Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]
ബാംഗ്ലൂരിന് തിരിച്ചു..
------------------------------------------------------------------------------------------------------
നീ എന്താ വിളിച്ചാൽ ഫോണെടുക്കാൻ താമസിച്ചത്?സൂരജ് ശരണ്യയോട് ചോദിച്ചു....
അത് ഞാൻ അടുക്കളയിൽ അല്പം തിരക്കിൽ നിൽക്കുകയായിരുന്നു....ആ പിന്നെ വിസ അടിക്കാൻ കൊടുത്തു....അവരടിച്ചു കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു....
"നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ....ഞാൻ പറഞ്ഞല്ലോ കുറച്ചു ദിവസം കൂടി കഴിഞ്ഞു എല്ലാം ശരിയാകും അന്നേരം ബുദ്ധിമുട്ടും പ്രയാസവും ഒക്കെ മാറുമെന്ന്....നീ ഇപ്പോൾ ഇങ്ങോട്ടു വന്നിട്ട് എന്ത് ചെയ്യാനാ?
"ഇത് നിങ്ങള് പോയ നാളുമുതൽ കേൾക്കാൻ തുടങ്ങിയതാ.....നിങ്ങൾക്കിപ്പോൾ ഒരു ബുദ്ധിമുട്ടുമില്ല....പ്രയാസവുമില്ല....കണ്ടവളുമാർക്കു കൊടുക്കാനെ ഉള്ളൂ നിങ്ങളുടെ കയ്യിൽ കാശ്.....
"അനാവശ്യം പറയരുത്.....നീ ഇങ്ങോട്ടു വന്നാൽ പിള്ളേരുടെ കാര്യമോ?
"അത് സൂരജേട്ടന്റെ 'അമ്മ നോക്കി കൊള്ളാം എന്ന് പറഞ്ഞു....
"അതൊന്നും ശരിയാകാത്തതില്ല.....
"അല്ല നിങ്ങള് ഇത് പറഞ്ഞു വഴക്കു കൂടാനാണോ ഇങ്ങോട്ടിപ്പോൾ വിളിച്ചത്.....നിങ്ങള് ആ സുനീറിനെ ഒന്ന് വിളിച്ചോ?അവിടുത്തെ താത്ത മരിച്ചിട്ടു...ഒന്നുവല്ലേലും നിങ്ങളെ കൊണ്ടുപോയ നന്ദി എങ്കിലും കാണിക്കണ്ടേ..
"നിനക്കിപ്പോൾ എന്നെക്കാളും താത്പര്യം അവരുമായിട്ടാണല്ലോ....നീ അങ്ങ് പോയി ക്ഷേമം അന്വേഷിച്ചോ.....ആ പിന്നെ ഒരു കാര്യം നീ ഇങ്ങോട്ടു വരാനുള്ള മോഹം അങ്ങ് കളഞ്ഞേക്ക്....
"അതിനി ഞാനും കൂടി തീരുമാനിക്കട്ടെ.....സാധാരണ എല്ലാ ആണുങ്ങളും അവരുടെ പെണ്ണുംപിള്ള ചെല്ലുന്നു എന്ന് പറയുമ്പോൾ സന്തോഷമാണ്....നിങ്ങൾക്ക് എന്തിന്റെ കേടാണ് എന്ന് എനിക്കറിയാം....എല്ലാം ഞാൻ തീർക്കുന്നുണ്ട്.....
സൂരജ് ദേഷ്യത്തിൽ ഫോൺ വച്ച്.....
"എന്താണ് സൂരജേ....പെണ്ണുംപിള്ള പിണങ്ങിയ ലക്ഷണമാണല്ലോ......സുബീന ചോദിച്ചു....
"ആ നാറി ബാരി ഇങ്ങനെ ഒരു പണി ഒപ്പിക്കുമെന്നു അറിഞ്ഞില്ലല്ലോ ......അവനിപ്പോൾ എന്റെ പെണ്ണുമ്പിള്ളയെ ഇങ്ങോട്ടു കൊണ്ടുവരാൻ നോക്കുന്നത്.....
"ഹോ....എനിക്കാ പേര് കേൾക്കുന്നത് തന്നെ പേടിയായിരിക്കുകയാ.....അത് പോകട്ടെ എങ്ങനെയാണ് ഇപ്പോൾ സൂരജേ ആ കുരിശൊന്നു ഒഴിവാക്കുന്നത്....നമ്മുക്കെങ്ങോട്ടെങ്കിലും പോയാലോ....
"നമ്മൾ എങ്ങും പോണില്ല.....ഞാൻ ഒന്ന് പോകും....നാട്ടിലോട്ട്.....അവളെ ഏതെങ്കിലും മാർഗത്തിൽ അവിടെ തളച്ചിട്ടു നമ്മുക്ക് പോകുന്നതിനെകുറിച്ചാലോചിക്കാം.....
"ഓരോ ശനി വരുന്ന വഴിയേ.....
പുറത്തു ഖത്തണിയുടെ ലാൻഡ്ക്രൂസർ ഇരച്ചു വന്നു നിൽക്കുന്ന ശബ്ദം....കേട്ട് സൂരജ് പറഞ്ഞു....അയ്യോ മുതലാളി....എന്നെ കണ്ടാൽ ആകെ നാശമാകും.....
"അല്ല ഈ നേരത്തെന്താ ഇങ്ങേരു വന്നത്....സാധാരണ വരുന്നതല്ലല്ലോ.....സൂരജ് പിറകിലൂടെ പൊയ്ക്കോ....ഞാൻ പോയി കതകു തുറക്കട്ടെ...സൂരജ് എഴുന്നേറ്റു പിന്നിലൂടെ പുറത്തേക്കു പോയി....
"സുബീന ചെന്ന് കതകു തുറന്നു.....ഖത്തണിയുടെ മുഖം
💬 Comments
View all comments