0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 56.3K

സന്തോഷം നിറഞ്ഞ ഭാവത്തിൽ അയാൾ പുഞ്ചിരിച്ചു. ആദ്യമായി അയാളുടെ നോട്ടത്തിന് മുൻപിൽ ഇങ്ങനെ നിന്ന് കൊടുത്തതിന്റെ നേർവസോടെ അവൾ പുറകിലേക്ക് മാറി.

മാധവൻ കാറിൽ നിന്നിറങ്ങി.

അശ്വതി വേഗം വാതിൽ തുറക്കാൻ നടന്നു. തൊട്ടു മുന്നിൽ നിൽക്കുകയാണ് ചിന്നു മോൾ.

“അമ്മേ.. ഇന്ന് സ്കൂളിൽ പോവണ്ടേ..?”

“ആ പോണം.. കുറച്ചു കഴിഞ്ഞ് പോവാട്ടോ..”

“ഉം..”

“വാവ എണീറ്റോ ന്ന് നോക്കിക്കേ.. അമ്മയിപ്പോ വരാം..”

“എവിടെ പോകുവാ..?”

“ഇപ്പോ വരാം മോളെ.. വാവയുടെ അടുത്ത് ചെന്നിരിക്ക്..”

“ഉം..”

ചിന്നുമോൾ മൂളിക്കൊണ്ട് മുറിയിലേക്ക് പോകുന്നത് നോക്കി നിന്ന് കഴുത്തിലെ വിയർപ്പ് സാരിതലപ്പിൽ തുടച്ച് അവൾ വാതിൽ തുറന്നു.

പടികൾ കയറാൻ തുടങ്ങുകയാണ് മാധവൻ. അവൾ രണ്ട് പടികൾ ഇറങ്ങി നിന്നു. പെണ്ണിന്റെ മേനിയഴക് കണ്ണുകളിൽ പതിഞ്ഞതിന്റെ ഉല്സാഹമുണ്ടായിരുന്നു അയാളുടെ മുഖത്ത്.

“അശ്വതി..”

“മ്മ്..”

“രണ്ട് ദിവസം ഞാൻ ഇവിടെ ഇല്ലായിരുന്നു. പറയാൻ വിട്ടു പോയി.”

“മ്മ്..”

“ബിസിനെസ്സിൽ ചെറിയൊരു പാളിച്ച. എറണാകുളം വരെ പോയതാ..”

“മ്മ്..” അവളത് മൂളി കേട്ടു.

“സത്യം പറഞ്ഞാൽ നിന്നെ അന്ന് അങ്ങനെ സങ്കടത്തോടെ കണ്ടതിന്റെ വിഷമം എന്റെ മനസ്സിൽ നിന്ന് പോയിട്ടില്ല എങ്കിലും നി വന്നത് എനിക്കൊരു ആശ്വാസമായി തോന്നി.”

അയാളുടെ കൗശല പരമായ വാക്കുകൾ അവളുടെ ഉള്ളിലെവിടെയോ തട്ടിയതിന്റെ ആർദ്രതയിൽ അവളുടെ കണ്ണുകൾ അയാളുടെ മുഖത്തേക്ക് നീണ്ടു.

“അതിന്റെ ഒരു പ്രഭാവമായിരിക്കും ബിസിനസിൽ എന്റെ കണക്കു കൂട്ടലുകൾ തെറ്റിയത്..”

“അതത്ര കാര്യമാക്കേണ്ട.  ഞാൻ അത്രക്ക് ഭാഗ്യമുള്ളവളൊന്നുമല്ല..”

“ആര് പറഞ്ഞു..?”

അവളൊന്നും മിണ്ടിയില്ല.

“എന്റെ അനുഭവമാണ് ഞാൻ പറയുന്നത്. എന്റെ കാര്യത്തിൽ നി എനിക്ക്

💬 Comments

View all comments