0%

Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]

Author : ജി.കെ Read All Parts 5.5K

സൂരജ് ശരണ്യേ തള്ളിയിട്ടു.....ശരണ്യ വേച്ചു ചെന്ന് വീണു.....കുട്ടികൾ ഭയചകിതരായി അലറി വിളിക്കാൻ തുടങ്ങി.....സൂരജ് കുട്ടികളുടെ നേരെ മുരണ്ടു...അടങ്ങി നിൽക്കടാ പിള്ളേരെ....നിങ്ങടെ തള്ളക്ക് മുഴു ഭ്രാന്താണ്.....

"സൂരജേട്ടാ.....സൂരജേട്ടാ.....അവൾ കിടന്നു വിളിച്ചു....

"പിള്ളേരുടെ നിലവിളി ഉച്ചത്തിലായത് കാരണം ബഹളം കേട്ട് രണ്ടു മൂന്നുപേർ ഓടിയെത്തി.....

"അല്ല സൂരജുണ്ടാരുന്നോ ഇവിടെ.....വന്നതിൽ ഒരാൾ ചോദിച്ചു....

"ഉണ്ടാരുന്നു എന്തെ....അല്പം പരുഷമായി തന്നെ പറഞ്ഞു.....

"എന്നെ എന്തോ കടിച്ചു.....ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകോ....ശരണ്യ അലറി വിളിച്ചുകൊണ്ടു ഭിത്തിയിൽ ചാരിയിരുന്നു.....

"എന്താ സൂരജേ....ഇത്.....

"ഒന്നുമില്ല....നിങ്ങള് പോകാൻ നോക്ക്....അവളുടെ കയ്യിൽ എന്തോ ബ്ലേഡ് കൊണ്ടതിനാണ് ഈ കരച്ചിൽ.....ഒരു പോറല് പോലുമില്ല.....വന്നവർ വെളിയിൽ തന്നെ മൂക്കത്തു വിരൽ വച്ച് നിന്ന്...പിള്ളേരും കരയാൻ തുടങ്ങി....

"എന്താ പ്രശ്നം.....സൂരജ് പുറത്തു മറ്റാരോ ചോദിക്കുന്നത് കണ്ടു നോക്കി....കൈതക്കോട്ടെ മൂന്നാമത്തെ സംബന്ധക്കാരൻ ചെക്കൻ.....

ആ പെണ്ണിനെന്തോ പറ്റിയെന്നു തോന്നുന്നു....അയാള് പറയണത് എന്തോ ബ്ലേഡ് വല്ലതും കൊണ്ടാതാകും അതങ്ങു മാറുമെന്ന്..കൂട്ടത്തിലൊരാൾ മറുപടി പറഞ്ഞപ്പോൾ ഷബീർ ആകെത്തേക്ക് നോക്കി.....

കൈ കൂട്ടിപ്പിടിച്ചു കൊണ്ട് കരയുന്ന ശരണ്യ.....എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകുവോ.....ആരെങ്കിലും.....അവൾ കയ്യിൽ ഒരു കൈലി വരിഞ്ഞു മുറുക്കിയിട്ടുണ്ട്......

"നിനക്കെന്താ ഭ്രാന്താണോ...ഈ ആൾക്കാരെ എല്ലാം വിളിച്ചു കൂട്ടിയിട്ട....ഇവിടെ എവിടുന്നാ പാമ്പും പഴുതാരയുമൊക്കെ....ഓരോ തോന്നലുകൾ....അല്ലെങ്കിൽ തന്നെ പഞ്ചസാര പാട്ടയിൽ എവിടുന്നു വരാനാ പാമ്പും തേളുമൊക്കെ...ഞാനൊന്നും കണ്ടതുമില്ല.....പിള്ളേരെകൂടി പേടിപ്പിക്കാൻ...സൂരജ് പറഞ്ഞു....

"ഷബീർ അകത്തേക്ക് കയറി...."എവിടെ പോകുവാ....സൂരജ് ചോദിച്ചു....അവൾക്ക് മുഴു  ഭ്രാന്താണ്...വന്നപ്പോൾ തുടങ്ങിയതാ ഓരോന്ന് പറഞ്ഞോണ്ട്.....ഷബീർ ശരണ്യയുടെ കയ്യിലേക്ക് നോക്കി...കൈ വെള്ള നീലിച്ചിട്ടുണ്ട്....

"എഡോ.....ആ കൊച്ചിനെ വിഷം തൊട്ടെന്നു തോന്നുന്നടോ.....ഷബീർ പറഞ്ഞു....

"നിങ്ങള് പോയി കിടന്നുറങ്ങാൻ നോക്ക്....അവൾക്ക് വേറെ എന്തോ അസുഖമാണ്.....സൂരജ് ദേഷ്യത്തിൽ

💬 Comments

View all comments