Chapter Title : അളിയൻ ആള് പുലിയാ 30 [ജി.കെ]
അല്പം സൗകര്യ പ്രദമായി)
"ഇവിടെ ഒരു ലേഡി സ്റ്റാഫ് ഉണ്ടായിരുന്നല്ലോ.....മൊബൈലിലേക്കും ഖത്തണിയുടെ മുഖത്തേക്കും മാറി മാറി നോക്കി കൊണ്ടാണ് പോലീസുകാരൻ ചോദിച്ചത്.....
"ഏയ്...ഇവിടെ അങ്ങനെ ലേഡീസ് സ്റ്റാഫ് ഒന്നുമില്ല...ഖത്തണി മറുപടി പറഞ്ഞു....
ഇവിടുത്തെ സ്റ്റാഫ് ലിസ്റ്റ് ഒന്ന് തരാമോ?
"അത് അഡ്മിൻ മാനേജരുടെ കയ്യിലാണ്......ഖത്തണി മറുപടി പറഞ്ഞു....
"എത്ര സ്റ്റാഫുണ്ട് നിങ്ങൾക്ക്....
"ഒരു പതിനഞ്ചു പേർ ...അത്രയും വരും.....
"ആട്ടെ....നിങ്ങൾ ഇന്നലെ രാത്രിയിൽ ഒരു ഒമ്പതു മണിക്ക് എവിടെ ആയിരുന്നു....
"ഞാൻ എവിടെ പോകാനാണ്....ബിസിനസ്സ് ഒക്കെ മോശമായത് കൊണ്ട് ഞാൻ എപ്പോഴും ഇവിടെ തന്നെ കാണും....
"ഊം....ഈ സ്ത്രീയെ അറിയുമോ.....മൊബൈലിൽ ചത്ത് മലച്ചു കിടന്ന സുബീനയുടെ ഫോട്ടോ കാണിച്ചുകൊണ്ട് പോലീസുകാരൻ ചോദിച്ചു.....
"ഏയ്...ഇല്ലാ.....ഒരു പരിചയവും തോന്നുന്നില്ല.....
"ഇയാളെയോ.....അടുത്ത ഫോട്ടോ കണ്ടു ഖത്തണി ഞെട്ടി....ഒരു ട്രൗസറും ഇട്ടു സുബീനയോടൊപ്പം താൻ കാറിനരികിൽ നിൽക്കുന്ന ഫോട്ടോ.....
"ഖത്താണിയുടെ ഉത്തരം മുട്ടി.....പോലീസുകാരൻ പറഞ്ഞു.....സഹകരിക്കുന്നതാണ് നല്ലത്....
"ഖത്തണി ഒരു വഴിയും കിട്ടാതെ പോലീസുകാരന്റെ മുഖത്ത് ദയനീയമായി നോക്കി.....പോലീസുകാരൻ മറ്റു രണ്ടു പൊലീസുകാരെ വിളിച്ചു....ഖത്തണിയേ തോളിൽ പിടിച്ചു എഴുന്നേൽപ്പിച്ചപ്പോഴേക്കും മറ്റു രണ്ടു പോലിസുകാർ എത്തി....പിന്നിലേക്ക് കൂട്ടിപിടിച്ച കൈകളിൽ അവർ വിലങ്ങണിയിച്ചു......
പെട്ടെന്ന് തന്നെ ഖത്തണിയേയും കൂട്ടി പുറത്തേക്കിറങ്ങിയ പോലീസുകാർ കണ്ടത് തടിച്ചുകൂടിയ ജനത്തെയാണ്....അവരെയെല്ലാം പറഞ്ഞു വിട്ടിട്ട് കടയുടെ ഷട്ടർ താഴ്ത്തി അവരുടെ കയ്യിലുണ്ടായിരുന്ന താഴിട്ടു വെനീസ് ജൂവല്ലറിക്ക് അടിവരയിട്ടു......ആ മഹാസാമ്രാജ്യം അവിടെ അടഞ്ഞു....വിലങ്ങണിഞ്ഞ കൈകളുമായി ഖത്തർ പോലീസിനൊപ്പം ഖത്തണി യാത്ര ആയി......
********************************************
ഇന്നലത്തെ ഉറക്ക ക്ഷീണം എന്നെ വല്ലാതെ അലട്ടിയിരുന്നു....ഹാളിലെ ഒരുക്കങ്ങളും ഇന്ന് പരിപാടിക്കുള്ള തയ്യാറെടുപ്പുകളും ഒക്കെയായി....നല്ല ഉറക്കത്തിലായിരുന്ന എനിക്ക് ഫോൺ റിങ്
💬 Comments
View all comments