ ചേട്ടത്തി വന്നു ആദിമോനെ പിടിച്ചു കൊണ്ട് അസ്ലമിന് നേരെ ചെന്ന്.....
"അവനെ വിട്ടേര് ചേട്ടത്തി.....ഞാൻ സഹികെട്ടുകൊണ്ട് പറഞ്ഞു.....
"എന്നെ നോക്കി കൊണ്ട് ചിറികോട്ടി ആലിയ ചേട്ടത്തി പറഞ്ഞു..."അവൻ അവന്റെ വാപ്പയുടെ അടുക്കൽ പോകുന്നതിനു കണ്ടു നിൽക്കുന്നവർക്കെന്താ ചേതം.....ആ പിന്നെ ഇപ്പോൾ പുറത്തു നിന്നുമുള്ളതു സുഹൈലും ,ബീന മാമിയും ...പിന്നെ ബാരിയുമേ ഉള്ളൂ....ചില കാര്യങ്ങൾ തീരുമാനിക്കാനാണ് അസ്‌ലം വന്നത്......
"അതെന്തു വർത്തനമാ പെണ്ണെ നീ പറയുന്നത്.....ഞങ്ങൾ പുറത്തു നിന്ന് വന്നവരാണ് അത് ശരിയാ....പക്ഷെ ഇപ്പോൾ ഫാറൂക്കും ഇല്ലാത്ത സ്ഥിതിക്ക് ബാരി ഈ കുടുംബത്തിലെ ഒരു നാഥൻ തന്നെയല്ലേ.....ബീന മാമി പറഞ്ഞു.....അല്ല റംല നീ എന്താ ഇങ്ങനെ മിണ്ടാതെ നിൽക്കുന്നത്.....
"ബീന മാമി....നിങ്ങളോടു അല്പം ബഹുമാനം ഉണ്ട്...എന്നും പറഞ്ഞു ഈ കാര്യങ്ങളിൽ തലയിടരുത്...ഇപ്പോൾ ഈ വീട്ടിൽ തീരുമാനം എടുക്കാനുള്ള അവകാശം മൂത്ത മകൾ എന്ന നിലയിൽ എനിക്കുണ്ട്.....ബീന മാമി വല്ലാതായി.....
"ബീന മാമി....പ്ലീസ്.....ഞാൻ കെഞ്ചുന്ന രീതിയിൽ ആ ടോപ്പിക്ക് അവസാനിപ്പിക്കാൻ ശ്രമിച്ചു.....പക്ഷെ അപ്പോഴേക്കും അഷീമ ഇറങ്ങി വന്നു....
"അത് നിങ്ങള് മാത്രം തീരുമാനിച്ചാൽ പോരാ.....എനിക്കിപ്പോൾ എന്റെ എല്ലാ സ്ഥാനത്തും ബാരി ഇക്കയാണ് ഉള്ളത്......അഷീമ തിരിച്ചടിച്ചു.....
"ഓഹോ....ഭാര്യയെ പോരാഞ്ഞിട്ട് ഭാര്യയുടെ അനിയത്തിയെ കൂടി വച്ചോണ്ടിരിക്കാനുള്ള ലൈസൻസ് ആയിരിക്കും അത്.....
"ദേ...വേണ്ടാതീനം പറയരുത്.....ചേട്ടത്തിയാണെന്നുള്ളത് അങ്ങ് മറക്കും....അഷീമ മുന്നോട്ടു ആഞ്ഞു ചെന്ന്.....ഞാനും ബീനമാമിയും തടഞ്ഞു...."നീ ഒന്നടങ് അഷീമ.....ബീന മാമി പറഞ്ഞു.....
സുഹൈൽ ആകെ വല്ലാതായി ഇരിക്കുകയാണ്...അസ്ലമും ഒന്നും മിണ്ടിയില്ല......അപ്പോൾ റംല അമ്മായി.. ആലിയ ചേട്ടത്തി കൊണ്ട് വന്ന പൊതിയിൽ നിന്നും ഒരു ഉണ്ണിയപ്പം എടുത്തു ചവച്ചു കൊണ്ടിരിക്കുകയായിരുന്നു.......അവരുടെ മൗനവും എന്നെ വല്ലാതെ അലോസരപ്പെടുത്തി.....
"എന്താണ് ഇപ്പോഴത്തെ വിഷയം.....ഞാൻ സമചിത്തനായി ചോദിച്ചു......
വിഷയമൊന്നുമില്ല.....അഷീമയെ അസ്ലമിന്റെ കൂടെ വിടണം അത്രതന്നെ.....ആലിയ ചേട്ടത്തി പറഞ്ഞു.....
"അതിനവൾക്കും കൂടി താത്പര്യമുണ്ടോ എന്നറിയണ്ടേ....ഞാൻ ചോദിച്ചു......
"അവളുടെ താത്പര്യം ഇവിടെ ആര് തിരക്കുന്നു.....പിന്നെ നീ ഇതിൽ അഭിപ്രായം പറയാൻ നിൽക്കണ്ടാ.....അല്ലെങ്കിൽ തന്നെ നിനക്കെന്തുവാ കാര്യം....ആലിയ ചീറി.....
"മാന്യതയുടെ അതിർവരമ്പ് ലംഘിച്ചാലുണ്ടല്ലോ അടിച്ചു അണപ്പല്ല് വായിലിടും.....നിങ്ങളെ ഞാൻ ചേട്ടത്തിയെന്നല്ലാതെ മറ്റൊന്നും വിളിച്ചിട്ടില്ല....പിന്നെ നീ...പോടാ...എടാ....ഇങ്ങനെ ഒക്കെ എന്നെ വിളിക്കുന്നതിന് മുമ്പ് നല്ലതുപോലെ ആലോചിച്ചിട്ട് വിളിക്കണം...ഇല്ലെങ്കിലേ ഈ കയ്യുടെ
💬 Comments
View all comments