Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]
മാമിയുടെ മരണ ശേഷം അങ്ങോട്ട് കണ്ടില്ലല്ലോ.....സുഹൈലാണ് ചോദിച്ചത്.....
"ഓ....അവിടെ ഞങ്ങളെക്കാളും ആധിപത്യം ഉള്ളോരുള്ളപ്പോൾ ഞങ്ങളുടെ ആവശ്യമെന്തിനാ.....ആലിയ പരിഹാസ രൂപേണ പറഞ്ഞു.....
"മോനെന്തിയെ?.....ഷബീർ തിരക്കി......
"അവൻ ടൂഷന് പോയി...അല്ല നിങ്ങള് വെളിയിൽ നിൽക്കുന്നതെ ഉള്ളോ....അതോ അകത്തോട്ടു കയറുന്നില്ലേ....ആലിയ ഷബീറിനെ നോക്കി ചോദിച്ചു.....ഷബീറും സുഹൈലും അകത്തേക്ക് കടന്നു.....കുടിക്കാൻ ചായ എടുക്കട്ടേ......
"വേണ്ട.....ഷബീർ പറഞ്ഞു.....
"അഷീമ വന്ന വിവരം അറിഞ്ഞോ?സുഹൈലാണ് ചോദിച്ചത്....
"എവിടെ വന്നു...എപ്പോൾ.....ആലിയ കണ്ണുകൾ തള്ളി ജിജ്ഞാസയോട് ചോദിച്ചു....
"അവള് കഴിഞ്ഞ തിങ്കളാഴ്ച വന്നു.....ഷബീറാണ് മറുപടി പറഞ്ഞത്.....മാമി മരിച്ചത് അറിഞ്ഞുകൊണ്ട് വന്നതാണ്.....സുഹൈൽ ഇടയിൽ കയറി പറഞ്ഞു.....
"ആ....അസ്‌ലം വിളിച്ചതുമില്ല....അതുകൊണ്ടു അറിഞ്ഞതുമില്ല......ആലിയ ഡൈനിങ് ടേബിളിനരികിലെ കസേരയിൽ ഇരുന്നു കൊണ്ട് പറഞ്ഞു.....
"അല്ല ടീ വി ഓൺ ആയി കിടക്കുകയാണല്ലോ......എന്താ പുതിയ പടം വല്ലതും കാണുകയായിരുന്നോ? സുഹൈൽ ചോദിച്ചു.....അവൾ ഒന്ന് പകച്ചു.....അത് മോൻ ഏതോ പഴയ സീ ഡി ഇട്ടു കണ്ടു കൊണ്ടിരുന്നതാ....വല്ലാത്ത കഷ്ടം തന്നെ ഈ ചെക്കനെ കൊണ്ട്....അവൾ ഓടി പോയി ടീ വിയുടെ പ്ളഗ് ഊരി വിട്ടു.....
ഞാൻ ഒരു അത്യാവശ്യ കാര്യം സംസാരിക്കാനാണ് വന്നത്....സുഹൈൽ തുടക്കമിട്ടു....
"അഷീമയുടെ കാര്യമാണെങ്കിൽ ഇനി അത് പറയണ്ട കാര്യമില്ലല്ലോ...അവര് സുഖമായി ഇരിക്കുന്നു എന്നുള്ളതിനുള്ള തെളിവല്ലേ അവളെ ഉമ്മയുടെ മരണത്തിനു പോലും അവൻ കയറ്റി വിട്ടത്....ആലിയ സുഹൈലിനെ നോക്കി പരിഹാസ രീതിയിൽ തന്നെ പറഞ്ഞു.....
"അല്ല....ആലിയയുടെ കാര്യം പിന്നീട് തീരുമാനിക്കാം ...ആദ്യം ഇവരെല്ലാവരും എന്ന് വച്ചാൽ നൈമ ഇത്തിയും,സുനൈന ഇത്തിയും,അഷീമായും,സുനി ഇക്കയും ചേർന്ന് ഒരു പരാതി തയാറാക്കിയിട്ടുണ്ട്.....മാമിയുടെ മരണവുമായി ബന്ധപ്പെട്ടു അത് അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു......സുഹൈൽ ആലിയയുടെ കണ്ണുകളിൽ നോക്കിയാണ് സംസാരിച്ചത്...അവളുടെ ഭാവമാറ്റം അവൻ അറിഞ്ഞു......പിന്നെ പോസ്റ്റ്മോർട്ടം ചെയ്ത പോലീസ് സർജനും ,ഹോസ്പിറ്റലിലെ ഡോക്ടറും സംശയം പ്രകടിപ്പിച്ചതിനെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു നീക്കം...അതിനു വേണ്ടീട്ട് ഇത്തിയും കൂടി ഒന്ന് ഒപ്പിട്ടാൽ നന്നായിരുന്നു.....
"അല്ല ഞാനെന്തിനാ ഒപ്പിടുന്നത്...അവളുടെ കണ്ണുകളിലെ തീക്ഷണത സുഹൈൽ കണ്ടു....എനിക്ക് യാതൊരു സംശയവുമില്ല.....ഉമ്മയ്ക്ക് ഒരു തലകറക്കം വന്നു....പിന്നീട് അറിയുന്നത് കോമ സ്റ്റേജിലാണെന്നാണ്.....പിന്നെ മരിച്ചതും....എനിക്ക് പ്രത്യേകിച്ച് സംശയമൊന്നുമില്ല.....
"എന്ന് പറഞ്ഞാൽ എങ്ങനെയാ.....ഇത്തി.....ഇത് നമ്മുടെ ആവശ്യമല്ലേ.....
"അത് ഞങ്ങള് നോക്കിക്കൊള്ളാം.....ആയുസ്സ് തീർന്നു ദൈവം തമ്പുരാൻ കൊണ്ടുപോയാലും കൊലപാതകം ആക്കാൻ
💬 Comments
View all comments