Chapter Title : ?അല്ലി ചേച്ചി ?[കൊമ്പൻ] [Updated]
കാര്യം പണ്ട് ഞാൻ 10ആം ക്‌ളാസിൽ പഠിക്കുമ്പോ ഉല്സവത്തിനു ഇവിടെ വന്ന ഒരോർമ്മയുണ്ട്. അന്നവൾ ചെറിയ കാര്യത്തിനൊക്കെ പെട്ടന്ന് കരയുമായിരുന്നു.
“അപ്പുവേട്ടാ… അപ്പുവേട്ടൻ ആഗ്രഹിച്ചപോലെ ആ കുട്ടിയെ തന്നെ കല്യാണം കഴിക്കണം… പിന്നെ ഈ ഫ്രാങ്ക്‌നെസ്സ് എനിക്കൊത്തിരിയിഷ്ടമായി.
ഞാൻ ഏട്ടന്റെ ഇഷ്ടത്തിന് എതിരല്ല ട്ടോ...
പിന്നെ ജോലി ഒരിക്കലും ഒരു പ്രേശ്നമാകില്ല. എപ്പോവേണമെങ്കിൽ നമ്മുടെ കമ്പനിയിൽ തന്നെ ജോയിൻ ചെയ്യാം, ഇതെന്റെ ഉറപ്പാണ്. പിന്നെ അച്ഛന്റെയും അമ്മയുടെ അടുത്ത് ഞാൻ എന്തെങ്കിലും കാരണം പറയാം….”
“സ്വാതിക്ക് വിഷമം ഉണ്ടാവില്ല എന്ന് വിശ്വസിച്ചോട്ടെ ഞാൻ…”
“ഉം…” അവളെന്നെ നോക്കി പതറാതെ അതുപറഞ്ഞപ്പോൾ എനിക്കും ആശ്വാസമായി.
“പിന്നെ ജോലി, ഞാൻ ടൗണിലൊരു ബുക്ക് സ്റ്റാൾ തുടങ്ങാൻ പ്ലാൻ ഉണ്ട്, ലോൺ പാസ്സായിട്ടുണ്ട്. അതാണെന്റെ ആഗ്രഹവും…”
“അപ്പുവേട്ടന്റെ ഇഷ്ടം പോലെ…”
“ഞാനിറങ്ങട്ടെ…”
“ഉം..”
ആ ചടങ്ങു തീർന്നപ്പോൾ ഞാനൊന്നു ശ്വാസം വിട്ടു, മറ്റൊന്നും അല്ല നമ്മളെ നല്ല വിലയുള്ളിടത്തേക്ക് പോകുമ്പോ പരമാവധി നമ്മുടെ കുരുത്തക്കേടുകൾ നമ്മൾ മറച്ചു പിടിക്കാനൊരു ശ്രമം നടത്തില്ലേ ? ഒരു ബലം പിടിത്തം പോലെ, അതിൽ നിന്നും ഒരാശ്വാസം കിട്ടിയപോലെ എനിക്ക് തോന്നി. കാറിൽ തിരികെ വരുമ്പോ ചേച്ചിക്ക് ഞാൻ സ്വാതിയോടു തനിച്ചെന്താണ് പറഞ്ഞതെന്ന് മനസിലായി കാണില്ല. എങ്കിലും ചേച്ചിയെ തിരിഞ്ഞു നോക്കി ഞാനൊരു ഹിന്റ് കൊടുത്തിരുന്നു. എന്നെ തന്നെ എന്തോ ഒരു ചുഴിയിൽ പെട്ട മീനിനെ പോലെ നോക്കുന്നുണ്ടായിരുന്നു. ഞാൻ എന്തെ ന്നു കണ്ണ് കൊണ്ട് ചോദിക്കുമ്പോ ചേച്ചി എന്നോട് വൃകൃതമായി പുഞ്ചിരിക്കാൻ ആണ് ശ്രമിച്ചത്. എന്നെ നഷ്ടപ്പെടുമോ എന്ന ഭയം ഒരു ചിരിയിൽ ഒതുക്കാൻ
💬 Comments
View all comments