Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]
മരുന്ന് കേസ്....അങ്ങനെ നീണ്ടു....മുഖ്യമന്ത്രി രാജി വച്ച്.....കേരളത്തിൽ അടുത്ത തിരഞ്ഞെടുപ്പ് അഞ്ചാം മാസം നേരിടേണ്ടി വന്നു.....ഗോപുവിനെ രാഷ്ട്രീയകാര്യ സമിതി പ്രസിഡന്റായി ചുമതലയേൽപ്പിച്ചു...ഇപ്രാവശ്യം താൻ നെന്മാറക്കില്ലെന്നു ഗോപു തീർത്തും പറഞ്ഞു...അവിടെ സ്ഥാനാർത്ഥിയെ നിർണയിക്കാനുള്ള നെട്ടോട്ടം തുടങ്ങി...ഗോപു പറഞ്ഞു....നെന്മാറ സീറ്റ് ഒഴിച്ചിടുക....ഞാനൊരാളെ കണ്ടിട്ടുണ്ട്....അയാളെ സ്വതന്ത്രനായി മത്സരിപ്പിക്കാൻ പാർട്ടി തയാറാണോ....അയാളെ മുഖ്യമന്ത്രി ക്യാൻഡിഡേറ്റ് ആയി ഉയർത്തികാട്ടുകയും ചെയ്യണം....ഗോപു പറഞ്ഞു....
"അപ്പോൾ ഗോപു മത്സര രംഗത്തേക്കില്ലെ?
"ഇല്ലെന്നാരു പറഞ്ഞു...ഇപ്രാവശ്യം രണ്ടു തവണയിൽ കൂടുതൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവർ മത്സരിക്കേണ്ട എന്ന തീരുമാനമുണ്ടല്ലോ......ഞാൻ അതുകൊണ്ട് ദിവാകരൻ ജി മത്സരിച്ച അമ്പലപ്പുഴ നിന്ന് മത്സരിക്കാൻ തീരുമാനിച്ചു.....എല്ലാവരും കൈ അടിച്ചു പാസാക്കി.....
അപ്പോൾ നെന്മാറയിൽ ആരെയാണ് ഗോപു കണ്ടിരിക്കുന്നത്.....പാർട്ടി സെക്രട്ടറി അജയരാജ് ചോദിച്ചു.....
"നെന്മാറയിൽ ഞാൻ കണ്ടിരിക്കുന്ന സ്ഥാനാർത്ഥിയും മുഖ്യമന്ത്രി ക്യാൻഡിഡേറ്റ് ആയി നമ്മൾ നോമിനേറ്റ് ചെയ്യുന്നതും മറ്റാരെയും അല്ല....സാക്ഷാൽ ജി കെ...എന്ന ജി കൃഷ്ണമൂർത്തി.....
"അയാളോ.....ജോസഫ് ഐസക്ക് ചോദിച്ചു...അയാൾ ഏതോ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട കേസിൽ അല്ലെ.....തന്നെയുമല്ല പുള്ളി ഏതോ വിദേശ പര്യടനത്തിലും അല്ലെ.....
"അതൊക്കെ കെട്ടുകഥകഥകളാണ് ഐസക്ക് മാഷേ....പുള്ളിയെ അറിയാവുന്നവർ ആരും ....അങ്ങനെ കരുതില്ല....ഇനി അദ്ദേഹത്തിനെ ഐസക്ക് മാഷിന്റെ മണ്ഡലത്തിൽ അതായത് ഇപ്പോൾ വിവാദം നടക്കുന്ന മണ്ഡലത്തിൽ കൊണ്ട് നിർത്തിയാലും ജയിക്കും.....
"അതിനു പുള്ളി മറ്റേ പാർട്ടിയല്ലേ...ഐസക്ക് മാഷ് തിരക്കി.....
"ആര് പറഞ്ഞു...പുള്ളി രാഷ്ട്രീയം അവസാനിപ്പിച്ചു എന്നൊരു വാർത്തയുണ്ടായിരുന്നു....ഈ അവസരത്തിൽ അദ്ദ്ദേഹത്തിനെ നമ്മുക്ക് ഇങ്ങനെ ഒരു ഓഫർ കൊടുത്തു കൂടെ നിർത്താം.....
"അതൊക്കെ നടക്കുന്ന കാര്യമാണോ ഗോപു.....
"നടക്കും....അതെനിക്ക് വിട്ടേര്.....
നെന്മാറ ഒഴിച്ച് 139 മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ നിർണ്ണയിച്ചു.....അപ്പോഴും മറുപക്ഷത്തു കൂട്ടത്തല്ല് നടക്കുകയായിരുന്നു.....
(രാഷ്ട്രീയമല്ല ഇത്.....ദയവു ചെയ്തു അങ്ങനെ ചിന്തിക്കരുത്.....ഇത് കഥക്കനുസൃതമായി എഴുതി ചേർക്കുകയാണ്...മുന്നോട്ടുള്ള നീക്കത്തിന്)
"കൃഷ്ണേട്ടാ ചായ....ഉമ്മറത്തിരിക്കുന്ന ജി കെ ക്ക് മുന്നിലേക്ക് ചായയുമായി പാർവതി എത്തി....
"അവിടെ വെച്ചേക്ക്.....ജി കെ അലക്ഷ്യമായി മറുപടി പറഞ്ഞു.....പാർവതി കരഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോയി.....ജികെ ഉമ്മറത്തിരുന്നു ചായ കുടിച്ചു പത്രവും വായിച്ചു....നിർന്നിമേഷനായി ഇരുന്നു.....പാർവതി പുറത്തേക്ക് വന്നു...കാപ്പി എടുത്തു വച്ചിരിക്കുന്നു...രണ്ടു അപരിചതരെപോലെയാണ് സംസാരം.....
"അവിടെ വെച്ചേക്ക് ഞാൻ എടുത്തു കഴിച്ചോളാം.....
"ഇന്ന് മോള് വരുന്ന ദിവസമാണ്...പാലക്കാട് പോകുന്നില്ലേ മോളെ വിളിക്കാൻ.....
"ആ
💬 Comments
View all comments