Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]
കാണില്ലേ അതൊക്കെ....
"ഒരു ടിക്കറ്റ് തന്നല്ലോ...അതൊക്കെ അവര് തന്നോളും....നാളെ രാവിലെ തന്നെ സ്റ്റേഷനിൽ ഹാജരാകണം....നിങ്ങൾ ഒപ്പിട്ടു കൊടുത്ത പേപ്പറിൽ ഞാൻ നിങ്ങളുടെ വിവാഹമോചനത്തിനായും അപേക്ഷിച്ചിട്ടുണ്ട്...തലാക്ക് ചെല്ലി അവർ പേപ്പറിൽ തരും....അതൊക്കെ പോകട്ടെ നാട്ടിലെവിടെയാ.....
"ഞാൻ പുന്നപ്ര....
പിന്നെ ഷറഫ് അഷീമയെ കുറിച്ചുള്ള വിവരങ്ങൾ ഒക്കെ മനസ്സിലാക്കി.....അന്ന് രാത്രിയിൽ ഷറഫിന്റെ കുടുംബത്തോടൊപ്പം അഷീമ തങ്ങി.....അവൾ മനസ്സറിഞ്ഞു അന്നുറങ്ങി....അവളെ രക്ഷിച്ച പടച്ച തമ്പുരാന് അവൾ സ്തുതി പറഞ്ഞു...
ഞായറാഴ്ച നേരം പുലർന്നപ്പോൾ ഷറഫിന്റെ ഭാര്യ വിളിച്ചുണർത്തി....സ്റ്റേഷനിലേക്ക് ചെല്ലാൻ റെഡിയാകാൻ പറഞ്ഞു....അഷീമ റെഡിയായി ഇറങ്ങി വന്നപ്പോൾ നല്ല ചൂട് ഉപ്പുമാവ് റെഡി....ചായയും ഉപ്പുമാവും കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഷറഫിന്റെ ഭാര്യ എല്ലാ വിവരങ്ങളും ചോദിച്ചു മനസ്സിലാക്കി....
"ഇങ്ങനെയും ആൾക്കാരുണ്ട് മോളെ....ഇവിടെ എന്തെല്ലാം പ്രശ്നങ്ങളുമായി ഓരോരുത്തര് വരുന്നത് എന്നറിയാമോ....ഷറഫിക്കയെ പാതിരാത്രിയിൽ നോക്കിയാൽ മതി..ഇതേ നേരത്തു ഇറങ്ങും....പിന്നെ എല്ലാം പടച്ചോന്റെ കൂലി പ്രതീക്ഷിച്ചാണല്ലോ എന്ന സമാധാനം....മരണം....വിസ ഇല്ലാത്തവർ....ചതിയിൽ പെട്ടവർ അങ്ങനെ എന്തെല്ലാം ഈ ഇരുപതു വര്ഷത്തിനിടക്ക് ഇത്ത കണ്ടിരിക്കുന്നു....അവർ പറഞ്ഞു....എല്ലാം ശരിയായല്ലോ...അത് മതി....
രാവിലെ അഷീമായും ഷറഫും കൂടി ഷാർജ സ്റ്റേഷനിൽ എത്തി....അവിടെ ഒരു മൂലക്ക് കൈലിയുമൊക്കെ ഉടുത്ത് അസ്‌ലം ഇരിപ്പുണ്ട്....റ്റീനയെയും ഇന്തോനേഷ്യക്കാരിയെയും അന്നേരം തന്നെ ഡീപോർട്ടേഷൻ സെന്ററിലേക്ക് മാറ്റി.....അഷീമയെയും കൂട്ടി മേലുദ്യോഗസ്ഥന്റെ മുറിയിലേക്ക് ചെന്ന്....ഷറഫിനെ വളരെ സ്‌നേഹത്തോടെ ആ പോലീസുദ്യോഗസ്ഥൻ സ്വീകരിച്ചപ്പോൾ അഷീമ അത്ഭുതപ്പെട്ടുപോയി......
"ഐ ആം റിയലി സോറി...വാട് ഹാപ്പെൻഡ് വിത്ത് യു മാഡം...ആ ഉദ്യോഗസ്ഥൻ തന്നോടാണ് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കിയ അവൾ അയാളുടെ സംഭാഷണങ്ങൾ ശ്രദ്ധിച്ച്....കേട്ട്....
"ആധിർ ഹദ രജാൽ (അവനെ ഇങ്ങോട്ടു വിളിക്കു) ഒരു പോലീസുകാരനെ നോക്കി ആ ഉദ്യോഗസ്ഥൻ പറഞ്ഞു.....
അസ്‌ലം അകത്തേക്ക് വന്നു.....
"ഈ പേപ്പറിലെല്ലാം ഒപ്പിടേടോ....ഷറഫ് മലയാളത്തിൽ അസ്ലാമിനോട് പറഞ്ഞു....
ഒരു നിവൃത്തിയുമില്ലാതെ അസ്‌ലം ഒപ്പിട്ടു.....
ഇവന് വേറെ തുണിയൊന്നുമില്ലേ ...അസ്ലമിനെ നോക്കി പോലീസുദ്യോഗസ്ഥൻ ചോദിച്ചു....
"ഇന്നലെ കൊണ്ട് വന്ന ഇതേ രീതിയിലാ മുദീർ...ഷറഫ് ചിരിച്ചു കൊണ്ട് പറഞ്ഞു.....
"ശരിയാ കോടതിയിൽ കൊണ്ട് പോകണം...പിന്നെ ഇവനെ അങ്ങ് തർഹീലിലോട്ടു (ജയിൽ)മാറ്റണം ...മേലുദ്യോഗസ്ഥൻ പറഞ്ഞു....
"എന്നാൽ ഞങ്ങൾ ശരിയാ കോടതിയുടെ മുന്നിൽ നിൽക്കാം....
ശരി ശറഫ്...പടച്ചോന്റെ അനുഗ്രഹം ഉണ്ടാകട്ടെ.....
"താങ്കൾക്കും.....
എന്നിട്ടു അഷീമയെയും കൂട്ടി ഇറങ്ങി....അയ്യോ പാസ്സ്പോര്ട്ടും മറ്റുള്ള കാര്യങ്ങളും എടുക്കണ്ടേ...ഇന്ന് തന്നെ ശരിയാ കോടതി തീർപ്പു കല്പിച്ചാൽ വൈകിട്ടെതെങ്കിലും ഫ്ളൈറ്റുണ്ടെങ്കിൽ കയറ്റിവിടാൻ നോക്കാം....
"അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.....
"നാട്ടിലാരെയെങ്കിലും വിളിക്കണോ?ഷറഫ് ചോദിച്ചു.....
"അവിടെ വിളിക്കാൻ ...വിളിക്കാൻ ഇപ്പോൾ
💬 Comments
View all comments