Chapter Title : ?അല്ലി ചേച്ചി ?[കൊമ്പൻ] [Updated]
അര്ഥമെന്തെന്നു എനിക്ക് അറിയാമെങ്കിലും ഒന്ന് മറിയാത്ത കുഞ്ഞിനെപ്പോലെ ഞാൻ എന്ത് പറയുമെന്നറിയാതെ ഉണ്ടെന്നും ഇല്ലെന്നും അർഥത്തിൽ തലയാട്ടിയതും അമ്മ കസേരയിൽ ഒറ്റയിരിപ്പായിരുന്നു.
ഉച്ചക്ക് ഊണിനു മുൻപ് ഞാൻ ബാങ്കിലൊന്നു പോയി വന്നു. ലോണിന്റെ കുറച്ചു പേപ്പേഴ്സ് കൂടെ റെഡിയാക്കി ഞാൻ സബ്മിറ്റ് ചെയ്തപ്പോൾ അടുത്തയാഴ്ച ഫണ്ട് ട്രാൻസ്ഫർ ചെയ്യാമെന്നു പറഞ്ഞു. ഉച്ചക്ക് ശേഷം ഞാനും അച്ഛനും പതിവുപോലെ ടൗണിലേക്ക് ചെന്ന് ബുക്ക് ഷോപ്പിനു പറ്റിയ സ്‌ഥലം നോക്കാൻ ചെന്നു.
വൈകീട്ട് ചേച്ചി വീട്ടിലേക്ക് സ്‌കൂളിൽ നിന്നും വന്നു. ഞാൻ ഹാളിലെ സോഫയിൽ ഷർട്ടിടാതെ നെഞ്ചും വിരിച്ചുകൊണ്ട് ടീവി കാണുകയിരുന്നു. ഞാൻ ചേച്ചിയെ നോക്കി കണ്ണിറുക്കി, എന്റെ മുഖത്തെ ചിരി കണ്ടപ്പോൾ “എന്താടാ ടൗണിൽ പോയപ്പോൾ സ്വാതി യെ കണ്ടോ?” എന്ന് മുഖം വീർപ്പിച്ചു കൊണ്ട് ചോദിച്ചു.
“കണ്ടു, എന്നോട് മൊബൈൽ ഫോൺ വാങ്ങിക്കാൻ പറഞ്ഞിട്ടുണ്ട് സംസാരിക്കാൻ. അവൾക്ക് ഫോൺ ഉണ്ടല്ലോ!”
ചേച്ചി പല്ലിറുമ്മിക്കൊണ്ട് കയ്യിലെ ഹാൻഡ് ബാഗ് കൊണ്ട് എന്നെ വീശാൻ തുനിഞ്ഞതും അമ്മ ചായയും മുറുക്കും കൊണ്ട് ഹാളിലേക്ക് വന്നു. ഞങ്ങളെ ഇരുവരെയും കണ്ട അമ്മയുടെ മുഖത്തും ചിരിയുണ്ടായിരുന്നു.
“അല്ലീ, നീ കേട്ടോ അപ്പു ചെയ്ത കാര്യം, അന്ന് പെണ്ണ് കാണാൻ പോയപ്പോൾ സ്വാതിയോടു അവൻ പറഞ്ഞു പോലും, അവനൊരു കുട്ടിയെ വല്ലാതെ ഇഷ്ടപ്പെട്ടു പോയീന്നു….” അമ്മ ചായ എനിക്ക് തന്നിട്ട് എന്റെയൊപ്പം സോഫയിലേക്കിരുന്നു. അമ്മയും ഞാനും ചേച്ചിയുടെ മുഖഭാവം അറിയാൻ ശ്രദ്ധിച്ചു നോക്കികൊണ്ടിരുന്നു, ചേച്ചി പക്ഷെ അത് കേട്ടതും ശ്വാസം നിലച്ചപോലെ ശിലകണക്കെ ഒരു നില്പായിരുന്നു.
“അല്ലീ….”
ചേച്ചി പെട്ടന്ന് ഒഴുകി വന്ന കണ്ണീരു
💬 Comments
View all comments