Chapter Title : അളിയൻ ആള് പുലിയാ 22 [ജി.കെ]
ഷോപ് തുറന്നു......ഇത്തയോ.....
"പുള്ളിക്കാരൻ ഇവിടെ സൂപ്പർമാർക്കറ്റ് തുറന്നെന്നു പറഞ്ഞു...അതിലെ അക്കൗണ്ട്സും ഒക്കെ നോക്കാനായിട്ടു വന്നതാ.....
"ഫാരിയെയും കൊണ്ട് വരുന്നൂന്നു പറയണത് കേട്ടല്ലോ ഇത്താ......
"ആര് പറഞ്ഞു....അവൾ പടിക്കുകയല്ലേ.....അഷീമ പറഞ്ഞു.....
"ഫാരി പറഞ്ഞതാ...പക്ഷെ ഓൾക്ക് പഠിക്കണെമന്നാണ് ആഗ്രഹം....ഇതാ പറഞ്ഞാൽ ഒരു പക്ഷെ കാക്ക കേൾക്കുമായിരിക്കും.....
"ഞാൻ അറിഞ്ഞില്ല...ഇപ്പോൾ അൽതാഫ് പറയുമ്പോഴാണ് അറിയുന്നത്.....ദൂരെ നിന്നും നവാസും അസ്ലമും വരുന്നത് കണ്ടു അവരുടെ ചർച്ച അവിടെ നിന്ന്.....നമ്മുക്ക് ഇടക്ക് കാണാം...അവൻ പറഞ്ഞു....
"തീർച്ചയായും....അപ്പോഴേക്കും നവാസും അസ്‌ലം കൂടി അവർക്കരികിൽ എത്തി.....
അസ്‌ലം പറഞ്ഞു കൊടുത്ത വഴിയേ നവാസ് ടാക്സിക്കാരനെ വിട്ടു....ഷാർജയിലെ റോളയിലെ ഒരു പഴയ ഫ്‌ളാറ്റിന് മുന്നിലാണ് ടാക്സി ചെന്ന് നിന്നത്....അസ്‌ലം ഇറങ്ങുന്നത് കണ്ടു അഷീമായും ഇറങ്ങി....അൽതാഫ് അവളെ കയ്യുയർത്തി കാണിച്ചു...അവൾ തിരിച്ചു ചിരിച്ചു കാണിച്ചു....
"നവാസ് ഇക്ക കയറുന്നില്ലേ? അൽതാഫ് തിരക്കി....
"ഇല്ലെടാ ...അങ്ങ് ഖവാനീജ് വരെ ഈ ട്രാഫിക്കിൽ എത്തണ്ടേ....പോകട്ടെ....
"അവർ പോയിക്കഴിഞ്ഞപ്പോൾ അസ്‌ലം അഷീമയെ നോക്കി പറഞ്ഞു....വാ..കയറി.....അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചിട്ടു അസ്ലമിന് പിറകെ ചെന്ന്....ലിഫ്റ്റില്ലാത്ത ആ ഫ്‌ളാറ്റിൽ അവൾ ഹാൻഡ് ലഗേജുമായി അവനു പിന്നാലെ സ്റ്റെപ്പുകൾ കയറി. കയറും തോറും അവൾ ശ്രദ്ധിച്ച്..ഒരു വൃത്തിയുമില്ലാത്ത റൂമിന്റെ വാതിലുകൾ....ഇട്ടിരുന്ന മുഷിഞ്ഞ സോക്സുകൾ സേഫ്റ്റി ഷൂവിനുള്ളിൽ തിരുകി പുറത്തു വച്ചിരിക്കുന്നു...അതിൽ നിന്നെല്ലാം കൂറ്റൻ ദുർഗന്ധം വമിക്കുന്നു.....പ്രവാസ ജീവിതത്തിൽ മറ്റു മനുഷ്യർ അനുഭവിക്കുന്ന യാതനയുടെ മുഖം അവൾ കാണുകയായിരുന്നു.....ഏറ്റവും മുകളിൽ എത്തിയപ്പോൾ കതകു തുറന്നു.....രണ്ടു ബെഡ് റൂമുകൾ അതിൽ ഒന്ന് അകത്തു നിന്ന് കുറ്റിയിട്ടുണ്ട്...ഒരു ഹാൾ....വലിച്ചു വാരി കിടക്കുന്നു.....അതിനപ്പുറത്തായി മറ്റൊരു ബെഡ്‌റൂം....അതിൽ ഒരു ലോഹനിർമ്മിതമായ കട്ടിൽ.....അതും പൊടി പിടിച്ചു വലിച്ചു വാരി കിടക്കുന്നു.....അവൾക്കാകെ വീർപ്പുമുട്ടുന്ന പോലെ തോന്നി.....
"ഇതാണ് നിന്റെ റൂം.....അസ്‌ലം അഷീമയോട് പറഞ്ഞു......അഷീമ ചുറ്റും കണ്ണോടിച്ചു....അവൾ വല്ലാതെ തണുത്തു പോയി...കാലാവസ്ഥ അത്രത്തോളം തണുപ്പായിരുന്നു.....അവിടെ മൂലയിൽ ചുരുട്ടിയിട്ടിരിക്കുന്ന ബ്ലാങ്കറ്റ്.....അപ്പോഴേക്കും അപ്പുറത്തെ മുറി തുറക്കുന്ന ശബ്ദം കേട്ട്....
"ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ....അവൾ ആദ്യമായി അസ്ലാമിനോട് ചോദിച്ചു....അപ്പോഴേക്കും കതകു തുറന്നു ഒരു ഫിലിപ്പൈനിയും ഇന്തോനേഷ്യൻ പെണ്ണും ഇറങ്ങി വന്നു നോക്കി....
"ഇവരൊക്കെ ആരാ....അവൾ വീണ്ടും ചോദിച്ചു....
"അതൊക്കെ എന്റെ സ്റ്റാഫ് ആണ്.....അസ്‌ലം പറഞ്ഞു.....
💬 Comments
View all comments