Chapter Title : അളിയൻ ആള് പുലിയാ 30 [ജി.കെ]
ഒമ്പതരയോടെ കോടതി വളപ്പിൽ എത്തി...രണ്ടാമത്തെ കേസാണ്...ജോൺസൺ വക്കീലിന്റെ അരികിലേക്ക് ഞാൻ ചെന്നു......ഒപ്പം ഷബീറും....പറയേണ്ട പോയിന്റുകളും കാര്യങ്ങളും വിവരിച്ചു തന്നു......ആദ്യ കേസ് വിചാരണ കഴിഞ്ഞു...വിധി പറയാൻ പത്തൊമ്പതാം തീയതിയിലേക്ക് മാറ്റി.....
ഞങ്ങളുടെ കണ്ണുകൾ ആലിയ ചേട്ടത്തിയെ പരതി ..കണ്ടില്ലാ .....കോടതി വരാന്തയിൽ ഞങ്ങൾ നിൽക്കുമ്പോഴാണ് ഒരു അംബാസഡർ കാർ പാഞ്ഞു വന്നത്.....അതിൽ നിന്നിറങ്ങിയ ആളിനെ കണ്ടപ്പോൾ മുഖത്തേക്ക് നോക്കുവാൻ ഒരു മടി തോന്നി.....എങ്കിലും അദ്ദേഹം അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ എനിക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല.....സാക്ഷാൽ ജി കെ.....എന്റെ അടുത്ത് വന്നിട്ട് നിർവികാരമായ ഒരു നോട്ടം നോക്കി....ഞാൻ തളർന്നു പോയി....ഒപ്പം അദ്ദേഹത്തിന്റെ വക്കീലുമുണ്ടായിരുന്നു.....അവർ കോടതിക്കുള്ളിലേക്ക് കയറി......അല്പം കഴിഞ്ഞപ്പോൾ സുഹൈലും എത്തി.....
"സുഹൈലെ അവരെ ഇതുവരെ കൊണ്ട് വന്നില്ലല്ലോ....ഞാൻ ആശങ്ക പങ്കു വച്ചു....
"അവരെ എത്തിച്ചിട്ടുണ്ട്.....പബ്ലിക്ക് പ്രോസിക്യൂട്ടറുടെ മുറിയിലാണെന്നാണ് ജയിലിൽ നിന്നും കൊണ്ടുവന്ന പോലീസുകാർ പറഞ്ഞത്.....
ഞങ്ങൾ കേസ് വിളിക്കുന്നതും കാത്ത് കോടതി വരാന്തയിൽ നിന്നു.....അല്പം കഴിഞ്ഞപ്പോൾ ആലിയ ചേട്ടത്തി വരുന്നു....മാധ്യമങ്ങൾ പണ്ടാരങ്ങൾ അവർക്കു ചുറ്റും ഉണ്ട്...ഒന്നും മിണ്ടാതെയാണ് വരുന്നത്..കാരണം അവർക്ക് വേണ്ടത് ജി കെ എന്ന മനുഷ്യൻ ഉൾപ്പെട്ട കേസായതുകൊണ്ടു എന്തെങ്കിലും സെന്സേഷണലാണ്...ആലിയ ചേട്ടത്തി ഞങ്ങളെ ഒന്ന് നോക്കിയിട്ടു മുഖം കുനിച്ചു........അകത്തു നിന്നും വിളി വന്നു.....
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ പുന്നപ്ര വില്ലേജിൽ കൈതക്കോട്ട് വീട്ടിൽ ഖാദർ കുഞ്ഞു മകൾ 41 വയസ്സ് ആലിയാ....ആലിയ ചേട്ടത്തി അകത്തേക്ക് കയറി...ഒപ്പം ഞങ്ങളും...ജി കെ ഞങ്ങളെക്കാൾ മുന്നേ ഇരിപ്പുണ്ടായിരുന്നു.....ഞങ്ങൾക്ക് വേണ്ടി ജോൺസൺ വക്കീൽ....ജി കെ ക്കു വേണ്ടി പ്രഗത്ഭനായ പത്മകുമാർ വക്കീൽ....ആലിയ ചേട്ടത്തി കോടതിയുടെ കൂടിനകത്തേക്ക് കയറി നിന്നു....
"നിങ്ങൾക്കായി വാദിക്കുവാൻ ഹർജി സമർപ്പിച്ചിരിക്കുന്നത് അഡ്വ.വേളൂർ ആണ്.....ആലിയ ചേട്ടത്തി എന്നെ ഒന്ന് നോക്കി.....
ഞാൻ ഞെട്ടിപ്പോയി....സുപ്രീം കോടതിയിൽ പ്രമാദമായ കേസുകൾ ജയിച്ച...ഹൈക്കോടതിയിൽ നിന്നും ബലാത്സംഗ വീരനെ നിഷ്പ്രയാസം ഊരിയ വേളൂർ ....ഒരു ജില്ലാ കോടതിയിൽ അതും ആലിയ ചേട്ടത്തിക്ക് വേണ്ടീട്ട വാദിക്കാൻ....അതിനർത്ഥം അവർ ജയിക്കാൻ പോകുന്നു എന്നല്ലേ....ഞാനുൾപ്പെടെ ,ജി കെ,ഷബീർ എന്നിവർ....നിഷ്പ്രയാസം ആലിയ ചേട്ടത്തി ഊരിപ്പോരുമെന്നല്ലേ.....എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി.....ഞാൻ ജോൺസൺ വക്കീലിനെ ഒന്ന് നോക്കി...അയാളുടെ മുഖത്തും അങ്കലാപ്പ് വ്യക്തമായി.....എന്നെ നോക്കി
💬 Comments
View all comments