Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]
നസി നാത്തൂനും ഓർമ്മയുണ്ടോ?
"ബീനയും നസിയും മുഖത്തോടു മുഖം നോക്കി....
നിങ്ങൾക്കോർമ്മയില്ലെങ്കിലും എനിക്ക് മറക്കാൻ പറ്റാത്ത ദിവസമല്ലേ അന്ന്....
"നീ വളവള സീരിയൽ ഡയലോഗ് പറയാതെ കാര്യം പറ....സുനീർ പറഞ്ഞു.....
"ആ വൃത്തികെട്ട നാറിയും എന്റെ ചേട്ടത്തിയെന്നു പറയുന്ന താടകയും കൂടി ഇവിടെ വന്നു പ്രശ്നമുണ്ടാക്കിയതിന്റെ അന്നാണ് ഉമ്മയ്ക്ക് ഇങ്ങനെ സംഭവിച്ചത്.....എവിടെ വേണമെങ്കിലും ഞാൻ ഒപ്പിടാം.....അഷീമ മുന്നോട്ടു വന്നു....
"അതെ....സുഹൈലും പറഞ്ഞു...അന്നാണ് മാമി കുഴഞ്ഞു വീണത്.....
"ആ.....കുറെ ഉണ്ണിയപ്പം ആലിയ ഇത്തി കൊണ്ട് വന്നു....അതിൽ സ്‌പെഷ്യൽ ആയിട്ട് നൈമ ഇത്തിക്കും ഉണ്ടായിരുന്നു.....അത് ബാരി ഇക്കയാണ് എയർപോർട്ടിൽ വച്ച് എടുത്തു കളഞ്ഞത്.....നസി പറഞ്ഞു....
"അപ്പോൾ അതാണ് സംഭവം...ഒന്നുകിൽ ബാരി ഇക്കയ്ക്ക് അറിയാം....അതിൽ വിഷാംശം ഉണ്ടായിരുന്നു എന്ന്....അതിനു പിന്നിൽ ആരാണ് എന്നാണ് കണ്ടു പിടിക്കേണ്ടത്.....അസ്‌ലം....ആണോ...അതോ ഇനി....
"പന്ന നായിന്റെ മോളെ കുത്തി കുടല് പുറത്തു ചാടിക്കണം.....സുനീർ ചാടിയെഴുന്നേറ്റു.....
"അവിടെ ഇരിക്ക് സുനീർ ഇക്ക....ഇതാണ് പ്രശ്നം.....ആദ്യം നമ്മുക്ക് നൈസായിട്ടു വേണം ആളാരായാലും കണ്ടു പിടിക്കാൻ....അതുകൊണ്ടു എന്റെ അന്വേഷണം സ്റ്റാർട്ട് ചെയ്യണമെങ്കിൽ ഒരു പരാതി നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകണം.....പ്ലീസ്....അഷീ...ഒരു വെള്ള പേപ്പർ എടുക്കു....സുഹൈൽ പറഞ്ഞു...ആഷി വെള്ളപേപ്പറുമായി എത്തി...ഇനി പേന തരാൻ പറയണോ?സുഹൈൽ ചിരിച്ചുകൊണ്ട് ചോദിച്ചു....
അഷി ഒരു പേനയും എടുത്തുകൊടുത്തു.....സുഹൈൽ അതിൽ പരാതി തയാറാക്കി.....
അഷീമ മുന്നോട്ടു വന്നപ്പോൾ സുനീർ പറഞ്ഞു....ഇതവളുടെ മാത്രം ആവശ്യമല്ല.....ഞങ്ങളുടെ എല്ലാവരുടെയും ആവശ്യമാണ്.....
"അതെ....നയ്മയും പറഞ്ഞു.....
നയ്മയും,സുനൈനയും,അഷീമായും,സുനീറും പേരെഴുതി ഒപ്പിട്ടു....അതിൽ ആലിയ എന്ന പേരും സുഹൈൽ എഴുതി ചേർത്ത്.....
"തെന്തിനാ ആ പന്നീടെ മോളുടെ പേരെഴുതിയത്.....സുനീർ ചോദിച്ചു....
"എടുത്തു ചാടാതെ സുനീർ ഇക്ക....ആവശ്യമുണ്ട്.....സുഹൈൽ പറഞ്ഞു.....ഇത്രയും മതി....
"ഷബീർ ഇക്ക....നമ്മുക്ക് ആലിയ ഇത്തിയുടെ വീട്ടിൽ വരെ പോകണം....
"ഞാൻ വരാം....ആ പന്നീടെ മോളെ രണ്ടു പെട കൊടുത്തു പറയിക്കാൻ.....സുനീർ പറഞ്ഞു....
"എടുത്തു ചാട്ടമല്ല...സാവകാശമാണ് ആവശ്യം.....അതാണ് ഞാൻ ഷബീർ ഇക്കയെ കൂട്ടാമെന്നു വിചാരിച്ചത്......അതിനു മുമ്പ് ഞാൻ ബാരി ഇക്കയെ ഒന്ന് വിളിക്കട്ടെ...അന്വേഷണം അവിടുന്ന് തുടങ്ങാം......സുഹൈൽ പുറത്തേക്കിറങ്ങുമ്പോൾ ഷബീറിനെ നോക്കി പറഞ്ഞു...ഇക്ക റെഡിയായിട്ട് പുറത്തേക്കു വാ.....
"ഊം....ഷബീർ മൂളി.....
സുഹൈൽ പുറത്തേക്കിറങ്ങി ബാരിയെ വിളിച്ചു.....അപ്പുറത്തു ഫോണെടുത്തത് ബാരിയല്ല...മറ്റാരോ ആണ്?
"ഹാലോ ബാരി ഇക്കയില്ലേ?
💬 Comments
View all comments