Chapter Title : അലിയുന്ന പാതിവ്രത്യം 2 [ഏകലവ്യൻ]
അശ്വതിയുടെ മനസ്സിൽ മാധവന്റെ മനസ്സിലുള്ള പ്രതീക്ഷ പോലെ അയാളോടുള്ള ഇഷ്ടക്കേടിന്റെ അംശംങ്ങൾ കുറയുന്നുണ്ട്. എന്ന് വച്ചാൽ സ്നേഹമാണെന്നാണോ.. അല്ല ഒരിക്കലുമല്ല.
ഭക്ഷണത്തിന്റെ പൈസ കൊടുത്ത് മാധവൻ അവരെയും കൂട്ടി കഷ്വാലിറ്റിക്ക് മുന്നിലെത്തി.
അധിക സമയം നീങ്ങിയില്ല. വീണ്ടും പ്രസാദിന്റെ പേര് വിളിച്ച് നേഴ്സ് വന്നു. ആ സമയം ലോറെൻസും മരുന്നുമായി എത്തിയിരുന്നു. മാധവൻ നേഴ്സിന്റെ അടുത്തേക്ക് ചെന്നു. കാര്യങ്ങളെല്ലാം കേട്ടു. കാലിന്റെ എല്ലിന് രണ്ട് സ്ഥലത്ത് പൊട്ടലുണ്ട്. ഇനിയിപ്പോ നാളെ സർജറി കഴിഞ്ഞ് നോക്കിയാൽ മതി.
മാധവൻ ലോറെൻസിന്റെ അടുത്ത് വന്ന് പൊക്കോളാൻ പറഞ്ഞു. അവനും കൂട്ടാളികളും അവിടുന്ന് പിൻവാങ്ങി.
ആ സമയം അശ്വതി മാധവന്റെ പുറകിൽ എത്തിയിരുന്നു.
“എന്താ..? എന്താ പറഞ്ഞേ..?”
അശ്വതിയുടെ വാക്കുകളിൽ സങ്കടത്തിന്റെ ധ്വനി കുറഞ്ഞിരുന്നു. പകരം അല്പമൊരു ധൈര്യം.
“നാളെയെ സർജറി ഉണ്ടാകു.. നീ പേടിക്കേണ്ട. നമുക്കിവിടെ റൂം എടുക്കാം. നാളെ അവനെ വാർഡിലേക്ക് മാറ്റുന്നതിലും നല്ലത് റൂമാണ്.”
അശ്വതി ഒന്നും മിണ്ടിയില്ല. അല്ലെങ്കിൽ തന്നെ ഒന്നും മിണ്ടാനുമാവില്ല. പക്ഷെ റൂമെടുത്താൽ ഒപ്പം മാധവനുമുണ്ടാവില്ലേയെന്ന ശങ്കയാണ് മനസ്സിൽ. കാരണം അയാളുടെ സ്വഭാവം അറിയുന്നതിന്റെ പേടി തന്നെ.
അശ്വതിയെയും കൊച്ചുങ്ങളെയും അവിടെയിരുത്തി മാധവൻ റിസെപ്ഷനിലേക്ക് ചെന്നു.
കാര്യം അയാളുടെ സ്വഭാവം അത്ര നല്ലതല്ലെങ്കിലും കൂടെയുള്ളത് അശ്വതിക്ക് വലിയ സഹായവും ആശ്വാസവും തന്നെയാണ്. ഇല്ലെങ്കിൽ അയാള് പറഞ്ഞത് പോലെ ഈയൊരു അവസ്ഥയിൽ എന്തു ചെയ്യണമെന്ന് ഒരു പിടിയുമില്ല.
കാശ് തന്നെയാണ് പ്രധാനം. സർജറി എന്നൊക്കെ പറയുമ്പോ എത്ര കാശാവും. വീണ്ടും വീണ്ടും ബുദ്ധിമുട്ടുകൾ തരുന്ന പ്രസാദിനോട് ദേഷ്യം വരുന്നുണ്ടെങ്കിലും ഈയൊരു അവസ്ഥയിൽ എന്തു പറയാനാണ്.
💬 Comments
View all comments