Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]
ആൾക്കാർക്കാണ് ദൃതി.....
"അങ്ങനല്ലല്ലോ ഇത്തി...ഇത് കൊലപാതകമാണോ ആത്മഹത്യയാണോ അതോ സാധാ മരണമാണോ എന്ന് പോലീസല്ലേ തീരുമാനിക്കേണ്ടത്......അത് തന്നെയുമല്ല ഇത്തി കൊണ്ട് വന്ന എന്തോ കഴിച്ചിട്ടാണ് മാമി അന്ന് തല ചുറ്റി വീണത് എന്നും അവര് പറഞ്ഞു.....
"അല്ല ഇതൊക്കെ അന്വേഷിക്കാൻ നീയാരാ.....അല്ലെ......ഞങ്ങള് വീട്ടുകാര് നോക്കിക്കൊള്ളാം.....
ഷബീർ എന്തോ പറയാൻ തുനിഞ്ഞപ്പോൾ സുഹൈൽ തടഞ്ഞു....."നിങ്ങളെ ആണ് എല്ലാര്ക്കും സംശയം...നിങ്ങള് വന്നതിനു ശേഷമാണ് മാമിക്കങ്ങനെ ഉണ്ടായത്.....
"ദേ...വീട്ടിൽ കയറി വന്നു അവരാതം പറയരുത്.....നീ ആര് പോലീസ് ആപ്പീസറോ.....ഇങ്ങനെ ചോദ്യം ചെയ്യാൻ......
"നിങ്ങളിതിൽ ഒപ്പിടുന്നുണ്ടോ ഇല്ലയോ....
"ഇല്ല....എനിക്ക് സംശയമൊന്നുമില്ല...പിന്നെ തള്ളയും മോനും കൂടി ഇല്ലാത്ത കഥകൾ ഉണ്ടാക്കി എന്റെ രക്തബന്ധങ്ങളെ എന്നിൽ നിന്നും അകറ്റാൻ നോക്കരുത് പറഞ്ഞേക്കാം......
"നിങ്ങൾക്ക് താത്പര്യമില്ലെങ്കിൽ വേണ്ടാ...ബാക്കിയുള്ളവർ ഒപ്പിട്ടുണ്ടല്ലോ.....അത് മതി......
"ദേ..ഷബീറെ ഈ ചെക്കനേയും വിളിച്ചോണ്ട് പോകാൻ നോക്ക്.....അല്ലെ....ഞങ്ങള് മക്കൾക്കില്ലാത്ത ദണ്ണമാ എങ്ങാണ്ടോന്നു വലിഞ്ഞു കയറി വന്നവന്....
ഷബീർ സുഹൈലിന്റെ മുഖത്തേക്ക് നോക്കി....സാരമില്ല എന്ന മട്ടിൽ കണ്ണ് കാണിച്ചു.....എന്നിട്ടു സുഹൈലും ഷബീറും അവിടെ നിന്നുമിറങ്ങി.....പോകുന്ന വഴിയിൽ സുഹൈൽ ഷബീറിനോട് പറഞ്ഞു...ഞാൻ ഇനി പറയുന്നത് രഹസ്യമായിരിക്കണം......മറ്റാരും അറിയരുത്.....ആലിയ ഇത്തിക്കു മാമിയുടെ മരണവുമായി നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ട്....
ഷബീർ ഒന്ന് ഞെട്ടി.....
"എന്നാലും അവർ.....ഷബീർ ചോദിച്ചു....
"ഹൂം...സ്വന്തം നിലനിൽപ്പിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത കാലമാണ്.....ഇതൊക്കെ സർവ സാധാരണമായി മാറിയിരിക്കുന്നു....എന്തായാലും ഇക്ക എന്നെ സ്റ്റേഷനിലോട്ടു ഒന്ന് ഡ്രോപ്പ് ചെയ്യൂ.....അല്പം പണിയുണ്ട്.....ഞാൻ അങ്ങ് വന്നോളാം....
സമയം ഇരുണ്ടു തുടങ്ങുന്നു...ഷബീർ വണ്ടി നേരെ അമ്പലപ്പുഴ സ്റ്റേഷനിലേക്ക് വിട്ടു.....സുഹൈലിനെ ഇറക്കി നേരെ പുന്നപ്രയിലേക്കു തിരിച്ചു.....വീടിനു മുന്നിൽ എത്തിയപ്പോൾ ഗേറ്റടച്ചിരിക്കുന്നു......അവൻ ഒന്ന് ഹോൺ അടിച്ചു...ആരുടെയും അനക്കമില്ല.....തന്റെ വാഗൻ ആർ അകത്തു കിടപ്പുണ്ട്......അവൻ വണ്ടിയിൽ നിന്നുമിറങ്ങി ഗേറ്റു തുറന്നു വണ്ടി അകത്തേക്ക് കയറ്റിയിട്ടു.....എന്നിട്ടിറങ്ങി മെയിൻ ഡോർ തള്ളി നോക്കി....നോ രക്ഷ.....അവൻ തുറന്നു കിടന്ന ജനൽ പാളികളിൽ കൂടി അകത്തേക്ക് നോക്കി....ഹാളിൽ ലൈറ്റ് പോലുമില്ല.....അവൻ ഫോണെടുത്തു സുനൈനയെ വിളിച്ചു....
"ഹാലോ....
"ആ ഇക്ക....നിങ്ങളെത്തിയോ....
"എത്തിയെടീ.....സുനീർ അങ്ങോട്ട് വന്നോ.....
"ഇല്ലിക്കാ.....ഇക്ക ഇങ്ങോട്ടു വരുന്നില്ലേ.....
"ആ ഞാൻ വരാം.....
"എന്താ ഇക്ക അവിടെ അവരാരും ഇല്ലേ?
"കാണുന്നില്ല.....
"എന്നാൽ പിന്നെ പിറകിലത്തെ പറമ്പിനടുത്തു
💬 Comments
View all comments