0%

Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]

Author : ജി.കെ Read All Parts 6.5K

ബാക്കി സംസാരിച്ചത് എന്ന് അൽത്താഫിനും അഷീമാക്കും മനസ്സിലായില്ല....എല്ലാം കഴിഞ്ഞു അവൻ ഫോൺ വച്ച്....അപ്പോഴേക്കും അഷീമ കൈ കഴുകി വന്നു.....

എന്നിട്ടു അവൾ നിന്ന്...."ഇങ്ങള് ഈടെ ഇരിക്ക്....മുത്തു വിളിച്ചു....അവൾ മുത്ത് കാണിച്ച കസേരയിലേക്കിരുന്നു....നോക്ക്...ഇപ്പോൾ സി ഐ ഡി എത്തും....ഇങ്ങള് ഞാൻ പറേണ പോലെ അങ്ങ് പറഞ്ഞാൽ മതി...അവിടെ നമ്മടെ ഭാഷ മൊയിമാറ്റം ചെയ്യാൻ ആള് കാണും....ബാക്കി ഓര് നോക്കിക്കൊള്ളും...

"ഇക്ക....ആ ഫാരിന്റെ ഉമ്മാന്റെ കയ്യിൽ നിന്നും ഒരു ഇരുപത്തിയേഴു ലക്ഷം രൂപ ഈ പറയണ അസ്‌ലം വലിപ്പിച്ചിട്ടുണ്ട്....അതും കിട്ടാൻ എന്തെങ്കിലും മാർഗം.....

"ആഹ്...എന്നിട്ടു മുത്തു സി ഐ ഡി വന്നു  കൊണ്ട് പോയാൽ പറയണ്ട കാര്യങ്ങൾ ഒക്കെ പറഞ്ഞു....ഇങ്ങള് പേടിക്കണ്ടാ .....ഞങ്ങള് കൂടെ കാണും ഓനെ പൊക്കണത് ബരെ...പിന്നെ സി ഐ ഡി ഇങ്ങളെ കേറ്റി ബിട്ടോളും....അപ്പയ് പറഞ്ഞത് ഒക്കെ മാറ്റി പാറേരുത്...പിന്നെ ഇങ്ങളും കുടുങ്ങും ഞമ്മളും പെടും...ഒകെ....അപ്പോഴേക്കും പുറത്തു രണ്ടു വണ്ടി വന്നു നിന്ന്...അതിൽ ഒരു തോപ്പ് ധരിച്ച ആൾ ഇറങ്ങി വന്നു ബെല്ലടിച്ചു...

"യാ ...മുത്തു....അന്ത മാഫി മൗത്...

"ലാ....സദീക്ക്..അന ഭി മൗജൂദ് ഹിന....

"ഫെയിൻ ഹാദാ?

ഹിന....തോപ്പ് ദാരി അകത്തേക്ക് വന്നു...കൂടെ മലയാളം ട്രാൻസിലേറ്റു ചെയ്യാൻ ഒരാളും .(ബാക്കി മലയാളത്തിൽ)

"നിങ്ങള് പേടിക്കണ്ടാ....എന്താണ് കാര്യം...എന്തിനാണ് നിങ്ങള് ഇങ്ങോട്ടേക്ക് വന്നത്.....

മുത്തു പറഞ്ഞ കഥകൾ അഷീമ വള്ളി പുള്ളി വിടാതെ പറയാൻ തുടങ്ങി....കൂടെ ട്രാൻസിലേറ്റു ചെയ്യാൻ വന്ന ആൾ അറബിയിലേക്ക് തർജ്ജമ ചെയ്തു കൊടുത്തു

"എന്റെ വീട്ടിൽ നിന്നും മുപ്പതു ലക്ഷം ഇന്ത്യൻ പൈസ സ്ത്രീധനവും വാങ്ങി കൊണ്ട്...

"സ്ത്രീധനമോ?അയാൾ ചോദിച്ചു...അപ്പോൾ കൂടെ വന്നയാൾ അതും

💬 Comments

View all comments