0%

Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]

Author : ജി.കെ Read All Parts 3486

മറ്റുള്ളവരും പിറകിൽ കയറി....സുഹൈൽ ഷബീറിനൊപ്പം മുന്നിലും....അവരെഎല്ലാം ബീനയുടെ വീട്ടിലാക്കിയിട്ടു ഷബീറും സുഹൈലും മരടിലേക്ക് യാത്ര തിരിച്ചു....."എന്താ ഇക്ക ഇക്കയുടെ മുഖം കടന്നൽ കുത്തിയത് പോലെ ഇരിക്കുന്നത്...ഞാൻ സുനി ഇക്കയെ കൂട്ടാഞ്ഞത് എടുത്തു ചാടി വല്ലതും ചെയ്യുമോ എന്നുള്ള ഭയം കൊണ്ടാണ്.....ഇക്കയ്ക്ക് എവിടെയെങ്കിലും പോകാനുണ്ടായിരുന്നോ?

"ഇല്ല....നീ പൊലീസുകാരനായി എന്നറിയാം....എന്നാലും ഞാനും ഒരു ഭർത്താവാണ്...രണ്ടു കുട്ടികളുടെ വാപ്പയാണ്.....

"ഇക്ക എന്തെക്കെയാ ഈ പറയണത്?

"ഞാൻ വളച്ചുകെട്ടില്ലാതെ അങ്ങ് പറയാം.....ഇനി നീ സുനൈനയെ കാണരുത്....അത്ര തന്നെ?

"എന്താ ഇക്ക ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്?

"എനിക്ക് അധികം കറങ്ങിത്തിരിയാൻ അറിയില്ല....നേരെ വാ നേരെ പോ....

"ഇക്ക കാര്യം പറ....

"സുനൈനയുമായി മുമ്പുണ്ടായിരുന്നത് പോലെയുള്ള ബന്ധം ഇനി വേണ്ട എന്ന്.....

"ഹാ...ഇങ്ങനെ ഒക്കെ പറഞ്ഞാൽ എങ്ങനെയാ.....

"പിന്നെ ഞാൻ എങ്ങനെ പറയണം....നിന്റെ ചുവപ്പു ഡയറിയിൽ ഇരുന്ന ഫോട്ടോ ഞാൻ കണ്ടു.....അത് നീയായ്യിട്ടു തന്നെ നശിപ്പിച്ചു കളയണം....

"സുഹൈലിന്റെ മുഖം വിവർണ്ണമായി.....ഇക്ക അത്...ഒരു പ്രാവശ്യം സംഭവിച്ച തെറ്റാണു.....പിന്നെ അതിനു ശേഷം അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല.....

"അതുകൊണ്ടാണ് ഞാൻ പറഞ്ഞത്......ഞാൻ വലിയ പുണ്യആത്മാവു ഒന്നുമല്ല.....തെറ്റ് ആർക്കും പറ്റും...ഇനി ആവർത്തിക്കരുത്......

"ഇല്ലിക്ക.....അതിനു ശേഷം ഒന്നും സംഭവിച്ചിട്ടില്ല.....ഞാൻ ആ ഒരു കാര്യമേ ചിന്തിച്ചിട്ടില്ല......

"നീ ബേജാറാവണ്ട.....ഞാൻ പറഞ്ഞല്ലോ.....

"ഇക്ക...സോറി...മൂഡ് ഓഫ് ആക്കല്ലേ.....പ്ലീസ്.....

വണ്ടി മരട് ഫ്‌ളാറ്റിനരികിൽ എത്തിയപ്പോൾ സമയം ഏകദേശം നാലരയാകാറായി.....അവർ ലിഫ്റ്റിൽ കയറി മുകളിലോട്ടു ചെന്നു 10 ബി യുടെ ബെല്ലമർത്താനായി ഷബീർ തുനിഞ്ഞതും കതകു തുറന്നതും ഒരുമിച്ചായിരുന്നു.....അപ്പോൾ ഒരാൾ അകത്തു നിന്നും പുറത്തേക്കു ഇറങ്ങുകയായിരുന്നു.....ആലിയ  മുടി വാരികെട്ടികൊണ്ടു നോക്കുമ്പോൾ മുന്നിൽ നിൽക്കുന്ന ഷബീറിനെയും സുഹൈലിനെയുമാണ് കണ്ടത്....

"അല്ല നിങ്ങളോ?ഈ വഴിയൊക്കെ അറിയുമോ ഷബീറെ.....

"അപ്പോൾ പറഞ്ഞത് പോലെ നാളെ ഉച്ചയോടെ വണ്ടിയുമായി വരാം.....ഇറങ്ങിയ ആൾ അവരുടെ സംഭാഷണം ശ്രദ്ധിക്കാതെ ആലിയയോട് പറഞ്ഞിട്ട് പോയി....

"ഊം...അവൾ അയാളെ നോക്കി ഒന്ന് മൂളി....

അയാൾ ലിഫ്റ്റിൽ കയറി താഴേക്ക് പോയപ്പോൾ ഷബീർ ചോദിച്ചു...."ആരാ ചേട്ടത്തി അത്.....

"ആ....അത്....അത് ഫാരി മോളുടെ കൂടെ പഠിക്കുന്ന ഒരു കുട്ടിയുടെ അച്ഛനാണ്....നാളെ അവര് ബാംഗ്ലൂരിന് പോകുന്നു....എന്നോട് ചെല്ലുന്നോ എന്ന് ചോദിയ്ക്കാൻ വന്നതാണ്.....

"അല്ല ആലിയ ഇത്തിയെ

💬 Comments

View all comments