Chapter Title : ?അല്ലി ചേച്ചി ?[കൊമ്പൻ] [Updated]
അല്ലെ അവിടെ എന്താണ് എനിക്ക് കാര്യം?”
“നീ മാത്‍സ് അല്ലെ ? അവിടെ മാനേജർ ആയിട്ടായിരിക്കും”
“അതെങ്ങനെ ?”
“ശങ്കരമ്മാവന് ഒറ്റ മോൾ അല്ലെ, അതായിരിക്കും.” അച്ഛനാദ്യമായിട്ടായിരുന്നു അങ്ങനെ ഒരു കാര്യം എന്റെ മുന്നിൽ അവതരിപ്പിക്കുന്നത്, മനസ്സിൽ പിള്ളേരെ പോലെ ആണെങ്കിലും എനിക്കും വിവാഹപ്രായമായത് അച്ഛൻ പറയാതെ പറഞ്ഞതാണോ?
“എന്താണിവിടെ ഒരു കല്യാണ കാര്യം?” അമ്മയാണ് അതും പറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നത്.
“ശങ്കരന്റെ മോളുടെ കാര്യം! നിനക്കറിയാവുന്നതല്ലേ ?”
“നിക്കട്ടെ, ആ മറ്റാരോടോ അടുപ്പമുണ്ടെന്നൊക്കെ പറയുന്നത് കേൾക്കുന്നുണ്ടായിരുന്നു...സംഗതി സത്യമാണോ എന്നറിയില്ല, എന്തായാലും തീയില്ലാതെ പുകയുണ്ടാകില്ലലോ...”
അമ്മയുടെ അഭിപ്രായത്തോട് ഞാൻ തലയാട്ടി യോജിക്കുമ്പോ, ചേച്ചിയുടെ മുഖത്തേക്ക് ഞാനൊന്നു നോക്കി. കല്യാണ കാര്യം പറയുന്നത് കേൾക്കുമ്പോ ചേച്ചി, സ്വയം അവളുടെ ജീവിതത്തെ കുറിച്ചോർക്കുന്നുണ്ടാകണം എന്ന് ഞാൻ മനസിലാക്കി. ഇവിടെ വന്നിട്ടിപ്പോ ഒരു മാസത്തിലേറെ ആയി, ഭർത്താവിന്റെ ഒരന്വേഷണവുമില്ല. ഇങ്ങനെയുമുണ്ടോ ആൾക്കാർ?
അത്താഴത്തിനു ശേഷം ഞാൻ ബ്രഷ് ചെയ്തുകൊണ്ട്, ബെഡ്റൂമിലേക്ക് ചെല്ലുമ്പോ, ചേച്ചിയുടെ മുഖം വല്ലാതെയായിരുന്നു.
“എന്താ ചേച്ചി...എന്തോ മുഖത്തുണ്ടല്ലോ….”
“ഒന്നുല്ലടാ…”
“ഹ, പറയുന്നേ...”
“ഏട്ടൻ എന്നെ വിളിച്ചു പോലുമില്ല!” അത് പറയുമ്പോ ചേച്ചിയുടെ കണ്ണിൽ നിന്നും കണ്ണീരു പൊടിയുന്നുണ്ടായിരുന്നു. ഞാനതു കണ്ടതും വേഗം ബെഡിലേക്ക് കയറികൊണ്ട്, ചേച്ചിയെ കെട്ടിപിടിച്ചു.
“അയ്യോ, ഇതാണോ കാര്യം, ചേട്ടൻ നാളെ എന്തായാലും വിളിക്കും. ഉറപ്പ്….ഉം.” ചേച്ചിയെ നെഞ്ചോടു ചേർത്തികൊണ്ട് ഞാൻ കൈ രണ്ടും പൂട്ടി ബെഡിലേക്ക് ചാഞ്ഞു. പിന്നീട് ഞങ്ങളൊന്നും സംസാരിച്ചില്ല. വീടിനു പുറത്തെങ്ങും നിശബ്ദത, നേരിയ തണുപ്പ് മുറിയുടെ ഉള്ളിൽ അനുഭവിക്കുന്നുണ്ട്. ഇച്ചിരി നേരം കഴിഞ്ഞു ചേച്ചി നേരെ കിടക്കാം എന്ന് പറഞ്ഞപ്പോൾ
💬 Comments
View all comments