Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
കേട്ടല്ലോ..”
“കേട്ടു.. നി കരുതുന്ന പോലെ അയാൾ അത്ര മോശക്കാരനൊന്നുമല്ല..”
“ഇത്ര പാവമാവല്ലേ ഏട്ടാ..”
കയ്യിൽ നുള്ളിക്കൊണ്ടാണവൾ പറഞ്ഞത്.
“താക്കോലും വാങ്ങി വാ.. എനിക്ക് കാണേണ്ട അയാളുടെ താക്കോൽ ദാന ചടങ്ങ്..”
അതും പറഞ്ഞവൾ ചിന്നുവിനേം കൂട്ടി ഒക്കത്തെ കുഞ്ഞുമായി വശത്തേക്ക് മാറി നിന്നു. സൈഡിലൂടെയുള്ള സ്റ്റെയർ വഴിയാണ് മുകളിലത്തെ നിലയിൽ പോകേണ്ടത്. അവളാ വഴിക്ക് മാറി നിന്നു.
വീണ്ടും മാധവന്റെ വീട്ടുമുന്നിൽ എത്തിക്കിട്ടിയ പ്രസാദിന്റെ ചിന്ത എങ്ങനെയെങ്കിലും ഇവിടെ തന്നെ ജീവിക്കാമെന്നായിരുന്നു. ഇനി എന്ത്ജോലി ചെയ്താലും വലുതായി ഒന്നും നേടാനാവില്ല. ഒരു വീട് വെക്കണമെങ്കിൽ തന്നെയുണ്ട് പെരുത്ത് പണി. അതിന് മുൻപ് മക്കളുടെ പഠിപ്പ്, ഭാവി..
ഇപ്പോഴൊരു ജോലി മാത്രമേ എത്രയും പെട്ടെന്ന് നോക്കേണ്ടതുള്ളു. അശ്വതിയെ എങ്ങനെയെങ്കിലും പറഞ്ഞു സമ്മതിപ്പിക്കാം എന്നവൻ കണക്കു കൂട്ടി. വന്നു ചേർന്ന ഭാഗ്യത്തെ ഒരു സൗഭാഗ്യമായി കണ്ടു.
മാധവൻ താക്കോലുമായി പുറത്ത് വന്നു.
“പ്രസാദേ അവളെവിടെ..?”
“അപ്പുറത്തുണ്ട്..”
“മ്മ്..”
അയാൾ അവന് താക്കോൽ കൊടുത്തു.
“പിന്നേ.. ഭാര്യയോട് പറയണം ഞാൻ അങ്ങനെ പച്ചക്ക് മനുഷ്യനെ തിന്നുന്നയാളല്ലെന്ന്..”
പ്രസാദ് ചിരിച്ചു.
“അങ്ങനെയല്ല മാധവേട്ടാ..”
“മ്മ്..ശെരി പോയി തുറക്ക്.. ഇവർ സാധനങ്ങൾ കൊണ്ടു വെക്കട്ടെ..”
സന്തോഷത്തോടെ മൂളി, അവൻ നടന്നു. സ്റ്റെയറിനടുത്തു നിൽക്കുകയാണ് തന്റെ സുന്ദരിയായ പെണ്ണ്. പെരു വഴിയിൽ ഇറങ്ങേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസത്തോടെ അവൻ അവരെയും കൂട്ടി മുകളിൽ കയറി വാതിൽ തുറന്നു. മുൻപ് താമസിച്ചത് കൊണ്ട് സുപരിചിതമാണ് അവർക്കവിടം. അവൾ വേഗം മുറിയിൽ കയറി ലോക്ക് ചെയ്ത് കൊച്ചിന് പാല് കൊടുക്കാൻ തുടങ്ങി.
അവരുടെ സാധനങ്ങളൊക്ക കയറ്റി കഴിഞ്ഞ്
💬 Comments
View all comments