0%

Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]

Author : ജി.കെ Read All Parts 3424

അത് ഒരുമാസത്തിനകം നൽകിയില്ലെങ്കിൽ മൂന്ന് വർഷത്തേക്ക് തടവ് നീട്ടുവാനും ഉത്തരവിട്ടു.....കോടതി മുമ്പാകെ തലാക്ക് ചെല്ലുവാൻ മുഫ്തിയെ വിളിച്ചു.....അവനെ കൊണ്ട് തലാക്ക് ചെല്ലി കോടതി ഉത്തരവും കൈപ്പറ്റി.....അവൾ മുകളിലേക്ക് നോക്കി പടച്ചോനെ സ്തുതിച്ചു.....അവനെ തർഹീലിലേക്കു മാറ്റി....കോടതി ഉത്തരവുമായി ട്രാൻസിലേഷൻ സെന്ററിൽ ചെന്ന് ഇംഗ്ലീഷിൽ തർജ്ജമ ചെയ്തു വാങ്ങി.....

"ഇത് ഞാൻ എംബസ്സി വഴി അറ്റെസ്റ് ചെയ്തു അയച്ചു തരാം കേട്ടോ....ഷറഫ് പറഞ്ഞു....

"എല്ലാത്തിനും നന്ദിയുണ്ട് ഇക്കാ....

"എന്നോടല്ല...പടച്ചോനോടാണ് നന്ദി പറയേണ്ടത്.....ഷറഫ് പറഞ്ഞു....

"അതെ ഇക്ക പോകുന്നതിനു മുമ്പ് എന്നെ ഇന്നലെ രക്ഷിച്ച പിള്ളേരെ ഒന്ന് കാണുവാൻ പറ്റുമോ?

അതിനെന്താ...ആദ്യം സ്റ്റേഷനിൽ ചെന്നിട്ടു പോലീസിനെയും കൂട്ടി നിങ്ങളുടെ സാധനം എടുത്തിട്ട് പോയികാണാം...പോരെ....

"മതി ഇക്ക.....

അങ്ങനെ അവളുടെ സാധങ്ങളും അസ്‌ലം സൂക്ഷിച്ചിരുന്ന പാസ്‌പോർട്ടും ഒക്കെ ടുത്തു അവൾ ഷറഫിനൊപ്പം ഇറങ്ങി...നേരെ അൽത്താഫിനെയും മുത്തുവിനെയും കാണാൻ പോയി.....അവിടെ ചെന്നപ്പോൾ അവരവിടെ ഇല്ല....കുറെ കാത്തു നിന്നെങ്കിലും കാണുവാൻ സാധിച്ചില്ല.....രാത്രിലെ എയർ അറേബ്യാ കൊച്ചി ഫ്‌ളൈറ്റിൽ അവളുടെ മടക്ക യാത്ര നടത്തുമ്പോൾ അവളുടെ മനസ്സിൽ സന്തോഷമായിരുന്നു.....വലിയ ഒരു ദുരന്തം ഒഴിഞ്ഞതിന്റെ...തന്റെ സുഹൈലുമൊത്തുള്ള ജീവിതത്തിന്റെ....ആ സന്തോഷത്തിനിടയിലും അവൾ അറിയാതെ പോയ ഒന്നുണ്ടായിരുന്നു :റംലയുടെ മരണം....

**********************************************************************************

"എന്തായാലും ബാരി വിളിച്ച സ്ഥിതിക്ക് നമ്മുക്ക് പോകാം അല്ലെ പാർവതി....ജി കെ ചോദിച്ചു....

"അതെ കൃഷ്ണേട്ടാ....ഒന്ന് മാറി നിൽക്കുന്നത് നല്ലതാണ്....

"ഊം...അതൊക്കെ ശരിയാ നമ്മുടെ ആര്യമോളെ ഒറ്റക്കാക്കി പോകുന്നതിനുള്ള പ്രയാസം അത്രേ ഉള്ളൂ....

"ഹാ..അല്ലേലും അവൾ ഒറ്റക്കല്ലേ ഉള്ളൂ...പിന്നെ ബാരി പറഞ്ഞത് പോലെ രണ്ടാഴ്ച....അത് ശൂ എന്നും പറഞ്ഞു അങ്ങ് പോകത്തില്ലേ കൃഷ്ണേട്ടാ.....എന്തായാലും രണ്ടു മൂന്നാഴ്ച സമയമുണ്ടെന്നല്ലേ പറഞ്ഞത്....പാസ്സ്‌പോർട്ട് ഒക്കെ എങ്ങനെയാണ് എടുക്കുന്നത് എന്ന് പോലും അറിയില്ല.....

"ഞാൻ അന്ന് പറഞ്ഞതല്ലേ പാർവതി എന്റെ പാസ്പോർട്ടിനൊപ്പം എടുക്കാമെന്ന്....അന്ന് നിനക്ക് സംശയമായിരുന്നു...നമ്മളിപ്പോൾ ഉലകം ചുറ്റാൻ പോകുകയല്ലേ എന്ന്...ഇപ്പോൾ എന്തായി....നമ്മുക്ക് ഗോപുവിനെ കൊണ്ടൊന്നു ശ്രമിക്കാം....ജി കെ പറഞ്ഞു....

"അവിടെ ആരെക്കെയോ സിനിമാ താരങ്ങളും വരുന്നുണ്ടെന്നു കേട്ട്.....

"ഊം...ഞാനാണെങ്കിൽ വല്ല രാഷ്ട്രീയ യോഗങ്ങളിൽ പങ്കെടുത്തത് അല്ലാതെ ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാ.....ജി കെ പറഞ്ഞുകൊണ്ട് ചിരിച്ചു....

പാർവതിയെ....ഇപ്പോൾ നമ്മളുടെ ആര്യമോളും ഫാരിമോളും അത്ര വലിയ

💬 Comments

View all comments