Chapter Title : Aloom [Colleen looser]
പോകാം ". ആ മറുപടിക്കും ഒരു വേദനയുടെ പാടുണ്ടെന്നു വ്യക്തമായിരുന്നു. അങ്ങനെ രണ്ടു പേരും കൂടെ റൂമിന്റെ പുറത്തേക്കു നടന്നു. ആ ഒരു സമയം കൊണ്ട് അവിടെ സംഭവിച്ചതെല്ലാം കാറ്റിൽ പറന്ന മട്ടിൽ ആയിരുന്നു ആ ക്യാബീനടിനുള്ളിലെ അന്തരീക്ഷം.
"അല്ല എന്തിനായിരുന്നു ഇന്ന് തെറി വിളി കേട്ടത് " ആവിപാറുന്ന ചായ തന്റെ ചുണ്ടിന്റെ രണ്ട് ഇഞ്ച് മുൻപിൽ വെച്ച് അജാസ് ചോദിച്ചു. "പൊതുവെ നീ ഒരു പെർഫെക്ഷനിസ്റ്റ് ആണല്ലോ, അതുപോലെ നിനക്ക് അതികം ചീത്ത കേൾക്കുന്നതും കാണാറില്ല, അപ്പൊ പിന്നെ കാര്യമായിട്ട് എന്തോ കാണിച്ചിട്ടുണ്ടാകും " അജാസ് കൂട്ടിച്ചേർത്തു. "എന്ത്, വർക്ക് ഡെഡ് ലൈൻ രണ്ടു ദിവസം കൂടെയുണ്ട്, എനിക്കാണേൽ നാളെ നാട്ടിൽ പോവണം,
അത്യാവശ്യം ഉണ്ടായിട്ടൊന്നും അല്ല എന്നാലും നാട് കാണാൻ, അങ്ങനെ ഒരു ആഗ്രഹത്തിന്റെ മട്ടിൽ വർക്ക് പെട്ടന്ന് തീർത്തു നാളെ തന്നെ സ്ഥലം വിടാം എന്ന് കരുതിയതാണ്. പക്ഷെ തന്ന വർക്കിന്റെ കോപ്പിയുടെ ഫസ്റ്റ് പേജിൽ തന്നെ നല്ല ഒരു മണ്ടത്തരം ചെയ്തു വെച്ചു, ഒരു ചെറിയ ചീത്തക്ക് വകയെ ഉണ്ടായിരുന്നുള്ളു പക്ഷെ ആ തള്ളച്ചി ഒരൊന്നൊന്നര പറച്ചിലല്ലേ പറഞ്ഞെ" അതും പറഞ്ഞു ഗോകുൽ തന്റെ ചായ നീട്ടി ഒറ്റ വലിക്കു കുടിച്ചു.
"അല്ലേലും നീ പറഞ്ഞത് ശരിയാ, കെട്ടിയോൻ ഇട്ടിട്ടു പോയി കടി തീർക്കാൻ ആരും ഇല്ലാത്തതിന്റെ ദേഷ്യമാണ് " മനസ്സിനൊരു സമാധാനം കിട്ടാൻ എന്നാവണ്ണം പിറു പിറുത്തു കൊണ്ട് ഗോകുൽ വീണ്ടും പറഞ്ഞു. ആ പറയലിനു ശേഷം നീട്ടി ഒരു ശ്വാസം വിട്ട് തന്റെ കൈകൾ ഒന്ന് ചുരുട്ടി കൈ വെച്ചിരുന്ന മേശക്ക് ഒരു ഇടി കൊടുത്തു.
ആ പ്രവർത്തി കണ്ട അജാസ് ചെറുതായി ഒന്ന് ചിരിച്ചു. "നീ ഒന്ന് സമാധാനപ്പെട്, കമ്പനിയുടെ അവസ്ഥ വളരെ പരിതാപകരമാണെന്നാണ് പറയുന്നത് കേട്ടദ്, മിക്കവാറും അടുത്ത തന്നെ എല്ലം തീരുമാനമാകും "അതും പറഞ്ഞു ചായ കുടിച് ഗ്ലാസ് ടേബിളിൽ വെച്ച് അവർ രണ്ടു പേരും കൌണ്ടറിൽ വന്നു ബില്ലടച്ചു പുറത്തേക്കിറങ്ങി. ഇറങ്ങിയ ഉടനെ അല്പം മുന്നോട്ട് നടന്നു വലത് തിരിഞ്ഞ് തല അല്പം
💬 Comments
View all comments