Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]
ഇന്നല്ലേ എത്തിയത്...ഞാൻ നിന്റെ ട്രൈനിങ്ങിനിടയിൽ ഇത് പറഞ്ഞാൽ നിന്റെ സകല ശ്രദ്ധയും പോകും എന്നറിയാവുന്ന കൊണ്ടല്ലേ സർപ്രൈസ് തരാൻ തീരുമാനിച്ചത്.....
"കൊച്ചു ഗള്ളി...അവൻ കവിളിൽ പിടിച്ചു വലിച്ചുകൊണ്ടു പറഞ്ഞു.....
"വാപ്പി എന്നും വിളിച്ചുകൊണ്ടു അഷീമയുടെ മോൻ സുഹൈലിനരികിലേക്കു വന്നു...അപ്പോഴും ഷബീർ സുഹൈലിനെയും സുനൈനയെയും അടിമുടി നോക്കുന്നുണ്ടായിരുന്നു.....അവരിൽ നിന്നും ഒരു ഭാവ വ്യത്യാസവും കാണുന്നില്ല.....ചായകുടി നടന്നുകൊണ്ടിരിക്കുമ്പോഴാണ് സുഹൈൽ പറഞ്ഞത്...."ആലിയ ഇത്തി വന്നില്ലേ?
"ഇല്ല...അഷീമായാണ് മറുപടി പറഞ്ഞത്....
"ഞാൻ ഇന്ന് അമ്പലപ്പുഴ സ്റ്റേഷനിൽ ചാർജ്ജെടുത്തു.....
"എന്നിട്ടു നിന്റെ പോലീസ് ജീപ്പെന്തെ?സുനൈന ചോദിച്ചു.....
"നീയല്ല...സാർ എന്ന് വിളിക്കൂ.....സുനീർ ചിരിച്ചുകൊണ്ട് പറഞ്ഞു....എല്ലാവരും ചിരിച്ചു...ഷബീർ ഒഴികെ......
"അല്ല ഇക്കയെന്താ വല്യ ഗൗരവത്തിൽ സുഹൈൽ ഷബീറിനെ നോക്കി ചോദിച്ചു....
"അതെ ചില പകൽ മാന്യമാർ ഉണ്ട്.....അവരെ വേണം ആദ്യം പിടിക്കേണ്ടത്....ഇല്ലെങ്കിൽ അവരെ അടുത്തറിയാവുന്നവർ കൈ വക്കും.....
"എന്തുവാ അളിയാ ഇത്.....സാഹിത്യം വഴി നിറഞ്ഞു ഒഴുകുകയാണോ?സുനീർ ചിരിച്ചു കൊണ്ട് ചോദിച്ചു....
"സാഹിത്യമല്ല സത്യം.....ഷബീർ ചിറികൊട്ടി കൊണ്ട് പറഞ്ഞു....
"അത് വിട്...ഇന്നോവയാണ് കിട്ടിയത്...അത് വീട്ടിലുണ്ട്.....പിന്നെ ജോയിൻ ചെയ്തപ്പോൾ തന്നെ കിട്ടിയത് എനിക്ക് വളരെ വേണ്ടപ്പെട്ട കേസാണ്...നമ്മുടെ റംല മാമിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു....അമ്പലപ്പുഴ സർക്കിൾ ആണ് കേസ് അന്വേഷിക്കുന്നത്...ഞാൻ അതിലെ ഒരു ഭാഗമാണ്....റിപ്പോർട്ട് അനുസരിച്ചു മാരകമായ രാസപദാർത്ഥം ഉള്ളിൽ ചെന്നാണ് മരണപ്പെട്ടിരിക്കുന്നത്...സ്ലോ പോയ്‌സണിങ്....അത് ആരോ ഇൻജക്ട് ചെയ്തതാകാം അല്ലെങ്കിൽ എങ്ങനെയോ അകത്തു ചെന്നതാകാം.....
"ഈ സംശയം ഡോക്ടറും പറഞ്ഞിരുന്നു...ഷബീർ പറഞ്ഞു....
"എക്സ്‍ആക്റ്റിലി....ഇവിടെ ഇപ്പോൾ വാദിഭാഗത്തു സർക്കാർ ആണ്....കാരണം ഇത് മെഡിക്കൽ കോളേജിലെ ഡോക്ടർ അതായത് റംല മാമിയെ ചികിത്സിച്ച ഡോക്ടറുടെ പരാതി പ്രകാരമാണ് ..അന്വേഷണം നടക്കുന്നത്....അതിനി പ്രതി ഭാഗത്തു ആര് തന്നെയായാലും മായിച്ചു കളയാൻ പറ്റും..ഒപ്പം പോലീസിനും ഈ കേസിൽ അത്ര വലിയ ആത്മാർഥത ഉണ്ടാകുകയും ഇല്ല....ഞാൻ സർക്കിളുമായി സംസാരിച്ചു ഇതിനു ഇൻഷിയെറ്റിവ് എടുത്തു ഒരു തീരുമാനത്തിൽ എത്തിയിട്ടുണ്ട്....
"അതായത് നിങ്ങൾ മക്കൾ എല്ലാവരും ഉള്ള സ്ഥിതിക്ക് ആരെങ്കിലും രണ്ടോ മൂന്നോ പേര് ചേർന്ന് ഒരു പരാതി സമർപ്പിക്കുക....മാമിയുടെ മരണത്തിൽ സംശയമുണ്ടെന്നും പറഞ്ഞു....
സുനീറും മറ്റുള്ളവരും മുഖത്തോടു മുഖം നോക്കി....അഷീമ എന്തോ ആലോചിച്ചു....എന്നിട്ടു പറഞ്ഞു....
"അന്നത്തെ ദിവസം ബീന മാമിക്കും
💬 Comments
View all comments