Chapter Title : അളിയൻ ആള് പുലിയാ 28 [ജി.കെ]
കടന്നു.....ആലിയ അവിടെ ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു.....സരസമ്മേ പോകാറായില്ലേ?സുഹൈൽ തിരക്കി....
സാർ വരട്ടെ എന്ന് കരുതി..തന്നെയുമല്ല അവരെ ഇവിടെ ഒറ്റക്കാക്കിയിട്ടു പോകുന്നതും ശരിയല്ലല്ലോ.....
സരസമ്മേ....ഇവരെ ഞാൻ കൂട്ടി വീട്ടിലോട്ടു കൊണ്ടുപോകുകയാണ്.....സ്റ്റേഷൻ റിക്കോർഡ്സിൽ ഒന്നും രേഖപ്പെടുത്തിയിട്ടില്ലല്ലോ.....
"ഇല്ല സാറേ...സാറ് വരട്ടെ എന്ന് കരുതി.....
"അവരോടു പറ വണ്ടിയിലോട്ട് ഇരിക്കാൻ.....ഞാൻ ദേ വരുന്നു....സുഹൈൽ ഫോണെടുത്തു സർക്കിൾ നോബിയെ വിളിച്ചു വിവരങ്ങൾ ധരിപ്പിച്ചു.....എന്നിട്ടു ഇറങ്ങി....ആലിയയെയും കൊണ്ട് തന്റെ വീട്ടിലേക്കാണ് പോയത്.....പോകുന്ന വഴിയിൽ സുഹൈൽ പറഞ്ഞു.....എവിടെ നിന്ന് വരുന്നെന്നൊന്നും ആരോടും പറയണ്ടാ......
അവൻ തന്നോട് സംസാരിച്ചപ്പോൾ അവൾക്കല്പം ആശ്വാസം തോന്നി...മോനെ സുഹൈലെ ഇത്ത ഒന്നും ചെയ്തിട്ടില്ലെടാ.....ഇന്നലെ രക്ഷപെടാൻ വേണ്ടി കാണിച്ച ഒരു പൊട്ടത്തരം ആയിരുന്നു.....അവൾ മുഖം വ്യാകുലപ്പെടുത്തി പറഞ്ഞു.....
"ആ മതി....അവൻ ഒട്ടും ഇഷ്ടമല്ലാത്ത രീതിയിൽ തന്നെ പറഞ്ഞു....
നാളെ രാവിലെ തന്നെ പോകണം സ്റ്റേഷനിലോട്ട്.....ബാക്കി കാര്യങ്ങൾ നമ്മുക്ക് അവിടെ വച്ച് സംസാരിക്കാം.....സുഹൈൽ പറഞ്ഞിട്ട് ഡ്രൈവിങ്ങിൽ മുഴുകി...വീട്ടുപടിക്കൽ എത്തി ഹോൺ അടിച്ചപ്പോൾ ബീന ഇറങ്ങി വന്നു ഗേറ്റ് തുറന്നു.....ബീനയെ കണ്ടപ്പോൾ ആലിയ ഒരു ചിരി മുഖത്ത് വരുത്തി....വണ്ടി ഒതുക്കിയ ശേഷം സുഹൈൽ ഇറങ്ങി....ബീന ചോദിച്ചു..."അല്ല ഇവളെ എവിടുന്നു കിട്ടി നിനക്ക്.....
"മാമിയുടെ മരണവുമായി ബന്ധപ്പെട്ടു വിവരങ്ങൾ അറിയാൻ വിളിപ്പിച്ചതാ അമ്മാ....പക്ഷെ സമയം കഴിഞ്ഞതുകൊണ്ട് നാളെ ആക്കാം എന്നുകരുതി.....സുഹൈൽ പറഞ്ഞു...എന്നിട്ടു വണ്ടിക്കകത്തേക്ക് നോക്കി പറഞ്ഞു..."ഇറങ്ങി വാ.....
"പഴയതും പറഞ്ഞതും ഒന്നും നമ്മളാരും മറന്നിട്ടില്ല.....ബീന അർഥം വച്ച് പറഞ്ഞിട്ട് അകത്തേക്ക് കയറിപ്പോയി.....ആ ദിനം അങ്ങനെ കടന്നുപോയി.....പിറ്റേന്ന് ഒമ്പതരയോടെ ആലിയയെയും കൂട്ടി സുഹൈൽ സ്റ്റേഷനിലേക്ക് തിരിച്ചു.....പോകുന്ന വഴിയിൽ അവൻ പറഞ്ഞു...ഉള്ളത് ഉള്ളത് പോലെ പറഞ്ഞാൽ സരസമ്മയുടെ കൈ കരുത്തിൽ നിന്നും
💬 Comments
View all comments