Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]
വന്നത്.....
സമയം പത്തര കഴിഞ്ഞതേ ഉള്ളൂ.....
വണ്ടി പുന്നപ്രയിൽ എത്തി.....കൈതക്കോട് വീടിനുള്ളിലേക്ക് ഷബീർ വണ്ടി കയറ്റി....മുറ്റത്തു നിൽക്കുന്ന നയ്മയുടെ മക്കളെ കണ്ടപ്പോൾ ഷബീർ അത്ഭുതപ്പെട്ടുപോയി...ഇതെപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെ......
വണ്ടിയുടെ ശബ്ദം കേട്ടുകൊണ്ടാകണം അഷീമായും ഫാരിയും ഇറങ്ങി വന്നു.....ഒപ്പം ശരണ്യയുടെ മക്കളും അഷീമയുടെ മകനും....
ഇറങ്ങു ശരണ്യേ....ഷബീർ അകത്തേക്ക് തല നീട്ടി പറഞ്ഞു...
ശരണ്യേ കണ്ടപ്പോൾ മക്കൾ ഓടി വന്നു കെട്ടിപ്പിടിച്ചു.....
"അല്ല ഇവരെപ്പോൾ എത്തി...ഒരു മുന്നറിയിപ്പുമില്ലാതെ....കഴിഞ്ഞയാഴ്ച അങ്ങോട്ട് പോയതല്ലേ ഉള്ളൂ.. ബാരി ഇക്ക വരുമെന്നറിയാരുന്നു...ഇവരെ പ്രതീക്ഷിച്ചില്ല….ഷബീർ ചോദിച്ചു....
"നിങ്ങൾ അങ്ങോട്ടിറങ്ങി അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ എത്തി.....ഫാരിയാണ് മറുപടി പറഞ്ഞത്.....
"എന്നിട്ടു ബാരി ഇക്കയും ചേട്ടത്തിയുമെന്തേ?
ബാരി കൊച്ച പുറത്തേക്ക് പോയി....നൈമ കുഞ്ഞ അകത്തു കതകടച്ചു അന്നേരം കയറിയതാ.....
"എന്താ അഷീമ ...എന്തെങ്കിലും പ്രശ്നം.....ഷബീർ തിരക്കി.....
"അറിയില്ല......ഇത്തി ആരോടും ഒന്നും മിണ്ടിയിട്ടില്ല....അകത്തു അന്നേരം കയറിയതാ.....സുനീറിനെ വിളിച്ചിട്ടു അവൻ ഒന്നും പറഞ്ഞതുമില്ല.....
ശരണ്യക്ക് റംല അമ്മായിയുടെ മുറി ശരിയാക്കി കൊടുക്ക് സുനൈനെ....ഷബീർ പറഞ്ഞു.....
"വലിയ ബുദ്ധിമുട്ടായി അല്ലെ....ശരണ്യ പറഞ്ഞു.....
"എന്ത് ബുദ്ധിമുട്ട്.....ഇതിനൊക്കെയുള്ള കൂലി ഇങ്ങു തന്നാൽ മതി...അല്ലെ സുനൈനെ.....ഷബീർ ചിരിച്ചു കൊണ്ട് പറഞ്ഞു....
"എന്റെ ജീവൻ രക്ഷിച്ച ആളിനോട് എന്നും എനിക്ക് കടപ്പാട് ഉണ്ടായിരിക്കും....
ശരണ്യ ചിരിച്ചു കൊണ്ട് പറഞ്ഞു....ഷബീറിന്റെ കണ്ണുകൾ അവളുടെ ശരീരം മുഴുവനും ഒന്ന് സ്കാൻ ചെയ്തു....
അവൾ അവന്റെ നോട്ടത്തിൽ ഒന്ന് ചൂളിയെങ്കിലും അവൾ അത് പുറത്തുകാട്ടിയില്ല...."എല്ലാം കണക്ക് തന്നെ...അവൾ മനസ്സിൽ ഓർത്തുകൊണ്ട് അകത്തേക്ക് കയറി....
ഉച്ചയോടു അടുത്തപ്പോൾ ഞാൻ കൈതക്കോട്ട് തറവാട്ടിലേക്ക് കയറിച്ചെന്നു....നൈമ എന്നെന്നോട് സംസാരിച്ചിട്ട് തന്നെ രണ്ടാമത്തെ ദിവസം...എനിക്കാകെ വീർപ്പുമുട്ടുന്നത് പോലെ...തോന്നി.... ഗേറ്റു തുറന്നുവരുന്ന എന്നെ തന്നെ നോക്കി ഷബീർ കാർപോർച്ചിൽ നിൽപ്പുണ്ട്...എനിക്കവനെ ഫേസ് ചെയ്യാൻ അല്പം മടിയുണ്ടായിരുന്നു.....അവനെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ അകത്തേക്ക് കയറി....
"എവിടെ പോയി ബാരി ഇക്ക....ഷബീറിന്റെ ചോദ്യമാണ് എന്നെ നിശ്ചലമാക്കി നിർത്തിയത്....
"അത് ഒരു വക്കീലിനെ കാണാൻ പോയിരുന്നു .....അടുത്ത ദിവസം തന്നെ കോടതിയിൽ പോകണ്ടേ.....ഞാൻ അലസമായി പറഞ്ഞിട്ട് അകത്തു കയറി മുറിയുടെ ലോക്കിൽ പിടിച്ചു തിരിച്ചു.....കതകു അകത്തു നിന്ന് കുറ്റിയിട്ടിരിക്കുന്നു....
ഞാൻ ഹാളിലെ സെറ്റിയിൽ തന്നെയിരുന്നു......
അപ്പോഴാണ്
💬 Comments
View all comments