0%

Chapter Title : അലിയുന്ന പാതിവ്രത്യം 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 136.1K

ഉത്തരവാദിത്വങ്ങളും.

അയാൾ അവരെ വീട്ടുമുന്നിൽ ഡ്രോപ്പ് ചെയ്തു. സിന്ധുവിനെ കൂടാതെ ശാലിനിയുടെ മുഖത്തും ഒരു നിരാശയുണ്ടോ ന്ന് തോന്നിപ്പോയി മാധവന്. ചിലപ്പോ തോന്നലാവാം.

മാധവൻ വേഗത്തിൽ ടൗണിലെ ഹോസ്പിറ്റലിലേക്ക് വിട്ടു. ലോറെൻസിന്റെ നമ്പർ ബ്ലോക്ക്‌ ആണ്. ഈ കാര്യം പറയാനാവും അവൻ വിളിച്ചിട്ടുണ്ടാവുക. ശേഹ്..!

മാധവൻ അമർഷത്തോടെ ഫോൺ എടുത്ത് ലോറെൻസിനെ ഡയൽ ചെയ്തു.

“മൊതലാളീ...”

“എന്തുവാടാ അവിടെ നടക്കുന്നെ.. നിയൊക്കെ കൂടി അവനെ കൊന്നോ..?”

“ആഹ.. അത് കൊള്ളാല.. പിന്നെ എത്രാന്ന് വച്ചാ അവനെ പറ്റിക്ക്‌ന്നെ..?”

“എന്തുണ്ടായി.. നീ അത് പറ..”

“വാക്ക് തർക്കം, ഉന്തും തള്ളും അവസാനം തല്ലായി. ലോറിയിൽ കയറ്റി വച്ചിരുന്ന മരത്തടി അവന്റെ കാലിൽ വീണ്.”

“എന്നിട്ട്..?”

“എല്ലിന് പൊട്ടലിണ്ടെന്ന ഡോക്ടർ പറഞ്ഞേ..”

“അവളെവിടെ..?”

“ഇവിടുണ്ട്..”

“കരയുവാണോ..?”

“ഇപ്പൊ ഇല്ല..”

“മ്മ്..”

“മൊതലാളി വേഗം വന്നോളി..”

മാധവൻ കോൾ കട്ട് ചെയ്ത് കാറിന്റെ വേഗം കൂട്ടി.

ടൗണിലെ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ.

കാഷ്വാലിറ്റിയുടെ മുന്നിൽ ലോറെൻസും ആൾക്കാരുമുണ്ട്. എല്ലാത്തിന്റെയും കണ്ണ് കണ്ടാൽ അറിയാം മദ്യത്തിൽ മുങ്ങി നിക്കുവാണെന്ന്. കുറച്ചപ്പുറത്തായി അശ്വതിയും ചിന്നുമോളും കൂടെ കൈക്കുഞ്ഞും.

പരിതാപകരമായിരുന്നു ആ അവസ്ഥ.

ഇവളുടെയൊക്കെയൊരു ജീവിതം..!

മാധവൻ നെടുവീർപ്പിട്ടുകൊണ്ട് അങ്ങോട്ടേക്ക് നീങ്ങി.

“മൊതലാളി..”

ലോറെൻസ് അടുത്തേക്ക് വന്നു. ആ നീക്കങ്ങൾ ശ്രദ്ധിച്ച അശ്വതി മാധവനെ കണ്ടു. കലങ്ങി ചുവന്ന കണ്ണുകളുമായി.

“എന്താടാ എന്തു പറഞ്ഞു..”

“കാലിന് സർജറി വേണ്ടി വരും..”

“മ്മ്.. വേറെ കാര്യമായി പറ്റിയിട്ടുണ്ടോ. തലക്കോ മറ്റൊ.?”

“ഇല്ലെന്നാ പറഞ്ഞേ..”

ഉത്തരം കേട്ട് മാധവൻ അവനെയൊന്ന് ചൂഴ്ന്നു നോക്കി.

“നന്നായി അടിച്ചിട്ടുണ്ടല്ലേ..?”

ലോറെൻസ് ജാള്യതയോടെ നോട്ടം

💬 Comments

View all comments