0%

Chapter Title : അളിയൻ ആള് പുലിയാ 32 [ജി.കെ]

Author : ജി.കെ Read All Parts 4254

കൈ വച്ച്....കസേരയിൽ  പിടിച്ചിരുത്തിയിട്ടു എന്റെ അരികിൽ ഇരുന്നു.....എന്നിട്ടു ചുറ്റും നിന്നവരോട് പറഞ്ഞു...നിങ്ങള് ആലോചിക്കുന്നുണ്ടാവും പാലക്കാട്ടുകാരൻ പട്ടരും ഈ വീടുമായിട്ട് എന്താ ബന്ധമെന്ന്.....വലിയ ഒരു ബന്ധമാണ്.....എന്നെ ആ ബന്ധമാണ് ഇങ്ങോട്ടു കൊണ്ട് വന്നതും.....ഇവിടുത്തെ എത്ര വോട്ടുണ്ടോ അതെല്ലാം ഈ ജി കെ ക്ക് ഉള്ളതാണ്.....അല്ലെടോ ബാരി....ഈ ബാരിയാണ് ഈ ശരീരത്തിൽ ഉള്ളത്....അതായത് ഈ ബാരിയുടെ കരുണയാണ് എന്റെ ജീവിതം......അതുകൊണ്ടാണ് എനിക്ക് ഇവിടെ നിന്നും തുടങ്ങി പുന്നപ്ര വായാലർ രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പ ചക്രം അർപ്പിച്ചു പ്രചാരണം തുടങ്ങാൻ.....അപ്പോൾ ബാരി ആദ്യ വോട്ടഭ്യർത്ഥനായാണ്......എല്ലാവരും വോട്ടു ചെയ്യണം കത്രിക ചിഹ്നത്തിൽ....എന്നാൽ ഇറങ്ങാം.....എന്നിട്ടു ഒന്ന് കൂടി എന്റെ കയ്യിൽ മുറുകെപ്പിടിച്ചിട്ടു ജി കെ ചെവിയിൽ  പറഞ്ഞു.....ഈ ബാരി ഈ ശരീരത്തിൽ ഉള്ളത് പോലെ....എന്റെ നെഞ്ചിലും ഉണ്ട്.....അത് മറന്നിട്ടില്ല ഞാൻ.....ഞാൻ ഓരോ നിമിഷവും ബാരിയുടെ മുന്നിൽ ഉണ്ടാകും.....എന്നെ കാണുമ്പോഴെല്ലാം എന്നോട് കാണിച്ചത് ഓർത്തു നീറി പുകയാൻ......തീർക്കാൻ അറിയാഞ്ഞിട്ടല്ല.....ദേ ആ നിൽക്കുന്ന ആരോടെങ്കിലും ഒന്ന് പറഞ്ഞാൽ മതി...ഒരു വണ്ടി ഇവിടെ എത്തും....ബാരിയെ അങ്ങ് തീർക്കാൻ....ആരന്വേഷിച്ചാലും കണ്ടെത്താത്ത രീതിയിൽ....പക്ഷെ അത് ജികെയുടെ രീതിയല്ല...ഈ ജി കെ ക്ക് മുറിവുണങ്ങുന്നത് വരെ ഇങ്ങനെയൊക്കെ ചെയ്യാൻ അറിയൂ.....

അപ്പോൾ വരട്ടെ ബാരി...എന്റെ ചെവിയിൽ നിന്നും അടർന്നു മാറികൊണ്ട് പറഞ്ഞു...കാണാം.....ആ പിന്നെ കഴിഞ്ഞ പ്രാവശ്യത്തെ കൂട്ട് കാശൊന്നും വേണ്ട കേട്ടോ.....എല്ലാം പാർട്ടി നോക്കുന്നുണ്ട്...മറ്റേതു പോലെ ഫണ്ട് ഇല്ലാത്ത പാർട്ടിയല്ല.....എന്നിട്ടു ചിരിച്ചിട്ട് മുന്നോട്ടു നടന്നു കൂടെയുള്ളവരോടൊപ്പം പോയി.....പഞ്ചായത്തു റോഡിലൂടെ നാഷണൽ ഹൈവേയിലേക്ക് കയറി....ഞാൻ ആകെ വല്ലാത്ത മാനസിക അവസ്ഥയിൽ ആയി ....അവിടെ നിന്നും അന്നൗൻസ്മെന്റ് വാഹനത്തിന്റെ അകമ്പടിയോടെ ജി കെ തുറന്ന ജീപ്പിൽ മുന്നോട്ടു പോയി....ഞാൻ എർട്ടിഗ എടുത്തു നേരെ വിട്ടു.....സുനീർ പറഞ്ഞ ലൊക്കേഷനിൽ ഞാൻ എത്തി.... പറഞ്ഞ തുക കാശായി തന്നെ കൈമാറി....ആധാരം എഴുത്ത് ഓഫീസിൽ എത്തി....ആധാരം എന്റെ പേരിലാണ് എഴുതിയത്....എനിക്കൊന്നും മനസ്സിലായില്ല....സുനീർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പോലും....പലതും ....ആധാരം സബ് രജിസ്റ്റർ ഓഫീസിൽ രെജിസ്റ്റർ ചെയ്തു വീട്ടിൽ എത്തിയപ്പോൾ നയ്മയും നസിയും ഷബീറും അഷീമായും ശരണ്യയും ഫാരിയും അൽത്താഫും ഇല്ല.....അവർ രണ്ടു വണ്ടിയിലായിട്ടാണ് പോയത് എന്ന് ആലിയ ചേട്ടത്തി പറഞ്ഞു.....സുനൈനയും ആലിയ ചേട്ടത്തിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ..സുനീർ എവിടെയോ പോയിരിക്കുന്നു ......ഞാൻ പ്രമാണം രജിസ്റ്റർ ചെയ്തത് അലമാരയിൽ വച്ച്....എന്നിട്ടു ആലിയ ചേട്ടത്തിയും സുനൈനയുമൊടൊപ്പം ആഹാരം കഴിച്ചു.....

"ചേട്ടത്തി....ഇന്ന് വന്ന പയ്യൻ എങ്ങനെയുണ്ട്....ഞാൻ തിരക്കി.....

"അനിയന് അവനെ അറിയാവുന്നതല്ലേ.....

"ഊം....എന്തായാലും പിള്ളേർക്ക് ഇഷ്ടമായ സ്ഥിതിക്ക് നമ്മുക്ക്

💬 Comments

View all comments