0%

Chapter Title : അളിയൻ ആള് പുലിയാ 9 [ജി.കെ]

Author : ജി.കെ Read All Parts 3440

പൊക്കി കാണിച്ചു കൊണ്ട് അച്ഛൻ പറഞ്ഞത് ഓർക്കുന്നു......

"ഒരു ഗ്ലാസ് മതിയോ അച്ഛാ.....കാക്കയ്ക്ക് വേണ്ടേ....

"നമ്മക്കത് ഹറാമായ കാര്യമാ മോളെ...കാക്ക ചിരിച്ചുകൊണ്ട് പറഞ്ഞു......ഞാൻ ഗ്ലാസ്സുമായി പിന്നാമ്പുറത്തേക്ക് ചെന്ന്.....പിന്നെ ചെല്ലുമ്പോൾ കാണുന്നത് ഭയവിഹ്വലനായി നിൽക്കുന്ന കാക്കയെയും....തറയിൽ തെങ്ങിൻ ചുവട്ടിൽ കിടക്കുന്ന അച്ഛനെയുമാണ്......മുതലാളി ഓടി വരുന്നത് കണ്ടു ഞാൻ ഞെട്ടി നിന്ന് പോയി....വന്നു എന്റെ കാലിൽ വീണുകൊണ്ട് കരഞ്ഞു...... "മോളെ എന്നോട് പൊറുക്കണം മോളെ....എനിക്ക് ജീവിക്കണം...ഞാൻ എന്തും തരാം....നീ എന്റെ നാല് പെൺമക്കളെയും പോലെയാണ്.....ഇവൻ .....ഇവൻ...ചെയ്തതെന്തെന്നു അറിയുമോ? ഇവനെ ഞാൻ എന്റെ കൂടെ പൊറപ്പിനെ പോലെയല്ലേ കണ്ടത്....ആ ഇവാൻ....മോളെ .....

ഞാൻ ഒരു വല്ലാത്ത മാനസിക അവസ്ഥയിൽ ആയിരുന്നു......മുതലാളി തെങ്ങിന് ചുവട്ടിലിരുന്ന കുപ്പിയും മിസ്ച്ചറും എല്ലാം മാറ്റി.....അച്ഛൻ ചലനമറ്റു കിടക്കുന്നു.....ഒരു കണക്കിന് ഞാനാലോചിച്ചപ്പോൾ അയാൾ ചെയ്ത തെറ്റിന്റെ കാഠിന്യം എനിക്ക് മനസ്സിലായി....അച്ഛനും മോശമല്ലല്ലോ.....ഞാൻ സൂരജേട്ടനെ വിളിച്ചു....സൂരജേട്ടൻ എത്തിയപ്പോൾ മുതലാളി ഞാൻ എന്തെങ്കിലും പറയും മുമ്പ് കയറി പറഞ്ഞു..."മോനെ സൂരജേ.....വാസു.....പോയി.....

സൂരജേട്ടനോട് മുതലാളി പറഞ്ഞത്....മുതലാളിക്ക് കരിക്കിനായി കയറിയപ്പോൾ മദ്യലഹരിയിൽ കാൽ വഴുതി വീണു മരിച്ചു എന്നാണു......അതായി പിന്നീടുള്ള വാർത്തയും....അത് മറച്ചു പിടിക്കാൻ എനിക്ക് ഞാൻ ആവശ്യപ്പെടാതെ തന്നെ പണം തന്നു കൊണ്ടിരുന്നു.....ശരണ്യ പറഞ്ഞു...അല്ലാതെ ഇക്കാ കരുതും പോലെ.....

"സോറി....ശരണ്യ....ഇത്രയും വിവേകവും പഠിപ്പുമുള്ള ഒരു കുട്ടിയാണെന്ന് താനെന്നു ഞാൻ കരുതിയില്ല....ഒരു കാര്യം ശര്യാ....ആൾക്കാരുടെ അവസ്ഥ നോക്കിയല്ലല്ലോ നമ്മൾ അവരെ വിലയിരുത്തേണ്ടത്....എന്തായാലും ഇത് അതെ പോലെ തന്നെ നില നിൽക്കട്ടെ....മാമ മുടക്കിയത് ഞാനായിട്ട് തന്നുകൊള്ളാം....പക്ഷെ ഈ രഹസ്യം നമ്മൾ മൂന്നിൽ ഒതുങ്ങിക്കൊള്ളട്ടെ.....ഇനി സൂരജിന് ഒരു കേടും വരാതെ ഞാൻ നോക്കിക്കൊള്ളാം.....പോരെ....അതെന്റേയും കൂടെ ബാധ്യതയാണ്.....എനിക്കൊരുപാട് ഇഷ്ടമായി...ശരണ്യയുടെ ഈ ആറ്റിട്യൂട്.....ഞാൻ ഇറങ്ങി നടന്നു...ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി...ചില സ്ത്രീകൾ എത്ര സോഷ്യലായിട്ടാണ് ഇടപഴകുന്നത്......പക്ഷെ നമ്മൾ കാച്ചാൻ കിട്ടുമെന്ന് കരുതും....അവളുമാർ നമ്മളെ തേച്ചു ഭിത്തിയിൽ ഒട്ടിക്കും...ചിലതു.....ആഹ് ....എന്തേലും ആവട്ടെ.....

ഫോൺ അടിക്കുന്നു.....വൈശാഖ് കാളിംഗ്.....

"എടാ...ബാരിയെ.....ഒരു വിവരവുമില്ലല്ലോ...നമുക്ക് ഒന്നും കൂടി കൂടണ്ടേ?

"വൈശാഖെ...ഞാൻ ...എന്റെ വൈഫിന്റെ ഫാദർ മരണപ്പെട്ടു.....

"ഓ...സോറി ഡാ......നീ എന്ന തിരികെ....

"ഞങ്ങൾ സണ്ടയിൽ പോകും.....എടാ നിന്റെ മെയിൽ ഐ ഡി ഒന്നായക്കണേ?

"എന്തിനാടാ....

"ഇവിടുത്തെ നിന്റെ പണിയൊക്കെ മതി.....നിന്നെയും

💬 Comments

View all comments