0%

Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]

Author : ജി.കെ Read All Parts 3388

ആരുമില്ല....എന്റെ ഒരു ഇക്ക ഖത്തറിലുണ്ട്.....ഇക്കയോട് വിളിച്ചു പറഞ്ഞാൽ കൂട്ടാൻ ആരെങ്കിലും ഏർപ്പെടുത്തും.....

നമ്പർ തരൂ....

അവൾ മൊബൈലിൽ നിന്നും ബാരിയുടെ നമ്പർ കൊടുത്തു.....

ഷറഫ് നമ്പർ വാങ്ങി ഡയൽ ചെയ്തപ്പോൾ അതിൽ പേര് തെളിഞ്ഞു വന്നു..."ബാരി..ഖത്തർ ...

ഷറഫ് കട്ട് ചെയ്തിട്ട് ചോദിച്ചു ബാരിയുടെ അനിയത്തിയാണോ?

"അതെ....ഭാര്യയുടെ അനിയത്തി....

"പടച്ചോനെ പറയണ്ടാരുന്നോ?ഷറഫ് ചിരിച്ചു കൊണ്ട് പറഞ്ഞു....

"ഇക്കയ്ക്കു ബാരി ഇക്കയെ അറിയാമോ?

"അറിയാമോ എന്നോ....ആള് നമ്മുടെ ക്ളോസ് ഫ്രണ്ട് ആണ്.....പുള്ളിക്കാരനല്ലേ സമാജത്തിലെ പ്രസിഡന്റ്.....ഞങ്ങൾ തമ്മിൽ പല വിഷയങ്ങൾക്കും ബന്ധപ്പെട്ടിട്ടുണ്ട്....അവിടെയുള്ള....പിന്നെ ഇവിടെ വരുന്ന സമയത്തു എന്നെ വന്നു കാണാറുണ്ട്....അല്ല വേറെ ഒരനിയൻ ബാരിയുടെ ഇവിടെ ഉണ്ടായിരുന്നല്ലോ?

"ഷബീർ ഇക്ക....വിളിച്ചിട്ടു കിട്ടുന്നില്ല......

"അതെ...ഷബീർ...ഞാൻ വിളിക്കാം ഇപ്പോൾ ബാരിയെ.....

ഷറഫ് ഫോണെടുത്തു ബാരിയെ വിളിച്ചു.....

"ആ ഷറഫിക്ക.....

"ബാരി എന്തുണ്ട് വിശേഷം....

"സുഖമിക്ക...എന്തുണ്ട് അവിടെ....

"ഇവിടെ എന്റെ അടുക്കൽ ഒരാൾ വന്നു പെട്ടിട്ടുണ്ട്....ഞാൻ കൊടുക്കാം.....ഷറഫ് ഫോൺ അഷീമിക്കു നീട്ടി....അഷീമ ഫോൺ വാങ്ങി..."ഹാലോ എന്ന് വിളിച്ചതും അവളുടെ ചുണ്ടുകൾ വിതുമ്പി കണ്ണ് നിറഞ്ഞു....

"മോളെ നീ ..നീയെങ്ങനെ.....

"ഇക്കാ അയാള് ചീത്തയാ ഇക്ക...അയാളെന്നെ ...

"നീ കരായാതെ ഷറഫിക്കയെ കണ്ടല്ലോ അതുമതി.....ഇപ്പോൾ എങ്ങനെയാ എവിടെയാ നീ...

"ഞങ്ങൾ ഷാർജ പോലീസ് സ്റ്റേഷനിൽ നിന്നും കോടതിയിലേക്ക് പോകുന്നിക്ക.....ചിലപ്പോൾ ഇന്ന് രാത്രിയിൽ കയറ്റി വിടാം എന്ന് ഈ ഇക്ക പറഞ്ഞു....ആരെയെങ്കിലും ഒന്ന് എയർപോർട്ടിൽ വിടാൻ പറ്റുമോ....ഇക്കാ....

"പേടിക്കണ്ടാ ഷബീർ നാട്ടിലുണ്ട്....സുനീറും സുനീർ ഇന്നലെ രാവിലെ പോയി...നൈമ ഇത്തിയും ഉണ്ട് കൂടെ...ഉമ്മാക്ക് അല്പം സീരിയസ് ആണ്..അത്രയുമേ ബാരി പറഞ്ഞുള്ളൂ...കാരണം അവളെ വിഷമിപ്പിക്കണ്ട എന്ന് കരുതി.....മോള് ഫോൺ ഷറഫിക്കക്ക് കൊടുക്ക്....

"ആ ബാരി...പറ..ഇങ്ങോട്ടു വരവ് ഇനി നടക്കില്ലല്ലോ അല്ലെ.....

"ആ ഇക്ക...പിന്നെ ഒരു കാര്യം....അവൾ എന്റെ വൈഫിന്റെ അനിയത്തിയാണ്....വെള്ളിയാഴ്ച രാത്രിയിൽ അവളുടെ ഉമ്മ മരിച്ചു....ഇന്ന് ഇപ്പോൾ അടക്കം കഴിഞ്ഞതേ ഉള്ളൂ.....അവൾ അവിടെ ചെന്നിട്ടറിഞ്ഞാൽ മതി....

"അതെന്താ അടക്കാൻ ഇത്രയും താമസിച്ചത്.....

"അതല്പം കോംപ്ലിക്കേറ്റഡ് കേസായിരുന്നു ഇക്കാ....അതിനു പിന്നിൽ അല്പം നൂലാമാലകൾ ഒക്കെയുണ്ടായിരുന്നു....പിന്നീട് സംസാരിക്കാം....ഇക്ക കാശെന്തെങ്കിലും.....

"ഏയ് ..വേണ്ടാ ബാരി..ഇത് സർക്കാർ ചിലവല്ലേ.....ഷറഫ് ചിരിച്ചു കൊണ്ട് പറഞ്ഞു.....

"ഒരു ഇത്തിരി കാശ് അവന്റെ കയ്യിലുണ്ട്....ആ നാറിയുടെ...അതും ഒക്കുവാണെങ്കിൽ ഞാൻ ബാരിയുടെ അക്കൗണ്ട് നമ്പർ തന്നാൽ വാങ്ങി ട്രാൻസ്ഫർ ചെയ്യാം...കാരണം അത് വിധിയായി വരാൻ രണ്ടു മൂന്നു ദിവസമെടുക്കും...ഞാൻ ഇന്ന് ഈ കുട്ടിയെ കയറ്റിവിട്ടിട്ടു പവർ ഓഫ് അറ്റോർണി ഒരെണ്ണം തയാറാക്കിക്കണം ..നാട്ടിൽ നിന്നും ഈ

💬 Comments

View all comments