Chapter Title : അളിയൻ ആള് പുലിയാ 8 [ജി.കെ]
ചെയ്തത് എന്ന് സുനീർ സാബ് ചോദിക്കുന്നു.....ഷാജി.....ആരോ വിളിച്ചു പറയുന്നു....
"സാബ് ഷാജിയാണ്....
"ആരാണ് ഇന്ന് റിസീവ് ചെയ്തത്.....
"ഷാജി തന്നെ ഇന്നലെ ക്ളോസ് ഔട്ട് ചെയ്യുന്നവരാണ് സാബ് രാവിലെ റിസീവ് ചെയ്തു ടാലി ചെയ്യുന്നത്.....
"എന്നിട്ട് ഷാജി എവിടെ.....ഷാജി ഷാജി....സുരേഷിന്റെ ശബ്ദം.....
ഷാജി ഫോണെടുക്കുന്നു....ആ സാബ്....
"ഇന്ന് റിസീവ് ചെയ്തത് ഷാജിയാണോ.....
"അതെ സാബ്.....ഞാൻ സാബിനെ വിളിക്കാൻ ഒരുങ്ങുകയായിരുന്നു....ഒന്നും കൂടി ചെക്ക് ചെയ്തിട്ട്....കുറച്ചു കുറവ് കാണിക്കുന്നു തൂക്കത്തിൽ....
"എത്ര?
"മൂന്നുപവൻ നൂറു ഗ്രാം......
"ഷാജി ഇങ്ങോട്ട് വന്നേ,,,,,,
സുനീർ ഫോൺ കട്ട് ചെയ്തിട്ട് സൂരജിനെ നോക്കി ഖത്താണിയോട് പറഞ്ഞു...ഇന്ന് തൂക്കത്തിൽ കുറവ് കാണിക്കുന്നു എന്ന്....ഇതുവരെയില്ലാത്ത രീതിയിൽ.....ഷാജി ചെക്ക് ചെയ്യുന്നു......ഷാജി ഇപ്പോൾ വരും.....
ഇതൊന്നുമറിയാത്ത പോലെ നവാസ് സുനീറിനോട് തിരക്കി..."എന്ത് പറ്റി സുനീർ.....
"അത് തൂക്കത്തിൽ ഒരു ചെറിയ കുറവ്....എന്നിട്ട് സൂരജിനെ നോക്കി.....അതെങ്ങനെയാണെന്നു അറിയാനാണ്......
അപ്പോഴേക്കും ഷാജി കയറിവന്നു.....സുനീർ എഴുന്നേറ്റ് ഡോർ ക്ളോസ് ചെയ്തു......
"ഷാജി പറ....ഇന്നലെ ക്ളോസ് ഔട്ട് ചെയ്തത് നീ അല്ലെ.....
"അതെ.....എത്രയായിരുന്നു തൂക്കം.....
"അതിലെഴുതിയിരിക്കുന്നത് .......മുപ്പത്തിയഞ്ചു പവൻ......
"ഇന്ന് രാവിലെ റിസീവ് ചെയ്തതോ....
"അതും ഞാൻ
"എത്രയുണ്ട്......
"മുപ്പത്തിയൊന്നു പവനും തൊള്ളായിരം ഗ്രാമം....
"അപ്പോൾ മൂന്ന് പവനും മുന്നൂറു ഗ്രാമും എവിടെ പോയി ഷാജി.....
"അതാണ് നോക്കുന്നത് സാബ്.....
"ഒന്നുകിൽ ഇന്നലെ രാത്രിയിൽ നീ ക്ളോസ് ഔട്ട് സമയത് മാറ്റി....അല്ലെങ്കിൽ പിന്നെ....സൂരജിന് നേരെ നോക്കി...എന്നിട്ടു അറബിയിൽ ഖത്താണിയോട് എന്തോ പറഞ്ഞു....
"അയ്യോ സാബ്.....ഞാൻ പന്ത്രണ്ടു വർഷമായി...ഇവിടെ...ഞാൻ അങ്ങനെ......ആ സാബ് ക്ളോസ് ഔട്ട് ചെയ്തു എന്നത് നേരാണ്....ക്ളോസ് ഔട്ട് ചെയ്യുമ്പോൾ വിൽപ്പന കഴിഞ്ഞു ബാക്കിയുള്ള കണക്കുകൾ സ്റ്റാഫാണ് തരുന്നത്...ഞാൻ കുറിച്ച് ക്ളോസ്ഔട്ട് ചെയ്യും....സാധനങ്ങൾ അവർ കണക്കു പറഞ്ഞു തൂക്കി കാട്ടി കൺഫോം ചെയ്തിട്ട് അവര് തന്നെയാണ് ലോക്കറിൽ വക്കുന്നത്......
"അന്നേരവും സൂനീര് ഖത്തണിയോട് എന്തോ പറഞ്ഞു....ഖത്തണി തല കുലുക്കി.....
"നീ പൊയ്ക്കോ....ഷാജി......ഷാജി കതകു തുറന്നു ഇറങ്ങിയപ്പോൾ സുനീർ സൂരജിന് നേരെ തിരിഞ്ഞു....
"നിങ്ങള് ഭയങ്കര തറിക്കിടയാണല്ലോ സൂരജ്....നാട്ടിൽ കാണിക്കുന്ന ഊടായിപ്പ് ഇവിടെ ഇറക്കരുത്.....എന്താണ് എടുത്തത് എന്ന് വച്ചാൽ തിരികെ ഇവിടെ വക്ക്...ഇല്ലെങ്കിൽ നീ അടികൊണ്ട് പുളയും...ഒപ്പം സ്റ്റേഷനിലും കയറേണ്ടി വരും.....
"അയ്യോ സാബ് ഞാനങ്ങാനൊന്നും ചെയ്തിട്ടില്ല.....
"നീ പുറത്തെവിടെയെങ്കിലും പോയോ....സുനീർ തിരക്കി....
"ഇല്ല നേരെ ഇങ്ങോട്ടാണ് വന്നത്.......സുനീർ കസേരയിൽ ഇരുന്നുകൊണ്ട് ഇന്റർകോം കറക്കി....."സെക്യൂരിറ്റി യെ പറഞ്ഞു ഇങ്ങോട്ടു വിടൂ......
നവാസ് ഒന്നും മിണ്ടാതെ ഇരിക്കുകയാണ്....അഞ്ചു മിനിറ്റിനുള്ളിൽ കറുത്ത് തടിച്ച സെക്യൂരിറ്റി
💬 Comments
View all comments