Chapter Title : അളിയൻ ആള് പുലിയാ 32 [ജി.കെ]
വന്നു...ചേട്ടത്തി അവനെ ഒന്ന് നോക്കിയിട്ടു എന്നെയും നോക്കി.....
"ഇവൻ തന്നെ....ഞാൻ ചേട്ടത്തിയെ നോക്കി പറഞ്ഞു...പക്ഷെ ഇവൻ പഴയ അവൻ അല്ല....കേട്ടോ....നമ്മടെ അഷിയെ ആ അസ്ലമിൽ നിന്നും രക്ഷിച്ച സൂപ്പർ മാൻ....നമ്മുടെ ഫാരിയെ രക്ഷപെടുത്തി ദേ ഈ തലയിൽ കെട്ടിയ കെട്ട് ഏറ്റു വാങ്ങിയ ഹിറ്റുമാൻ...അല്ലേടാ...ഞാൻ പള്ളക്ക് ഇടിക്കനായി കൈ ഓങ്ങി കൊണ്ട് ചോദിച്ചു....എവിടെ നമ്മടെ കാന്താരി.....ഞാൻ ആശിമയോട് ചോദിച്ചു....."കുളിക്കാൻ കയറി....
"എടാ അൽതാഫ് നീ ഇരിക്ക്....എനിക്ക് ദേ ഇവിടെ അടുത്ത് വളഞ്ഞ വഴി വരെ ഒന്ന് പോകണം....ഒരു മണിക്കൂറിനകം ഇങ്ങെത്താം......നൈമേ നീ ഇങ്ങോട്ടു വന്നേ....ഞാൻ എന്തോ ആലോചിച്ചിട്ട് നയ്മയെ വിളിച്ചു.....എന്നിട്ടു ഫോണെടുത്തു സുനീറിനെ വിളിച്ചു..."എടാ ആ വസ്തു നിനക്കണോ?....
"അതൊക്കെ പിന്നീട് പറയാം....അളിയൻ കാശ് അവിടെ എത്തിച്ചേച്ചു എഗ്രിമെന്റ് ഒരാഴ്ചലത്തേക്ക് എഴുതി ഒന്ന് സൈൻ ചെയ്‌താൽ മതി....അളിയന്റെ ആധാർ കാർഡ് എടുത്തോ....
"എടാ നീ പറഞ്ഞ മുപ്പതും വേണമെങ്കിൽ ഇന്ന് കൊടുക്കാം......കാശുണ്ട്.....നല്ലതാണെങ്കിൽ നമ്മുക്ക് എഴുതിക്കാടാ...സമയം പതിനൊന്നല്ലേ ആയുള്ളൂ.....
"ഞാൻ അവരെ ഒന്ന് വിളിക്കട്ടെ അളിയാ.....
"നീ വിളിച്ചിട്ടു എന്നെ വിളിക്കു.....ദേ...ഇവിടെ നൈമ ഒരുങ്ങിയിരിക്കുകയാ അവർക്ക് ആലപ്പുഴ പോകാൻ.....
"ആ...ഇവിടെ ഒരെണ്ണം ചെന്ന് കയറിയപ്പോൾ തുടങ്ങിയതാ.....സുനീർ പറഞ്ഞിട്ട് ഫോൺ വച്ച്.....
"നീ ആ ബാഗിൽ നിന്നും 15 കെട്ട് ഇങ്ങെടുക്ക്.....നൈമ കുനിഞ്ഞു കട്ടിലിന്റെ അടിയിൽ നിന്നും ബാഗ് വലിച്ചു.....തുറന്നു 15 കെട്ട് രണ്ടായിരത്തിന്റെ നോട്ടെടുത്ത്.....ലുലു വിന്റെ കവറിൽ കയറ്റി ....എന്നിട്ടു എന്നെ ഏൽപ്പിച്ചു...ബാക്കി നീ എടുത്ത് അലമാരയിൽ വച്ചേരു.....
സുനീറിന്റെ കാൾ എത്തി....."ഹാലോ....ഏന്തയാടാ.....
"ഒക്കെയാണ് അളിയാ.....ഞാൻ എത്താൻ പറ്റുന്നെങ്കിൽ അങ്ങ് സബ് രജിസ്റ്റർ ആഫീസിൽ എത്താം....അഥവാ പറ്റിയില്ലെങ്കിൽ അളിയന്റെ
💬 Comments
View all comments