0%

Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]

Author : ജി.കെ Read All Parts 5.5K

ചോദിച്ചു....

"ഊം..എന്ന് മൂളികൊണ്ടു അവളെ നോക്കി അവൻ ചിരിച്ചു....എന്നിട്ടു പറഞ്ഞു...ഇന്ന് ഞാൻ അവധി കഴിഞ്ഞെത്തിയ ദിവസമാണ്....എല്ലാ ഗൾഫുകാരെപോലെ എനിക്കും പൂതിയൊക്കെ ഉണ്ടേ.....

"അതാണല്ലോ ഉച്ചക്ക് എന്റെ അടുത്ത് ഗുസ്തിക്ക് വന്നത്.....അവൾ അവന്റെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.....

"നീ അത് കള ശരണ്യേ....ഞാൻ പറഞ്ഞില്ലേ അന്നേരത്തെ ദേഷ്യത്തിന് പറഞ്ഞതാണെന്ന്.....അകത്തേക്ക് നോക്കി സൂരജ് വിളിച്ചു...മക്കളെ കിടക്കുന്നില്ലേ.....

"അതുങ്ങക്ക് പത്തുമണിയാ ശീലം.....ശരണ്യ പറഞ്ഞു.....

"എന്നാൽ നീ ഒരു കാര്യം ചെയ്യൂ ...നല്ല ഒരു ചായ അല്പം മധുരം കൂട്ടി എടുത്തോ?....മധുരത്തിൽ തന്നെ തുടങ്ങട്ടെ നമ്മുടെ ഈ പിണക്കം അവസാനിക്കൽ...

"അതിനു പാലില്ല സൂരജേട്ടാ.....

"എന്നാൽ ഇത്തിരി തേയില വെള്ളം അനത്തിക്കോ .....

"ഇതിപ്പോൾ വേണോ....ഇത്തിരി കഴിഞ്ഞിട്ട് പോരെ....ഒമ്പതര ആയതേ ഉള്ളൂ.....

"ചെല്ല് ശരണ്യേ.....അവൻ നിർബന്ധിച്ചു.....ശരണ്യ അടുക്കളയിലേക്ക് കയറി...സൂരജ് മുറ്റത്തേക്കിറങ്ങി നോക്കി....പഞ്ചായത്ത് റോഡിലെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം....പിന്നെ കൈതപ്പറമ്പിൽ വീട്ടിലെ കോർണറിൽ ഒരു ബൾബ് കത്തി നിൽപ്പുണ്ട്....ചീവിടിന്റെ ശബ്ദവും.....ആരും വരാനില്ല....

അവൻ അകത്തേക്ക് കയറി....രണ്ടു മിനിട്ടു കഴിഞ്ഞപ്പോൾ അലറി കൊണ്ടോടി വരുന്ന ശരണ്യേ ആണ് കണ്ടത്..."സൂരജേട്ടാ എന്റെ കയ്യിൽ എന്തോ കടിച്ചു.....

"വല്ല ബ്ലേഡുമായിരിക്കും.....എന്ത് കടിക്കാനാ.....അവൻ പറഞ്ഞു കൊണ്ട് അവളെ നോക്കി....അപ്പോഴേക്കും അയാളുടെ മുഖം വായിച്ചെന്ന പോലെ ശരണ്യ ഓടി മുറിയിൽ കയറി ഒരു കൈലി വലിച്ചു കീറി കടികൊണ്ട ഭാഗത്തിന് മുകളിൽ കെട്ടി....

"എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോ ...സൂരജേട്ടാ....

"കോണാത്തിൽ കൊണ്ടുപോകാം... മിണ്ടാതെ  ഇരിക്കടീ മൈരേ.....പെട്ടെന്നാണ് സൂരജിന്റെ മുഖ ഭാവം  മാറിയത്.....അവൾ ഉറക്കെ ഉറക്കെ വിളിച്ചു...സത്യായിട്ടും സൂരജേട്ടാ എന്നെ എന്തോ കടിച്ചു....

"കോപ്പാണ് കടിച്ചത് എന്നും പറഞ്ഞു

💬 Comments

View all comments