0%

Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]

Author : ജി.കെ Read All Parts 3122

സാറേ....എന്റെ വീട്ടിൽ കയറി വന്നു ബഹളം ഉണ്ടാക്കുന്നു.....എന്നും പറഞ്ഞു സൂരജ് അകത്തേക്ക് കയറി.....

"എന്താടോ കാര്യം.....അയാളത് കാർക്ക് കിടക്കാൻ സമ്മതിക്കില്ലേ...മണി പതിനൊന്നു കഴിഞ്ഞല്ലോ.....

"അതല്ല സാറേ കാര്യം...ഇയാളുടെ ഭാര്യയെ വിഷം തൊട്ടു...അകത്തേക്ക് നോക്കിയേ ആ പിള്ളേരുടെ കൈ കെട്ടിയിട്ടേക്കുന്നത്.....ആ പെണ്ണിനെ കൈതക്കോട്ടെ കൊച്ചൻ ആശുപത്രിയിൽ കൊണ്ടുപോയിട്ടുണ്ട്....ഞങ്ങൾ അവിടുന്ന് വരികയാ....ഇവൻ ഇനി മനഃപൂർവ്വം ചെയ്യിച്ചതാണോ എന്ന് സംശയമുണ്ട്.....സുഹൈൽ അകത്തേക്ക് നോക്കിയതും സൂരജ് മുന്നോട്ടു കുതിച്ചു ഓടിയതും ഒരുമിച്ചായിരുന്നു......എല്ലാരും നോക്കി നിൽക്കെ സൂരജ് ഓടിക്കളഞ്ഞു......സുഹൈൽ വായും പൊളിച്ചു നിന്നുപോയി.....സുഹൈൽ ആ കുട്ടികളെ കൂട്ടി കൂടെ നിന്നവരോട് അകത്തേക്ക് കയറരുത് എന്ന് പറഞ്ഞു....ഒപ്പം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ വിവരം അറിയിച്ചു.....പത്തു പതിനഞ്ചു മിനിറ്റിനകം രണ്ടു പോലീസുകാർ എത്തി.....പോലീസ് സ്വമേധയാ കേസ് രെജിസ്റ്റർ ചെയ്തു....വീടും സീൽ ചെയ്തു.....

"നമ്മുക്ക് വണ്ടാനം വരെ പോകണം....സുഹൈൽ പറഞ്ഞു...

"നാളെ പോരെ സാറേ...

"എന്നാൽ നിങ്ങള് സ്റ്റേഷനിലേക്ക് വിട്ടോ.....നാളെ രാവിലെ പോയി ആ സ്ത്രീയുടെ മൊഴി എടുക്കണം....പോലീസുകാർ പോയപ്പോൾ....സുഹൈൽ ആ കുഞങ്ങളെയും കൂട്ടി കൈതക്കോട്ടേക്കു ചെന്ന്....കുട്ടികൾ കരച്ചിൽ നിർത്തിയിരുന്നില്ല......അവരെ അഷീമയെ ഏൽപ്പിച്ചിട്ടു കുറെ നേരം അവിടെ ഇരുന്നിട്ട് ഷബീറിനെ വിളിച്ചു..."ശരണ്യക്ക് ബോധം തെളിഞ്ഞുവെന്നും അവൻ തിരിക്കുകയാണെന്നും പറഞ്ഞു.....സുഹൈൽ ആകുട്ടികളുടെ നിറുകയിൽ ഒന്ന് തലോടിയിട്ടു പറഞ്ഞു.."മക്കൾ പേടിക്കണ്ടാ കേട്ടോ....അമ്മക്ക് ഒന്നുമില്ല....ഇന്ന് ഇവിടെ നിന്നോ...നാളെ മാമൻ മക്കളുടെ അമ്മച്ചിയേയും കൂടിയേ വരുകയുള്ളൂ..പോരെ....

"അഷീമ നമ്മുടെ കാന്താരി എന്തിയെ...

"ഉറക്കം....കൂർക്കം വലിച്ചുറങ്ങുന്നു......

"ഇവരെയും അവനോടൊപ്പം കൊണ്ടുപോയി കിടത്തിക്കോ....ഞാനിറങ്ങട്ടെ...'അമ്മ ഒറ്റക്കെ ഉള്ളൂ....

"സുഹൈൽ യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഇരുളിന്റെ മറവിൽ രണ്ടു കണ്ണുകൾ അത് കാണുന്നുണ്ടായിരുന്നു.....വിറകു അടുക്കി വയ്ക്കുന്ന ഷെഡിൽ ഇരുന്ന സൂരജ്.....അഷീമ കുട്ടികളെയും കൊണ്ട് അകത്തു കടന്നതും അവൻ ഇറങ്ങി....നേരെ പോയത് തന്റെ വീട്ടിലേക്കാണ്.....പോലീസ് സീൽ ചെയ്ത വീടിനുള്ളിൽ കയറാൻ പറ്റാതെ സൂരജ് തലയിൽ കൈ വച്ച് നിന്ന്.....ബെഡ് റൂമിന്റെ ജനപാളി തുറന്നു കിടക്കുന്നിടത്തേക്ക് ചെന്ന് അവൻ അത് വലിച്ചു തുറന്നു....മുറ്റത്തു കിടന്ന മടൽ കൊണ്ട് അയയിൽ കിടന്ന ഷർട്ടും പാന്റും ഏറെ പ്രയാസപ്പെട്ടെടുത്തു.. ഉടുത്തിരുന്ന കൈലി വലിച്ചുരി എറിഞ്ഞിട്ടു സൂരജ് പാന്റും ഷർട്ടും ധരിച്ചുകൊണ്ട് ചുറ്റും നോക്കിയിട്ടു മുന്നോട്ടു നടന്നു....പഞ്ചായത്തു

💬 Comments

View all comments