0%

Chapter Title : അലിയുന്ന പാതിവ്രത്യം 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 136.2K

വരുത്തി വച്ചതല്ലേ അനുഭവിക്കട്ടെ എന്നായിരുന്നു അശ്വതിയുടെ മനസ്സിലിപ്പോ.

ജീവിതത്തിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് ആലോചിച്ച് മനസ്സിൽ വീണ്ടും ആകുലതകൾ നിറയുമ്പോൾ മാധവൻ തിരിച്ചു വരുന്നത് കണ്ടു. അവളെഴുന്നേറ്റു. ശ്വാസമയച്ച നെടുവീർപ്പിട്ട് മുഖം തുടച്ചു.

“നീ ഇപ്പോഴും കരയുവാണോ..?

നേഴ്സ് പറഞ്ഞത് കേട്ടില്ലേ.. വേറെ കുഴപ്പമൊന്നുമില്ല. എല്ലിന് പൊട്ടലുണ്ട്. അത് ഓപ്പറേഷൻ കഴിഞ്ഞാലല്ലേ റെഡിയാകു. എല്ലാം നമുക്ക് ശെരിയാക്കാം..”

മനസ്സിലൊരു ആശ്വാസം തോന്നിയെങ്കിലും അവളൊന്നും മിണ്ടിയില്ല.

“വാ..”

മാധവൻ അവളുടെ ഒക്കത്തു നിന്ന് കൊച്ചിനെ വാങ്ങി. ഇത്തവണ ശ്രദ്ധയോടെ.

ചില വാക്കുകൾക്ക് അത്രമേൽ ശക്തിയുണ്ട്. അത് പറയുന്ന ആളാണെങ്കിൽ ഈ ഹോസ്പിറ്റൽ വാങ്ങാൻ പോലും കഴിവുള്ള വ്യക്തിയും. പതറിപ്പോയ മനസ്സിൽ നിന്നും അവൾ പതിയെ കര കയറാൻ തുടങ്ങി. മാധവന്റെ പുറകെ ചിന്നുമോളെയും കൂട്ടി നടന്നു. മൂന്നാമത്തെ നിലയിലെ റൂമിലെത്തി. പേഷ്യന്റ്സ് കുറവായത് കൊണ്ട് റൂമികളെല്ലാം അധികവും കാലിയാണ്. അശ്വതി ഉള്ളത് കൊണ്ട് എസിയുള്ള റൂം തന്നെയാണ് മാധവൻ എടുത്തത്.

“അശ്വതി, വേണേൽ ഒന്ന് ഫ്രഷായിക്കോ. ഞാനൊന്ന് പുറത്ത് പോയിട്ട് വരാം..”

“എവിടെ..?”

അവൾ മുരടനക്കി ചോദിച്ചു.

“താഴെ.., നിനക്ക് എന്തെങ്കിലും വാങ്ങണോ..?”

“വേണ്ട..”

“വേഷം മാറാൻ എന്തെങ്കിലുമുണ്ടോ..?”

“സാരമില്ല..”

“മടിക്കേണ്ട.. എന്തെങ്കിലും വേണെങ്കിൽ കൊണ്ടുത്തരാൻ ഞാനേ ഉള്ളു..”

മാധവന്റെ ആധിപത്യം ഉയർത്തുന്ന സംസാരം.

“ഒന്നും വേണ്ട..”

പതിഞ്ഞ സ്വരത്തിൽ പറഞ്ഞ് അവൾ കണ്ണുകൾ താഴ്ത്തി.

“മ്മ്..”

മാധവൻ മൂളിക്കൊണ്ട് പുറത്തേക്കിറങ്ങി.

“വാതിൽ അടച്ചോളൂ.. ഞാൻ വന്നാൽ തുറന്നാൽ മതി.”

മാധവൻ നടന്നു കഴിഞ്ഞതും അവൾ വാതിലടച്ച് ലോക്ക് ചെയ്തു. അവരെ അവിടെയാക്കി അയാൾ വേറെ എവിടെയെങ്കിലും കിടക്കുമെന്നാണ് അശ്വതി

💬 Comments

View all comments