0%

Chapter Title : ?അല്ലി ചേച്ചി ?[കൊമ്പൻ] [Updated]

Author : കൊമ്പൻ Read All Parts 13.4K

എന്നാണ്. പക്ഷെ ഇഷ്ടപ്പെടില്ല!!! എന്താണിത്ര ഉറപ്പെന്നല്ലേ. അത് പറയാം….
പെണ്ണുകാണലിനു ശേഷം ഞാൻ സ്വാതിയോടു എന്താണ് പറയാൻ പോകുന്നതെന്ന് എനിക്ക് വ്യക്തമാണ്.

ആ വല്യ വീടെത്തി, എല്ലാരുമെന്നെ ചിരിച്ചു സ്വീകരിച്ചു. ഞാനൊരു മഞ്ഞ ഷർട്ടും ജീൻസും ആയിരുന്നു ഇട്ടിരുന്നത്. അതുപോലെ സ്വാതി മഞ്ഞ പൂക്കൾ ഉള്ള ചുരിദാർ ആയിരുന്നു.

അവൾ ചായ തന്നിട്ട് എന്നെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് ചെന്നു. കാരണവമ്മാരുടെ പതിവ് ചോദ്യം സ്വാതിയുടെ അച്ഛൻ ആണ് ചോദിച്ചത്. “ഗണേശാ അവർക്കെന്തിലും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞോട്ടെ എന്ന്!”

ഞാൻ അത് കേട്ട നിമിഷം എണീറ്റതും, എല്ലാരുമെന്നെ നോക്കി ചിരിച്ചു. മുകളിലെ നിലയിലായിരുന്നു സ്വാതിയുടെ മുറി. ചെറിയ ജാള്യത ഉണ്ടെങ്കിലും ഞാനത് കാണിക്കാതെ സ്റ്റെപ് കയറുമ്പോ ഞാൻ താഴേക്ക് നോക്കി. അവിടെയുള്ള കുരുന്നുകളുടെ കൂടെ ഇരിക്കുന്ന ചേച്ചിയുടെ മുഖം മ്ലാനമായിരുന്നു.

“സ്വാതിക്ക് ഈ വിവാഹത്തിന് ഇഷ്ടമാണോ..?!”

“ഉം..” അവൾ ജനലരികിൽ നിന്ന് നാണിച്ചുകൊണ്ട് എന്നെ നോക്കി തലയൊന്നുയർത്തി.

“സ്വാതി, പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ. നമ്മൾ തമ്മിൽ ചെറുപ്പത്തിൽ നല്ല കൂട്ടായിരുന്നു, തന്നോട് എനിക്ക് ഒരു ഫാമിലി ഫ്രണ്ട് എന്ന നിലയിൽ ഇഷ്ടമൊക്കെ ഉണ്ട്. പക്ഷെ... ഞാനിപ്പോ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാനിങ്ങോട്ടേക്ക് വന്നത്. ജാതകം തമ്മിൽ നല്ല ചേർച്ചയുണ്ടെന്നൊക്കെ അമ്മായി പറഞ്ഞിരുന്നു. പക്ഷെ….
ആരോരും ഇല്ലാത്ത ഒരു പെണ്ണിന് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട് അവളെ കൈവിടില്ലന്നു… അവൾക്ക് അച്ഛനുമമ്മയും ഇല്ല! മനസ് നിറയെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം പെൺകുട്ടിയാണവൾ…”

എന്റെ തുറന്നു പറച്ചിലിൽ സ്വാതിയൊന്നു ഞെട്ടിയെങ്കിലും, അവൾ കരഞ്ഞൊന്നുമില്ല. എങ്ങാനും കരയുമോ എന്ന പേടിയെനിക്കുണ്ടായിരുന്നു.

💬 Comments

View all comments