0%

Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]

Author : ജി.കെ Read All Parts 3376

"മീൻ ഹുനാ എയ്ളാൻ...(ഇവിടെ നീയല്ലാതെ വേറെ ആരൊക്കെയുണ്ട്) അന സി ഐ ഡി (ഞാൻ സി ഐ ഡിയാണ്)

അസ്‌ലം ഉരുകി ഒലിച്ചു..ആരോ ഒറ്റിയിരിക്കുന്നു...

"ലാ ഉജാദ് അഹദ് ഹുനാ (ഇവിടെ വേറെ ആരുമില്ല) അസ്‌ലം പറഞ്ഞു.....

ഇനി മലയാളത്തിൽ പറയാം

"എടാ നീ കള്ളം പറയരുത് മൃഗമേ.....ഈ മുറിയിൽ ആരാടാ.....എന്നിട്ടു വാക്കി ടോക്കിയെടുത്തു ബാക്കിയുള്ളവർക്ക് മുകളിലേക്ക് കയറി വരാൻ നിർദ്ദേശം കൊടുത്തു....അപ്പോൾ അസ്‌ലം ഇറങ്ങി ഓടാൻ ഒരു ശ്രമം നടത്തിയതും വാക്കി ടോക്കിൽ സംസാരിച്ചു കൊണ്ട് നിന്ന സി ഐ ഡി അസ്ലമിന്റെ കാലിനു മുന്നിൽ തന്റെ കാലു വച്ച് കുതുകാലിട്ടു.....അസ്‌ലം ടപ്പേ എന്നും പറഞ്ഞു നിലത്തു വീണു....അപ്പോഴേക്കും മറ്റു സി ഐ ഡി കളും കയറി വന്നു....

"വേല കാണിക്കരുത്...തല്ലി ഒടിക്കും...സി ഐ ഡി പറഞ്ഞു...എന്നിട്ടു ആദ്യത്തെ ഡോറിൽ തട്ടി.....കതകു തുറക്കാതായപ്പോൾ മറ്റൊരു സി ഐ ഡി ചവിട്ടി തുറന്നു....അപ്പോഴേക്കും രണ്ടു പേര് അസ്ലമിനെ പിടിച്ചു താഴേക്ക് കൊണ്ട് പോയി....ഉടുത്തിരുന്ന കൈലിയും കയ്യിൽ പിടിച്ചു ബനിയനുമിട്ടുകൊണ്ടു അസ്‌ലം അവരോടൊപ്പം കള്ളന്മാരെ നാട്ടിലെ പോലീസുകാർ കൊണ്ട് പോകുന്നതുപോലെ സി ഐ ഡി കൊണ്ട് പോയി....അകത്തു പകച്ചിരുന്ന റ്റീനയെയും ഇന്തോനേഷ്യക്കാരിയെയും സി ഐ ഡി പുറത്തേക്ക് കൊണ്ട് വന്നു...അവർ രണ്ടും ഷാളു കൊണ്ട് മുഖം മറച്ചു.....താഴേക്ക് കൊണ്ട് വന്ന അസ്‌ലം ഒരു മിന്നായം പോലെ കണ്ടു....അഷീമയെ.....കാറിലിരുന്ന് തന്നെ തന്നെ നോക്കുന്നു.... ഇങ്ങനെ ഒരു ചതി വരുമെന്ന് അസ്‌ലം പ്രതീക്ഷിച്ചില്ല.....അവൻ വണ്ടിയിലിരുന്നു അടുത്ത നമ്പർ ഇറക്കി ...."ഹാദിഹ് സൗജത്തി (അതെന്റെ ഭാര്യയാണ്) പിറകിൽ അഷീമയെയും കൊണ്ട് വരുന്ന വണ്ടി നോക്കി അസ്‌ലം പറഞ്ഞു

അന മാലൂം (എനിക്കറിയാം)...സി ഐ ഡി പറഞ്ഞു....

അന മാഫി ഘൽത്താൻ (ഞാൻ തെറ്റുകാരനല്ല)

"മിണ്ടാതിരിയെടാ (സി ഐ ഡി അവനെ നോക്കി മുരണ്ടു) ഷാർജയിലെ സി ഐ ഡി ഓഫീസിൽ എത്തിച്ചു അടുത്ത പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.....എന്നിട്ടു ഷറഫിനോട് പറഞ്ഞു അഷീമയെ സുരക്ഷിതമായി എവിടെയെങ്കിലും നിർത്താൻ....അവൾ പറഞ്ഞു എനിക്ക് പോകാൻ സ്ഥലമില്ല....

നിങ്ങൾ പേടിക്കണ്ടാ.....വിരോധമില്ലെങ്കിൽ ഇന്ന് എന്റെ കുടുംബത്തോടൊപ്പം നിൽക്കാം....എല്ലാം നാളത്തേടം കൊണ്ട് ശരിയാക്കിയിട്ടു മറ്റെന്നാൾ തന്നെ പോകാനുള്ള സൗകര്യം ഒരുക്കി തരാം...ഇപ്പോൾ നിങ്ങളുടെ സുരക്ഷാ എന്റെയും കൂടി ആവശ്യമാണ്....

"ഊം അഷീമ മൂളി....എന്റെ പാസ്പോര്ട്ട് തുണി ഒക്കെ അവിടേയാ...

നോ പ്രോബ്ലം....അതൊക്കെ നാളെ ഷാർജ പോലീസിനൊപ്പം പോയി എടുക്കാം ....

"ഞാൻ നാട്ടിൽ പോകുന്നതിനു ചെലവ്

💬 Comments

View all comments