0%

Chapter Title : ?അല്ലി ചേച്ചി ?[കൊമ്പൻ] [Updated]

Author : കൊമ്പൻ Read All Parts 13.4K

തുടച്ചുകൊണ്ട് മുറിയിലേക്ക് ഓടി. ഞാനും അമ്മയും ചേച്ചിയെ പിറകെ ചെന്ന് ഒന്ന് രണ്ടു വട്ടം വിളിച്ചപ്പോൾ ചേച്ചി വാതിൽ തുറന്നില്ല.

“അല്ലീ….”

“തുറക്ക് മോളെ….”

അധിക നേരമായില്ല. അല്ലി വാതിൽ പതിയെ തുറന്നു. പാവം നല്ലപോലെ കരഞ്ഞിരുന്നു. അവളുടെ മുന്നിൽ നിൽക്കുന്ന എന്നെ ഇറുക്കെ കെട്ടിപിടിച്ചുകൊണ്ട് വാവിട്ടു നിലവിളിച്ചു. അമ്മയും കരഞ്ഞുകൊണ്ട് ആ കാഴ്ച കണ്ടു നിന്നു.

കൈകൂപ്പി നിന്ന് അമ്മയെ തൊഴുന്ന അല്ലിയെ ഞാൻ വയറിൽ ചുറ്റിപിടിച്ചുകൊണ്ട് പറഞ്ഞു. “എന്താ ചേച്ചീ….”

“അമ്മയുടെയും അച്ഛന്റെയും ഒപ്പം 5 വയസുവരെയെ ഞാൻ കഴിഞ്ഞ ഓർമ്മ എനിക്കുള്ള; അന്നാ ബോട്ടപകടത്തിൽ ഞാൻ കൂടെ മരിക്കേണ്ടതായിരുന്നു. എന്നിട്ടും എന്നെ ഒരു വിഷമവും അറിയിക്കാതെ ഇത്ര നാൾ വളർത്തി. ഇന്നിപ്പോ നഷ്ടപ്പെട്ടന്നു കരുതിയ ജീവിതം എന്റെ കൈകുമ്പിളിലേക്ക് വെക്കുമ്പോ….എനിക്കറിയില്ല അമ്മെ! ഞാൻ….
അപ്പുവിനെ ഒരിക്കലും കരയിക്കാതെ ഞാൻ സ്നേഹിച്ചോളാം…..”

എന്റെയമ്മയെ അല്ലി കെട്ടിപിടിച്ചു കരയുമ്പോ, നല്ല മീൻ കിട്ടിയെന്നും പറഞ്ഞിട്ട് വീട്ടിലേക്ക് വന്ന അച്ഛൻ വാതിൽക്കൽ നിന്നുകൊണ്ട് എല്ലാം കണ്ടങ്ങനെ നില്പായിരുന്നു. അച്ഛൻ അകത്തേക്ക് വന്നു സോഫയിലേക്കിരുന്നു. ഒരു നിമിഷം ഞാനും ചേച്ചിയും കൈ ഇറുകെ പിടിച്ചുകൊണ്ട് അച്ഛനെ തന്നെ നോക്കി ചുവരിൽ ചാരി നിന്നു. ഞാൻ അമ്മയോട് അച്ഛന്റെ അടുത്തിരിക്കാൻ പറഞ്ഞു. അച്ഛനെ അമ്മ പതിയെ ഒന്ന് തൊട്ടപ്പോൾ അച്ഛൻ എന്നെ നോക്കി പറഞ്ഞു. “എന്റെ മനസിലി ആഗ്രഹം മുൻപേ ഉണ്ടായിരുന്നു….പക്ഷെ ഈ കുശവന്‌ പക്വത വന്നത് ഈയിടെയാണല്ലോ!!!” അമ്മയും ചേച്ചിയും അതുകേട്ടു പൊട്ടിച്ചിരിച്ചു. ഞാൻ ചമ്മിയങ്ങനെ അച്ഛനെ നോക്കുമ്പോ അച്ഛനും എന്നെ നോക്കി ചിരിച്ചു. അങ്ങനെ അമ്മയ്ക്കും എനിക്കും

💬 Comments

View all comments