Chapter Title : ?അല്ലി ചേച്ചി ?[കൊമ്പൻ] [Updated]
ഞാൻ വന്നതിനുശേഷമാണ് ഏട്ടന്റെ അച്ഛൻ മരിച്ചത്, അതുമവർ വന്നു കയറിയ പെണ്ണിന്റെ ദോഷമാണെന്നു പറഞ്ഞെന്നെ കുറ്റപ്പെടുത്തി.
മിക്കപ്പോഴും അവർ എന്നെകുറിച്ച് രണ്ടാമത്തെ ഏട്ടത്തിയോട് മോശമായി സംസാരിക്കും. എല്ലാം സഹിച്ചു ഞാൻ തനിച്ചിരുന്നു കരയുമായിരുന്നു. സീതമ്മയോട് പറഞ്ഞിട്ടു എന്തിനാ വെറുതെ വിഷമിപ്പിക്കുന്നതെന്നോർത്തു ഞാൻ, ഇങ്ങോട്ടേക്ക് അതൊന്നുമറിയിച്ചില്ല. സജീവേട്ടനാണെങ്കിൽ അവരുടെ വീട്ടിൽ മറുത്തൊന്നും പറയില്ല, പക്ഷെ ഉള്ളിൽ എന്നോട് സ്നേഹമൊക്കെയുണ്ട്, അതാണ് കുറച്ചു നാൾ ഇവിടെ നില്ക്കാൻ വേണ്ടി പറഞ്ഞത്….”
“ചേച്ചി….എനിക്ക് സങ്കടം വരുന്നുണ്ട്...എന്നാലും ഇങ്ങനെ വിഷമിപ്പിക്കാൻ മാത്രം ….”
“സാരമില്ല, ഇതെന്റെ വിധിയാണ്. അവരുടെ വീട്ടിൽ ഭർത്താവിന്റെ രണ്ടു ചേട്ടന്മാരും അവരുടെ ഭാര്യാമാരുമൊക്കെയുണ്ട്, അവർക്കൊക്കെ കുഞ്ഞുങ്ങളുമുണ്ട്...എന്നെ ഭാഗ്യം കെട്ടവളായാണ് അവർ കാണുന്നത് അപ്പൂ, അതാണ് ഏറ്റവും സങ്കടം….എനിക്കാറുമില്ലെന്നു അറിഞ്ഞിട്ടും ഇങ്ങനെ ദ്രോഹിക്കാൻ മാത്രം…..ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ഞാൻ ആലോചിച്ചിട്ടുണ്ട്…...”
“ചേച്ചി ഇത്രയും സഹിച്ചാണ് അവിടെ കഴിഞ്ഞതന്നോർക്കുമ്പോ……
ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ എപ്പോഴേ ചേച്ചിയെ ഇങ്ങോട്ടേക്ക് കൂട്ടികൊണ്ടു വരുമായിരുന്നു….”
“എന്നെ ഇത്രയും നാൾ പഠിപ്പിച്ചതും, വളർത്തിയതും ഈ കുടുംബത്തിൽ ഇനിയും ഭാരമാവാൻ എനിക്ക് വയ്യ അപ്പൂ. അറ്‌ലീസ്റ്റ് ജോലിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാൻ തിരികെ വന്നേനെ!
എന്റെ പ്രാർഥനയുടെ ഫലമെന്നോണം ഇവിടെ ജോലി കിട്ടിയില്ലായിരുന്നെങ്കിൽ….ചിലപ്പോ ഞാൻ….”
“ചേച്ചീ …..” ഞാൻ ചേച്ചിയെ നെഞ്ചോടു ചേർത്ത് പിടിച്ചു.
“കരയല്ലേ ...ചേച്ചി...ചേച്ചിയെ ഇനി അങ്ങോട്ടേകൊന്നും ഇനി പോണ്ട ചേച്ചിക്ക്...ജോലിയുണ്ടല്ലോ. ഇവിടെ നിന്ന മതി, സജീവ് ഏട്ടൻ വേണെങ്കിൽ ഇങ്ങോട്ടേക്ക് വന്നോട്ടെ ….ചേച്ചിയെ കാണാൻ.”
ഞാനത് പറഞ്ഞപ്പോൾ ചേച്ചി എന്നെ കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു.
ചേച്ചി വൈകാതെ സ്‌കൂളിൽ ജോയിൻ ചെയ്തു, ഞാൻ കോളേജിൽ പോകുന്ന
💬 Comments
View all comments