Chapter Title : ?അല്ലി ചേച്ചി ?[കൊമ്പൻ] [Updated]
ഇല്ലായിരുന്നു. എല്ലാരും അത്താഴം കഴിഞ്ഞപ്പോൾ ഞാൻ ബെഡ്‌റൂമിൽ പുസ്തകവും നോക്കിയിരിപ്പായി.
രാത്രി ചേച്ചി കുളിയും കഴിഞ്ഞു, എന്റെ ഒരു നീല ഷർട്ടും, വെള്ള നിറത്തിലുള്ള കോട്ടൺ പാവടയുമിട്ടുകൊണ്ട് എന്റെ അരികെ കിടന്നു. ഇന്നലെ കണ്ട ആളെ അല്ല. ഇന്നലെ വന്ന സന്തോഷം കൊണ്ട് മനസിലെ വിഷമം എല്ലാ മറന്നു പോയതാകാം, പക്ഷെ ഇന്നിപ്പോ….
“ചേച്ചി ….”
“എന്തിനാ എന്നോട് മിണ്ടാത്തെ ...ചേച്ചി..”
“ഒന്നുല്ല അപ്പൂ….ഉറങ്ങാം...”
“ഇന്നലെ എന്നെ സമാധാനിപ്പിച്ച ആളല്ലേ ...അപ്പൊ ചേച്ചിക്ക് വിഷമം വരുമ്പോ ഞാനല്ലേ കൂടെയുണ്ടാകത്...പറ ചേച്ചി...”
“പറഞ്ഞാലും അപ്പൂനിതൊന്നും മനസിലാക്കാൻ പറ്റില്ല.”
“പറഞ്ഞാലല്ലേ അറിയാൻ പറ്റൂ….”
“ചേച്ചി ഇങ്ങനെ മനസ് വിഷമിക്കുന്നത് കണ്ടിട്ട് സഹിക്കാൻ വയ്യാത്തോണ്ടാ ….”
“ശെരി പറയാം ….പക്ഷെ..”
“പക്ഷെ….എന്നെ സഹതാപത്തോടെ കാണരുത്. അതുനീയെനിക്ക് വാക്ക് തരണം….”
“ഇല്ല, എനിക്കെന്നും എന്റെ ചേച്ചി ഒരുപോലെയല്ലേ.”
“എനിക്ക് രണ്ടു മാസം മുൻപ് അബോർഷൻ ആയി. ഭർത്താവും കുടുംബവും അതെന്റെ നോട്ട പിശകാണെന്നും പറഞ്ഞിട്ട്, ഏതു നേരവും അതെ കുറിച്ച് പറഞ്ഞുകൊണ്ട് ഒത്തിരി എന്നെ വിഷമിപ്പിക്കാൻ തുടങ്ങി, ഞാൻ എന്റെ കുഞ്ഞിനെ നഷ്ടപെട്ട വേദനയിൽ ഒരുപാടു നാൾ ഉറങ്ങാൻ കഴിയാതെ ഇരിക്കുമ്പോ..എന്നിട്ട്…...”
“എന്താ ചേച്ചി ...ഈ പറയുന്നേ!”
“അബോർഷന് ശേഷം എനിക്കൊത്തിരി സങ്കടം വന്നു, അത്രയും ഞാൻ ആശിച്ചു കാത്തിരുന്നതാണ് ഒരമ്മയാകാൻ വേണ്ടി, പക്ഷെ
…. സജീവേട്ടന്റെ ഏട്ടത്തിയമ്മയുണ്ട് അവരെന്റെ മനസിനെ വീണ്ടും കുത്തി നോവിക്കാനെന്ന വണ്ണം, എന്നോട് മോശമായി സംസാരിച്ചു തുടങ്ങി. ഏട്ടത്തിക്ക് എന്നെ വന്നപ്പോൾ മുതലിഷ്ടമല്ല അപ്പൂ.
അവരുടെ അനിയത്തിയെ സജീവേട്ടന് ആലോചിച്ചതാണ്, പക്ഷെ സജീവേട്ടന്റെ അച്ഛൻ അത് സമ്മതിച്ചില്ല,
💬 Comments
View all comments