Chapter Title : അളിയൻ ആള് പുലിയാ 30 [ജി.കെ]
ചുണ്ടു മലർത്തി കാണിച്ചു...സുഹൈലും ഒന്നും മനസ്സിലാകാതെ ഞങ്ങളെ നോക്കി.....
ജി കെ യുടെ വക്കീൽ പത്മകുമാർ ഹൈക്കോടതി അഭിഭാഷകൻ ഇരുന്നു വിയർക്കുന്നത് ഞാൻ കണ്ടു.....
കണ്ണുകൾ ഞങളുടെ ഒരുമിച്ചു വാതിൽക്കലേക്ക് നീങ്ങി.....അഡ്വ.വേളൂർ കോടതിക്കുള്ളിലേക്ക് പ്രവേശിച്ചു...അദ്ദേഹത്തിനെ കണ്ടുകൊണ്ടു ജില്ലാ ജഡ്ജ് പോലും വണങ്ങി.....
"എല്ലാം നഷ്ടപ്പെട്ടവരെ പോലെ ഞങ്ങൾ ഇരുന്നു.....
അപ്പോൾ വാദം തുടങ്ങുകയല്ലേ.....
മറ്റു വക്കീലന്മാർ തലയാട്ടി....അപ്പോഴും എന്നെ തന്നെ കൂട്ടിൽ നിന്നും നോക്കുന്നുണ്ടായിരുന്നു ആലിയ ചേട്ടത്തി.....
ജോൺസൺ വക്കീൽ എഴുന്നേറ്റു....കയ്യിലിരുന്ന ഹർജി ജഡ്‌ജിനുമുന്നിൽ സമർപ്പിച്ചു....പത്മകുമാർ വക്കീലും വേളൂരിനെ ഒന്ന് നോക്കിയിട്ടു തന്റെ ഹർജിയും ജഡ്‌ജിനുമുന്നിൽ സമർപ്പിച്ചു....പൊലീസിന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ എബ്രഹാം ചെറിയകാവും തന്റെ ഹർജി സമർപ്പിച്ചു...
ആദ്യം പബ്ലിക്ക് പ്രോസിക്യൂട്ടർ എബ്രഹാം ചെറിയകാവിനെ ജഡ്ജി ക്ഷണിച്ചു....
കോടതിയിൽ വിസ്താരം ആരംഭിക്കുകയായി.....
ബഹുമാനപ്പെട്ട കോടതി മുമ്പാകെ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ എന്ന് സത്യം ചെയ്യുന്നു....ആലിയയെ കൊണ്ട് സത്യം ചെയ്യിച്ചു......പബ്ലിക്ക് പ്രോസിക്യൂട്ടർ ആലിയക്ക് അടുത്തേക്ക് വന്നു.....
എബ്രഹാം ചെറിയകാവ് : "ആലിയ ഫാറൂക്ക്....അല്ലെ....
ആലിയ : "അല്ല.....
എബ്രഹാം ചെറിയകാവ് : പിന്നെ
ആലിയ : ആലിയ ആർ ബീഗം അതാണ് എന്റെ പേര്....
എബ്രഹാം ചെറിയകാവ് : അപ്പോൾ ഈ കേസിൽ ഉൾപ്പെടുത്തിയിരിക്കുന്ന പേര് നിങ്ങളുടേതല്ല എന്നാണോ നിങ്ങൾ പറയുന്നത്
ആലിയ : എന്ന് ഞാൻ പറഞ്ഞില്ല....അവൾ തന്റേടത്തോടെ പതറാതെ കോടതിമുറിക്കുള്ളിൽ സംസാരിക്കുന്നത് കൂടി കണ്ടപ്പോൾ എന്റെ തൊണ്ടയിലെ ജലാംശം പറ്റി പോയി....
എബ്രഹാം ചെറിയകാവ് : അപ്പോൾ നിങ്ങൾ നിഷേധിക്കുന്നില്ല എന്ന് സാരം.....ആലിയ ഒന്നും മിണ്ടിയില്ല.....ഇതിൽ രണ്ടും മൂന്നും നാലും പ്രതിപട്ടികയിൽ ചേർത്തിരിക്കുന്നവരിൽ നാലാം സ്ഥാനത്തു ചേർക്കപ്പെട്ടിരിക്കുന്നത് തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന ഒരു വ്യക്തിയാണെന്നുള്ളത് അറിയാമോ?തന്നെയുമല്ല ഇത് കേരളത്തിലെ സെൻ സേഷണൽ വാർത്തയാണ് മാറിയിരിക്കുന്നു...നിങ്ങൾ ഇപ്പോഴും നിങ്ങളുടെ മൊഴി എഴുതി ചേർക്കപ്പെട്ട വാദത്തിൽ ഉറച്ചു നിൽക്കുന്നുണ്ടോ ഇവർ നാലുപേരും നിങ്ങളെ ശാരീരികമായി ഉപയോഗിച്ചിട്ടുണ്ട് എന്നും ഇതിൽ രണ്ടാമത് പ്രതിസ്ഥാനത്തു ചേർക്കപ്പെട്ട ബാരി എന്ന വ്യക്തിയാണ് കൊലപാതകങ്ങൾക്ക് പ്രേരിപ്പിച്ചത് എന്നും....
ആലിയ: (എന്നെ ഒന്ന് നോക്കി....എന്റെ ഉള്ളിൽ പെരുമ്പറ കൊട്ടി).....അവർ പറഞ്ഞ മറുപടികെട്ടു ഞാനും ഷബീറും മുഖത്തോടു
💬 Comments
View all comments