Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]
തിരിച്ചു....
**************************************************************
പ്രോഗ്രാം ഹാളിൽ എത്തിയ വൈശാഖൻ കണ്ടത് നിറഞ്ഞ ഹാളായിരുന്നു.....താമസിച്ചുപോയോ എന്നൊരു സംശയം.....അവൻ പതിയെ കസേരക്ക് നടുവിലുള്ള വഴിയിലൂടെ മുന്നോട്ടു നടന്നു.....സ്റ്റേജിൽ കുട്ടികളുടെ എന്തെക്കെയോ പരിപാടി നടക്കുന്നുണ്ട്.....
"ഹാലോ....വിളികേട്ടു അവൻ തല തിരിച്ചു നോക്കി....ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ നിന്നും പരിചിതമായ ആ കിളിനാദം....നയ്മയുടേത്.....ബാരിയുടെ ഭാര്യയുടേത്.....ഒരു മെറൂൺ കളറിൽ ബ്ളാക്ക് ഡിസൈൻ ഉള്ള സാരിയിൽ പൊതിഞ്ഞ നൈമ.....
"നല്ല ആളാ....ഇപ്പോഴാ വരുന്നത്....
"ങേ....വൈശാഖാണ് ശബ്ദം കാരണം അവ്യക്തമായാണ് കേട്ടത്.....
"ഇപ്പോഴാണോ വരുന്നത് എന്ന്...അവൾ തല അടുപ്പിച്ചു ചോദിച്ചപ്പോൾ.....ഞാൻ ഒന്ന് മയങ്ങിപ്പോയി....പിന്നെ ഡ്രൈവർ വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്.....ബാരി എവിടെ.....വൈശാഖൻ ചോദിച്ചു....
"ആ സ്റ്റേജിന്റെ ബാക്കിലുണ്ട്.....നൈമ മറുപടി പറഞ്ഞു...വൈശാഖൻ പിന്നിലേക്ക് ചെന്ന്.....ബാരി തിരക്കോടു തിരക്ക്....അതിനിടയിൽ വന്നു ഒന്ന് കൈ കൊടുത്തു.....വൈശാഖൻ അവിടെ ഒക്കെ കറങ്ങി നിന്ന്.....സിനു അടിമാലിയുടെ പ്രോഗ്രാം തുടങ്ങി...കൗണ്ടറുകൾക്ക് ഒത്തു ഹാളിൽ ചിരിയുടെ പൊടിപൂരം.....പരിപാടിക്ക് കൊഴുപ്പേറി കൊണ്ടിരുന്നപ്പോൾ ഞാൻ വൈശാഖാനരികിലേക്ക് വന്നു....
"നീ എന്താടാ താമസിച്ചത്.....ഞാൻ തിരക്കി
"അളിയാ ഉറങ്ങിപോയടാ.....അവൻ പറഞ്ഞു
"ഞാൻ കരുതി നീ ഇന്നലെ വരുമെന്ന്.....ഞാൻ ചോദിച്ചു
"ഓ...നീ പടി അടച്ചു പിണ്ഡം വച്ചതല്ലേ.....പിന്നെ നിന്നെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി....
"പോടാ....രണ്ടെണ്ണം കീറുന്നോ?....ഞാൻ തിരക്കി.....
"നീ കഴിച്ചിട്ടുണ്ടോ.....വൈശാഖൻ ചോദിച്ചു....
"ഇല്ലെടാ....പരിപാടി കഴിഞ്ഞിട്ട് വേണം....നിനക്കിപ്പോൾ വേണോ....അതോ പ്രോഗ്രാം കഴിഞ്ഞിട്ട് മതിയോ.....ഞാൻ ചോദിച്ചു
"ഇല്ലെടാ....ഞാൻ അങ്ങ് വരെ പോകേണ്ടതല്ലേ....അതുകൊണ്ടു തങ്ങുന്നില്ല...അത് തന്നെയുമല്ല തുണിയൊന്നും കഴുകിയിട്ടുമില്ല....നാളെ കഴുകിയിടാം എന്ന് കരുതി.....
"ഇന്ന് നമ്മുക്ക് കൂടിയിട്ട് നാളെ പോകാട.....റാഡിസണിൽ പരിപാടി കഴിഞ്ഞിട്ട് ഇരിക്കുന്നുണ്ട്.....ഞാൻ പറഞ്ഞു....
"ഇല്ലെടാ....ശരിയാകില്ല....ഒരൊറ്റ തുണിയില്ല കഴുകിയത്...
"എന്നാൽ നീ ഇതിലെ അകത്തേക്ക് ചെല്ല്...സുനി അളിയൻ അവിടെ ഉണ്ട്....ഞാൻ പറഞ്ഞ വഴിയേ വൈശാഖൻ പോയി.....സ്റ്റേജിൽ സിനു അടിമാലിയുടെ പരിപാടി കഴിഞ്ഞപ്പോൾ സാംസ്‌കാരിക സമ്മേളനത്തിനുള്ള ഒരുക്കമായി.....അപ്പോഴേക്കും സുനീരും .വൈശാഖനും ചുണ്ടും തുടച്ചു കശുവണ്ടിയും ചവച്ചുകൊണ്ടു ഇറങ്ങി വന്നു...ഞാൻ നേരത്തെ കൊടുത്ത വാക്‌പോലെ അവറാച്ചൻ തന്നെ അദ്യക്ഷനായി.....മറ്റു അംഗങ്ങളുടെ മുറു മുറുപ്പ് കാര്യമായി എടുത്തില്ല.....ജി കെ യുടെ അതി തകർപ്പൻ പ്രസംഗം.....മൊണാനായരുടെ പ്രസംഗം ...ആദരിക്കൽ ചടങ്ങുകൾ എല്ലാം കഴിഞ്ഞു.....അങ്ങനെ പ്രോഗ്രാം പന്ത്രണ്ടു മണിയോടെ അവസാനിച്ചു....
പരിപാടി കഴിഞ്ഞപ്പോൾ ആൾക്കാർ ഒഴിയാൻ തുടങ്ങി....ഗെസ്റ്റുകളെ റാഡിസണിലേക്ക് മാറ്റി...ജി കെയും
💬 Comments
View all comments