0%

Chapter Title : അളിയൻ ആള് പുലിയാ 28 [ജി.കെ]

Author : ജി.കെ Read All Parts 3647

അളിയൻ ആള് പുലിയാ 28

Aliyan aalu Puliyaa Part 28 | Author : G.K | Previous Part

ലാൻഡ്‌ലൈൻ നമ്പറിൽ നിന്നുള്ള കാൾ കണ്ടിട്ട് ആലിയ എടുത്തില്ല....കുറെ കഴിഞ്ഞപ്പോൾ ഒരു മൊബൈൽ നമ്പറിൽ നിന്നും കാൾ വന്നു....അവൾ രണ്ടും കൽപ്പിച്ചെടുത്തു....."എന്താടീ നിനക്ക് ഫോണെടുക്കാനൊരു പ്രിങ്യാസം.....അതോ നിന്റെ പുറത്തു ആരെങ്കിലുമുണ്ടാരുന്നോ.....

"നിങ്ങൾ ആരാ സംസാരിക്കുന്നത്......

"നിന്റെ അമ്മായിയമ്മ....ത്ഫ...തള്ളയേയും കെട്ടിയോനെയും കൊന്നു തിന്നേച്ചു ഗീർവാണം മുഴക്കുന്നോടീ.....സരസമ്മ.....ഈ പേര് നീ മറക്കില്ല എന്നറിയാം...ഹെഡ് കോൺസ്റ്റബിൾ സരസമ്മ...നിന്നോട് പത്തുമണിക്കകകം ഇവിടെ എത്തണം എന്ന് പറഞ്ഞതല്ലിയോടി.....അതോ ഞങ്ങൾ അങ്ങോട്ട് വരണോ....നിന്നെ തൂക്കിയെടുക്കാൻ......

"വേ...വേ...വേണ്ടാ....ശബ്ദത്തിനു ഒരു വിറയൽ ഉണ്ടായിരുന്നു....ആലിയക്ക്.....ഞാ...ഞാൻ വരാം....

അരമണിക്കൂർ കൊണ്ട് ആലിയ റെഡിയായി....ക്ളോക്കിലേക്ക് നോക്കി പത്തിന് പത്തുമിനിറ്റ് പടച്ചോനെ ഒരു മണിക്കൂറെങ്കിലും എടുക്കും അങ്ങെത്തിപ്പെടാൻ......ആലിയ മനസ്സിൽ ഓർത്തു....തിക്കി തിരക്കി ആദ്യം കിട്ടിയ ഫാസ്റ്റിനു തന്നെ അവൾ അല്ലുവിനെയും കൊണ്ട് കയറി.....പത്തു അമ്പതോടെ അവൾ സ്റ്റേഷനിൽ എത്തി....സരസമ്മ വന്നു.....ആലിയയെ അടിമുടി ഒന്ന് നോക്കിയിട്ടു അകത്തേക്ക് കൂട്ടികൊണ്ടു പോയി....സുഹൈൽ ചെയറിൽ ഉണ്ടായിരുന്നു....ഒന്നിരിക്കാൻ പോലും അവൻ പറഞ്ഞില്ല...."സരസമ്മേ.....ആ കൺസൈൻമെന്റിൽ ഒപ്പിട്ടു വാങ്ങിച്ചേച്ചു അവിടൊട്ടിരുത്ത്.....എല്ലാം കഴിയുമ്പോഴേക്കും ഏകദേശം ഒരു നാലര അഞ്ചുമണിയാകും.....പിന്നെ ഇവർക്ക്  ഉച്ചക്കുള്ള ഫുഡ് വാങ്ങി കൊടുക്കണം.....പോക്കറ്റിൽ നിന്നും പേഴ്സെടുത്തു അഞ്ഞൂറിന്റെ ഒരു നോട്ട് സരസമ്മക്ക് നേരെ നീട്ടി.....ആലിയയോട് ഒന്നും സംസാരിച്ചത് പോലുമില്ല.....സുഹൈൽ അല്ലുവിനോട് പറഞ്ഞു...."മോൻ...മാമയുടെ കൂടെ പോരെ....ഉമ്മച്ചിക്ക് ഇത്തിരി പണിയുണ്ട് ഇവിടെ....ആലിയയെ നോക്കി കൊണ്ട് പറഞ്ഞു.....

"ഇങ്ങോട്ടു വാടീ...സരസമ്മയുടെ സ്വരം ആണ് ആലിയയെ ഉണർത്തിയത്.....ആലിയ സരസമ്മയോടൊപ്പം ചെന്ന്.....ആലിയയുടെ കയ്യിൽ ഒരു കൺസൈന്മെന്റ് നോട്ട് എടുത്ത് കൊടുത്തു...."ഒപ്പിടടീ...സരസമ്മ മുരണ്ടു....

"എന്താ ഇത്....ആലിയ ഇടറിയ സ്വരത്തിൽ ചോദിച്ചു.....

"ഒന്നുവില്ല.....നിന്റെ കെട്ടിയോനെ തട്ടിയത് എങ്ങനെയാണെന്ന് ഒന്നറിയാൻ സാറിനു ആ കുഴിയൊന്നു തുരക്കണം....അതിനു നിന്റെ ഒരൊപ്പും കൂടി വേണം...മഹല്ല് കമ്മിറ്റിക്കാര് സമ്മതിച്ചിട്ടുണ്ട്.....പിന്നെ നിനക്ക് വേണ്ടി റെക്കമെന്റ് ചെയ്ത ആ ഹൈ പ്രൊഫൈൽ സാറിനും ബുദ്ധിമുട്ടില്ല എന്ന് പറഞ്ഞു...അയാൾ ഏതോ വിദേശയാത്രക്കൊരുങ്ങുകായാണെന്നും സുഖമില്ലാതെ ഇരുപ്പാണെന്നും പറഞ്ഞു.....നിനക്കിത്ര പിടിപാടുണ്ടോടീ.....

"അത്.....

"നിന്ന് മെഴുകാതെ ഒപ്പിടടീ.....ആലിയ ഒപ്പിട്ടപ്പോൾ സ്റ്റാമ്പ് കൊണ്ട് അവളുടെ തംബ് ഇമ്പ്രഷനും എടുത്തു.....സുഹൈലിന്റെ അരികിലേക്ക് പേപ്പറുമായി വന്ന സരസമ്മ ചിരിച്ചു.....സരസമോ വിരട്ടൽ മതി...കൈ വെക്കണ്ടാ...കേട്ടോ.....ഒന്ന് പേടിപ്പിച്ചു നിർത്തിയാൽ മതി....സുഹൈൽ ചിരിച്ചുകൊണ്ട് പറഞ്ഞു.....മോനെ വാടാ.....അല്ലുവിനെ നോക്കി വിളിച്ചു....ഇവനെ ഞാൻ കൊണ്ടുപോകുകയാ....അങ്ങ് വീട്ടിലോട്ട്....പിന്നെ ഇന്ന് വെള്ളിയാഴ്ച അല്ലിയോ ഞാൻ പള്ളിയിലും കയറി റിസൾട്ടും വാങ്ങിയേ വരൂ.....സുഹൈൽ അല്ലുവിനെയും കൂട്ടി ഇറങ്ങി.....നേരെ പുന്നപ്രക്ക് ചെന്ന്....മകനെ അവിടെ ആക്കിയിട്ടു

💬 Comments

View all comments