0%

Chapter Title : അലിയുന്ന പാതിവ്രത്യം 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 137K

“ചെല്ല്.. ചെന്ന് ഭക്ഷണമുണ്ടാക്ക്. എനിക്ക് വേണ്ടിയും ഉണ്ടാക്കണം. അതൊക്കെ കണക്കു കൂട്ടിയാണ് ഞാൻ നിന്നെ താഴേക്ക് മാറ്റിയത്..”

“ചെല്ല്..”

മാധവൻ അവളെ കിച്ചണിലേക്ക് പറഞ്ഞയച്ചു. ഒന്നും മിണ്ടാതെ മേശപ്പുറത്തെ സാധനങ്ങളുമായി അശ്വതി അടുക്കളയിലേക്ക് പോകുന്നത് നോക്കി നിൽക്കുന്ന മാധവന് ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു. അയാൾ നേരെ പ്രസാദിന്റെ മുറി തുറന്ന് ഉള്ളിലേക്ക് കയറി. നാളുകൾ കൂടിയുള്ള വരവ്.

“പ്രസാദേ.. കിടന്നോളു. എണീക്കേണ്ട..”

ശരീരം അനക്കാൻ തുടങ്ങിയ പ്രസാദിനെ തടഞ്ഞു കൊണ്ട് അയാൾ അവന്റെ അടുത്തേക്ക് വന്നു.

“ഇപ്പൊ എങ്ങനുണ്ട്..?”

“കു..കുഴപ്പമില്ല മാധവേട്ട..”

അപ്പുറത്തെ ബെഡിൽ കിടക്കുന്ന ചിന്നുമോളെയും ഇളയ കൊച്ചിനെയും അയാളൊന്ന് നോക്കി. പാവങ്ങൾ..!

“പ്രസാദേ.. ഇങ്ങോട്ട് വരാത്തത് വേറൊന്നുമല്ല.. തലയിൽ അത്രയധികം പ്രഷറാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഒന്നും തോന്നരുത് കെട്ടാ..”

“അതൊന്നും സാരമില്ല മാധവേട്ട..”

“മ്മ്.. കാലൊക്കെ അനക്കാൻ പറ്റുന്നില്ലേ..?”

“ചെറുതായിട്ട്..”

“റെഡിയായിക്കോളും..”

പ്രസാദ് പുഞ്ചിരിക്കാൻ ശ്രമിച്ചു. അൽപ നേരം മൗനമായിരുന്ന മാധവൻ പ്രസാദിനെ കുറിച്ച് ആലോചിക്കുകയാണ്. അവനെന്തെങ്കിലും കാര്യം തന്നോട് പറയാനോ ചോദിക്കാനോ ഉണ്ടെങ്കിൽ കേൾക്കാമല്ലോ. അശ്വതിയോട് രാവിലെ അവനെ അപമാനിച്ചു സംസാരിച്ചതും അവളെ ഉമ്മ വച്ചെന്ന് വിളിച്ചു പറഞ്ഞ കാര്യവും. എല്ലാം  കേട്ടുകാണുമെന്നും ഉറപ്പാണ്. എന്നിട്ട് പോലും അതിനെ കുറിച്ച് ഒരു കാര്യവും എന്നോട് ചോദിക്കുന്നില്ലെന്നത് അയാൾക്ക് ആശ്ചര്യവും ധൈര്യവുമായി. മാധവൻ സംസാരം തുടർന്നു.

“രാവിലെ ഞാൻ അവളോട് സംസാരിച്ചതൊക്കെ നീ കേട്ടുകാണുമെന്ന് എനിക്കറിയാം.. അതിനും കൂടി ഞാൻ ക്ഷമ ചോദിക്കുന്നു.”

“എന്താ മാധവേട്ടാ.. ക്ഷമയോന്നും വേണ്ട. അവളൊരു പാവമാണ്.”

“എനിക്കറിയാം പ്രസാദേ.. അതല്ലേ ഞാൻ..”

അയാൾ പറഞ്ഞു നിർത്തി അതിനുള്ളിലെ പൊരുൾ വിഴുങ്ങി.

💬 Comments

View all comments