0%

Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]

Author : ജി.കെ Read All Parts 3375

കേട്ട്.....

ഊം...അത് മതി...എന്നിട്ടു ഷറഫ് തിരിഞ്ഞു സി ഐ ഡി യോട് വീണ്ടും അറബിയിൽ എന്തോ സംസാരിച്ചു.....അയാൾ തിരികെ മറുപടി നൽകി....എന്നിട്ടു ഷറഫ് ഫോൺ എടുത്തു അസ്ലമിനെ വിളിച്ചു.....

""ഹാലോ.....

"ഹാലോ....അവിടെ നിന്നും പരുക്കൻ ശബ്ദം....

"എന്റെ പേര് സുലൈമാൻ....

"അതിനു ഞാനെന്തു വേണം....അസ്ലമിന്റെ മറുപടി.....

"ഞാൻ മൻസൂർ ഗാലറിയുടെ അടുത്ത് നിന്നും വിളിക്കുകയാണ്.....

"നിങ്ങള് കാര്യം പറ.....

"അതെ സാധനം വല്ലതുമുണ്ടോ?

"എന്തോ സാധനം...നിങ്ങള് ആദ്യമായിട്ടാണല്ലോ വിളിക്കുന്നത്.....

"അതെ...ഞാൻ മധു എന്നയാളിനെ വിളിച്ചു നോക്കി...നമ്പർ തെറ്റാണെന്നു തോന്നുന്നു.....കിട്ടുന്നില്ല......

"നിങ്ങള് മധുവിന്റെ അടുത്ത് പോയിട്ടുള്ള ആളാണോ?

"അതെ....നിങ്ങളുടെ കയ്യിൽ മലയാളി പിള്ളേര് വല്ലതുമുണ്ടോ.....

"ഉണ്ടായിരുന്നു....അവള് പുറത്തു പോയിരിക്കുകയാ....ഇനി രാവിലെ വരൂ....നിങ്ങള്ക്ക് മലയാളി തന്നെ വേണമെന്നുണ്ടോ?മലയാളി മതിയെങ്കിൽ നാളെ ഒരു പതിനൊന്നരയോട് വാ.....

"അല്ല ആരായാലും കുഴപ്പമില്ല.....ദുബായി വരെ പോയിരുന്നു....രണ്ടെണ്ണം അടിച്ചപ്പോൾ ഒന്ന് നൈറ്റ് കൂടണമെന്ന മോഹം.....അസ്ലമിന് സംശയം തോന്നാത്ത രീതിയിൽ ഷറഫ് പറഞ്ഞു....

"ഇവിടെ ഒരു ഫിലിപ്പൈനിയും ഇന്തോനേഷ്യയും ഉണ്ട്....നിങ്ങൾക്ക് സ്ഥലമുണ്ടോ?

"ഇല്ല...അങ്ങോട്ട് വരാനാണ്...നൈറ്റിന്.....

"ഒകെ...നിങ്ങള് റോളയിൽ വന്നിട്ട് വിളിക്ക്.....

ഷറഫ് ഫോൺ വച്ചിട്ട് സി ഐഡിയോടു അറബിയിൽ എന്തോ പറഞ്ഞു....."യാ അള്ളാ...സി ഐ ഡി രണ്ടു മൂന്നു പേരോട് വിളിച്ചു പറഞ്ഞിട്ട്....പുറത്തേക്കിറങ്ങി.....

ഒപ്പം ഷറഫും അഷീമയെ കൂട്ടിയിറങ്ങി.....എന്നിട്ടവർ റോള ലക്ഷ്യമാക്കി നീങ്ങി.....റോളയിൽ എത്തി ...ഷറഫ് വീണ്ടും വിളിച്ചു.....

"ഞാൻ റോളയിൽ എത്തി....

"ടാക്സി സ്റ്റാൻഡിനു മുന്നിൽ കൂടി അകത്തോട്ടു ഒരു ഗലി കണ്ടോ?

"ഷറഫ് നോക്കിയിട്ടു പറഞ്ഞു ആ കണ്ടു.....അകത്തോട്ടു കയറിയിട്ട് മൂന്നാമത്തെ ബിൽഡിങ്ങിൽ റൂഫ് ഫ്ലോറിലോട്ടു വാ....

"ഒകെ ഷറഫ് പറഞ്ഞിട്ട് ഫോൺ വച്ചിട്ട് സി ഐ ഡി യോട് വിവരങ്ങൾ പറഞ്ഞു.....

മൂന്നു വണ്ടികളിൽ നിന്നുമിറങ്ങിയ ആറു അറബ് വംശജരായ ചെറുപ്പക്കാർ....ഒപ്പം ഷറഫും....അഷീമയോട് വണ്ടിയിൽ തന്നെ ഇരിക്കാൻ പറഞ്ഞു.....

"രണ്ടു പേര് ഗലിയുടെ മുന്നിൽ റോഡിലേക്കുള്ള വഴിയിൽ സ്ഥാനം പിടിച്ചു....നാലുപേർ മുന്നോട്ടു നീങ്ങി....രണ്ടു പേര് മറു വശവും ബ്ലോക്ക് ചെയ്തു സ്ഥാനം പിടിച്ചു.....ഒരാൾ ബിൽഡിങ്ങിനു മുന്നിലായി സ്റ്റെപ്പ് ഇറങ്ങി വരുന്നിടത്തു നിന്ന്...മറ്റെയാൾ ഷറഫിനൊപ്പം സ്റ്റെപ്പുകൾ കയറി മുകളിലേക്ക് ചെന്ന്....വാതിലിനു സൈഡിൽ ഡോറിലെ ലെൻസിൽ കാണാത്ത പരുവത്തിൽ മാറി നിന്നിട്ടു ഷറഫിനോട് ക്‌നോക്ക് ചെയ്യാൻ പറഞ്ഞു...ഷറഫ് ക്‌നോക്ക് ചെയ്തു.....കതകു തുറന്നതും മറഞ്ഞു നിന്ന സി ഐഡി അകത്തേക്ക് കയറി ഷറഫിനൊപ്പം....തോപ്പ് ധരിയെ കണ്ട അസ്‌ലം ഞെട്ടിപ്പോയി.....

"എന്താ ഇത്.....അസ്‌ലം ചോദിച്ചു....

"അന കലാം.....(ഞാൻ പറയാം)....സി ഐ ഡി പറഞ്ഞു.....

💬 Comments

View all comments